സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് നിങ്ങൾ കേട്ടിരിക്കാം. എന്നാൽ യുഎസ് (USA) എയർപോർട്ടിൽ യാത്രക്കാർക്ക് സൗജന്യമായി ലഭിച്ചത് വോഡ്കയാണ് (Vodka). ചെക്ക്-ഇൻ ലഗേജിൽ മദ്യം വയ്ക്കാൻ മറന്ന ഒരു കൂട്ടം യുവതികൾക്കാണ് എയർപോർട്ടിൽ (Airport) വച്ച് പണികിട്ടിയത്.
ഫ്ലോറിഡയിൽ നിന്ന് മിയാമിയിലേക്ക് പോകുകയായിരുന്ന ഈ സ്ത്രീകയുടെ ക്യാരി ബാഗിൽ നിന്ന് രണ്ട് വലിയ കുപ്പി മദ്യം (Alcohol) കണ്ടെത്തുകയും 100 മില്ലീലിറ്റർ മദ്യം മാത്രമേ ക്യാരി ബാഗിൽ വയ്ക്കാൻ സാധിക്കൂവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുകയും ചെയ്തു. ഇതോടെ രണ്ട് വഴികൾ മാത്രമേ യുവതികൾക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ കുപ്പി കളയുക അല്ലെങ്കിൽ വോഡ്ക വയറ്റിലാക്കുക. അതിൽ രണ്ടാമത്തെ വഴി തിരഞ്ഞെടുത്ത യുവതികൾ സെക്യൂരിറ്റി ചെക്ക് ലൈനിൽ സൗജന്യ മദ്യ വിതരണം ആരംഭിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ @latinnbella എന്ന യൂസർ നെയിമിലുള്ള ടിക് ടോക്ക് (Tik Tok) ഉപയോക്താവാണ് ഓൺലൈനിൽ പങ്കിട്ടത്. വീഡിയോ ഉടൻ തന്നെ ടിക് ടോക്കിൽ വൈറലാകുകയും ചെയ്തു.
യുവതി കുപ്പിയിൽ നിന്ന് വോഡ്ക കുടിക്കുന്നതും ക്യൂവിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് കൈമാറുന്നതും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ സെക്യൂരിറ്റിയെപ്പോലും ചിരിപ്പിക്കുകയും ചെയ്തു. വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. 12 മില്യണിലധികം വ്യൂസ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചു.
സൺ റിപ്പോർട്ട് പറയുന്നതനുസരിച്ച്, സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ യുവതികളെ 'ഹീറോകൾ' എന്നാണ് വിളിക്കുന്നത്. "ഈ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ അവിടെ ഇല്ലാതായി പോയല്ലോ" എന്ന് ഒരു ഉപയോക്താവ് നിരാശയോടെ കുറിച്ചു.
എന്നാൽ ഇതിനെ ഗൗരവമായ പ്രശ്നമായി കണ്ട ചിലരുമുണ്ട്. മദ്യപാനത്തിനായി മാസ്ക് അഴിച്ചതിന് ചിലർ യാത്രക്കാരെ വിമർശിച്ചു. എന്നാൽ വിമാനയാത്രയ്ക്ക് ശേഷം, ടിക് ടോക്കർ ഒരു ഫോളോ അപ് വീഡിയോയും പങ്കുവെച്ചു. അവർ ഒരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതരായി എത്തിയെന്നാണ് ഈ വീഡിയോയിൽ പറയുന്നത്.
Also read-
Qatar | ദോഹ എയർപോർട്ടിൽ അനുമതിയില്ലാതെ സ്ത്രീകളെ ആന്തരിക പരിശോധനയ്ക്ക് വിധേയരാക്കി; ഖത്തറിനെതിരെ പരാതിയുമായി ഓസ്ട്രേലിയൻ വനിതകൾ
വീഡിയോ രസകരമായിരുന്നെങ്കിലും വിമാനയാത്രയ്ക്ക് മുമ്പ് മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് സഹയാത്രികർക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ കൂടാതെ, മദ്യം അകത്താക്കിയ ശേഷം നടത്താവുന്ന സാഹസികതകൾ നിങ്ങളെ ചിലപ്പോൾ വിമാനത്തിൽ നിന്ന് പുറത്താക്കാൻ വരെ ഇടയായേക്കും.
മദ്യപാനം എന്ന സാമൂഹിക വിപത്തിനെ ചെറുക്കുന്നതിനായി ഒരു സാമൂഹിക പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഗുജറാത്തിലെ ഒരു സമുദായം. മദ്യലഹരിയിൽ കണ്ടെത്തുന്ന വ്യക്തികളെ തടവിലിട്ടും അവരിൽ നിന്ന് പിഴ ചുമത്തിയുമാണ് നാറ്റ് സമുദായംഗങ്ങൾ ഗുജറാത്തിലെ 24 ഗ്രാമങ്ങളിലായി ഈ സാമൂഹിക ദൗത്യത്തിന് തുടക്കം കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.