നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ‘സൂപ്പർഹീറോയിൻ’: റോബോടിക്സ് ടീമിലെ പത്ത് അഫ്ഗാനി പെൺകുട്ടികളെ രാജ്യം വിടാൻ സഹായിച്ച് അമേരിക്കൻ വനിത

  ‘സൂപ്പർഹീറോയിൻ’: റോബോടിക്സ് ടീമിലെ പത്ത് അഫ്ഗാനി പെൺകുട്ടികളെ രാജ്യം വിടാൻ സഹായിച്ച് അമേരിക്കൻ വനിത

  യുദ്ധം കവർന്നെടുത്ത രാജ്യത്ത് ഏകദേശം 19 ലക്ഷം പെൺകുട്ടികളാണ് ഭീതിയിൽ കഴിയുന്നത്

  സൂപ്പർഹീറോയിൻ

  സൂപ്പർഹീറോയിൻ

  • Share this:
   താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യം, ജോലി ചെയ്യാനുള്ള അവകാശം, അഭിമാനകരമായ ജീവിതം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. യുദ്ധം കവർന്നെടുത്ത രാജ്യത്ത് ഏകദേശം 19 ലക്ഷം പെൺകുട്ടികളാണ് ഭീതിയിൽ കഴിയുന്നത്. അതേസമയം ഒരു അമേരിക്കൻ വനിതയുടെ സഹായത്തോടെ ഒരു റോബോടിക്സ് ടീമിലെ പത്തോളം പെൺകുട്ടികളെ രക്ഷിച്ചത് വാർത്തയാവുന്നുണ്ട്.

   60 വയസ്സുകാരിയായ ആലിസൺ റിന്യൂ എന്ന സ്ത്രീയാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങിയ ആലിസൺ അറിയപ്പെട്ട മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. നിരവധി പേരാണ് അവരെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ആലിസൺ ഖത്തറിലെ അമേരിക്കൻ എംബസിയിൽ ജോലി ചെയ്യുന്ന തന്റെ മുൻ റൂംമേറ്റിനെ ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ റോബോടിക്സ് ടീം അംഗങ്ങളുടെ വിസ പേപ്പറുകൾ ശരിയാക്കിക്കൊടുക്കുകയുമായിരുന്നു.

   സംഭവത്തിന് ശേഷം റോബോടിക്സ് ടീമിന്റെ മാതൃ സംഘടനയായ ഡിജിറ്റൽ സിറ്റിസൺ ഫണ്ട് (ഡിസിഎഫ്) ഖത്തർ സർക്കാറിനെ നന്ദിയറിയിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. “അവരുടെ (ഖത്തർ) മികച്ച പിന്തുണ കൊണ്ട് വിസ പ്രകിയ പെട്ടെന്ന് പൂർത്തിയായി എന്നു മാത്രമല്ല അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിമാനങ്ങൾ നിരന്തരം റദ്ദായിപ്പോവുന്ന സാഹചര്യത്തിൽ അവർ ഒരു വിമാനം തന്നെ അയച്ചു," ഫണ്ടിന്റെ ഉദ്ധരിച്ച് എൻബിസി റിപ്പോർട്ട് ചെയ്യുന്നു.   2019 ൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഹ്യൂമൺസ് റ്റു മാർസ് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആലിസൺ റിന്യൂ പെൺകുട്ടികളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഈ സൗഹൃദം അഫ്ഗാനിസ്ഥാനിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടാൻ കുട്ടികൾക്ക് സഹായകമായി മാറുകയായിരുന്നു. എക്സ്പ്ലോർ മാർസ് എന്ന സംഘടനയായിരുന്നു പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. റിന്യൂ ഈ സംഘടനയുടെ ബോർഡംഗമാണ്. ഒകലഹോമ സ്വദേശിനിയായ ഈ സത്രീ 11 കുട്ടികളുടെ അമ്മ കൂടിയാണ്.

   സംഭവത്തെ കുറിച്ച് ഡിസിഎഫ് അംഗമായ എലിസബത് സ്ഷാഫർ എൻബിസിയോട് പറഞ്ഞതിങ്ങനെയാണ്, “ഒടുക്കം പെൺകുട്ടികൾ സ്വയം അവരെ രക്ഷിക്കുകയായിരുന്നു.” പെൺകുട്ടികൾ വിദ്യാഭ്യാസം നേടുകയും അതുവഴി പുറംലോകത്തോട് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതും കൊണ്ടാണ് അവർ രക്ഷപ്പെട്ടതെന്നാണ് എലിസബത്ത് പറയുന്നത്. എന്നാൽ ഒരുപാട് അഫ്ഗാനി സ്ത്രീകൾ രാജ്യത്ത് പേടിയോടെയാണ് കഴിയുന്നത് എന്ന വാർത്തകൾക്കിടെ ഇത്തരം രക്ഷാപ്രവർത്തനങ്ങളുടെ വാർത്തകൾ ഏറെ ആശ്വാസകരമാണ്. റോബോടിക്സ് ടീമിലെ ചില അംഗങ്ങൾ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുവെന്നും ഡിസിഎഫ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

   താലിബാൻ കാബൂൾ നഗരം കീഴടക്കിയതിന് പിന്നാലെ 12,000 ത്തിലധികം പേരെ രക്ഷപ്പെടുത്തിയെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

   Summary: Ten girls from Afghan Robotics Team were rescued out of the country after a US woman took the initiative
   Published by:user_57
   First published: