• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇറാനുമായുള്ള ആണവക്കരാര്‍ ഏകപക്ഷീയം : ഉടമ്പടിയില്‍ നിന്ന് പിന്‍മാറി യുഎസ്

news18
Updated: May 9, 2018, 1:54 PM IST
ഇറാനുമായുള്ള ആണവക്കരാര്‍ ഏകപക്ഷീയം : ഉടമ്പടിയില്‍ നിന്ന് പിന്‍മാറി യുഎസ്
news18
Updated: May 9, 2018, 1:54 PM IST
വാഷിംഗ്ടണ്‍ : ഇറാനുമായുളള ആണവക്കരാറില്‍ നിന്നും അമേരിക്ക പിന്‍മാറി.ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാന്‍ നിലവിലെ കരാറിനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2015ല്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറില്‍ നിന്നും യുഎസിന്റെ പിന്‍മാറ്റം. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടു വന്നിട്ടില്ലെന്നും പിന്‍മാറ്റ തീരുമാനം പ്രഖ്യാപിച്ച ശേഷം കരാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.

കരാറില്‍ ഇറാന്‍ നീതി പുലര്‍ത്തിയില്ലെന്നും ഇറാനുമേല്‍ ഉപരോധങ്ങള്‍ പുനസ്ഥാപിക്കും എന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.ആണവപരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കില്‍ ഇന്നേവരെയില്ലാത്ത വിധം കനത്ത പ്രശ്‌നങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരുമെന്നും മൂന്നുമാസത്തിനുശേഷം ഇറാനു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു.

അതേസമയം ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഇറാന്റെ പ്രതികരണം.അമേരിക്കയുടെ പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്.കരാര്‍ പ്രകാരമുള്ള കാര്യങ്ങളില്‍ നിന്ന് ഇറാന്‍ വ്യതിചലിക്കില്ലെന്നും കരാറില്‍ ഒപ്പിട്ടിരിക്കുന്ന മറ്റു രാജ്യങ്ങളുടെ കൂടെ അഭിപ്രായം തേടിയ ശേഷം ആണവപരിപാടികള്‍ പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചിട്ടുണ്ട്.ബ്രിട്ടണ്‍,ഫ്രാന്‍സ്,റഷ്യ, ജര്‍മനി,ചൈന എന്നിവരാണ് കരാറില്‍ പങ്കാളികളായ മറ്റു രാജ്യങ്ങള്‍.

കരാറില്‍ നിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനത്തെ യുകെയും ജര്‍മനിയും ഫ്രാന്‍സും സംയുക്തമായി അപലപിക്കുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. അണ്വായുധ നിര്‍വ്യാപീകരണം പ്രതിസന്ധിയിലായെന്നും മക്രോ ട്വീറ്റ് ചെയ്തു.
First published: May 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍