HOME » NEWS » World » VACCINE DRIVE SLOWED BY 50 PERCENT OFFICIAL BLAMES ONLINE FAKE NEWS GH CV

വ്യാജ ഓൺലൈൻ വാർത്തകൾ; ഇസ്രയേലിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പകുതിയായി

ചില ഓൺലൈ൯ മാധ്യമങ്ങളിലും സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലും വാക്സി൯ സംബന്ധിച്ച് ദൗർഭാഗ്യകരമായ വാർത്തകൾ പ്രചരിക്കുന്നത് തങ്ങളുടെ ദൗത്യത്തെ തടസ്സപ്പെടുത്തുന്നുവെന്ന് അധികൃതർ

News18 Malayalam | news18-malayalam
Updated: February 9, 2021, 1:01 PM IST
വ്യാജ ഓൺലൈൻ വാർത്തകൾ; ഇസ്രയേലിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പകുതിയായി
News18 Malayalam
  • Share this:
പതിനാറ് വയസ്സിൽ ഏറെ പ്രായമുള്ള എല്ലാവർക്കും ഇസ്രായേലിൽ കോവിഡ് വാക്സി൯ നൽകുന്നുണ്ടെങ്കിലും രാജ്യത്തെ പ്രതിരോധ കുത്തിവെപ്പ് അൻപത് ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്. കോവിഡ് വാക്സിനെ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപിച്ചതിനെ തുടർന്നാണിത്.

വാക്സി൯ കുത്തിവെയ്പ്പ് കാംപെയ്ന്റെ തുടക്കത്തിൽ ദിവസേന ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിനും ഇടയിൽ ആളുകൾക്ക് വാക്സി൯ കുത്തിവെക്കാറുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇതിന്റെ പകുതി പേർക്കു പോലും കുത്തിവെക്കുന്നില്ലെന്ന് ക്ലെയ്റ്റ് വാക്സിനേഷ൯ ഡ്രൈവ് മാനേജറായ കലാനിറ്റ് കയേ പറയുന്നു.

Also Read-Covid Vaccine| ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ജനസംഖ്യയുടെ 10% പേർക്കും വാക്സിൻ നൽകി ഇസ്രായേൽ

“ഞങ്ങൾ പൂർണമായും സജ്ജരാണ്. വളരെ വലിയ വാക്സിനേഷ൯ കേന്ദ്രങ്ങളാണ് രാജ്യത്ത് തയ്യാറാക്കിയിരിക്കുന്നത് കൊണ്ട് തന്നെ കുത്തിവെക്കൽ പ്രക്രിയ വളരെ എളുപ്പമാണ്,” കയേ പറയുന്നു. സൗജന്യമായിട്ടാണ് ഇസ്രായേൽ എല്ലാവർക്കും വാക്സി൯ നൽകുന്നത്, എന്നിട്ടും ആളുകൾ മരുന്ന് സ്വീകരിക്കാ൯ തയ്യാറാവുന്നില്ല," അവർ പറഞ്ഞു.

ഫൈസർ - ബയോണ്‍ ടെക് ഷോട്ടാണ് ഇസ്രായേലിൽ കുത്തി വെക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചത്തെ കണക്കു പ്രകാരം നിലവിൽ 3,426,810 പേർ വാക്സി൯ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 2,016,351 പേർ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരാണ്.

Also Read-Google Banned Words | നിങ്ങൾ തെറി പറയുമോ? ഗൂഗിൾ നിരോധിച്ച തെറികളുടെ ഫുൾ ലിസ്റ്റിതാ

കോവിഡ് പെട്ടെന്ന് പടരാ൯ സാധ്യതയുള്ള രോഗികൾ, വയോധികർ എന്നിവർ വാക്സി൯ പ്രോഗ്രാമുമായി സഹകരിക്കുന്നുണ്ട്. എന്നാൽ, യുവാക്കളേയും കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരല്ലാത്തവരെയും ക്യാംപെയ്ന്റെ ഭാഗമാക്കുക എന്നതാണ് ഇസ്രായേൽ സർക്കാറിന്റെ നിലവിലത്തെ പദ്ധതി. ചില ഓൺലൈ൯ മാധ്യമങ്ങളിലും സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലും വാക്സി൯ സംബന്ധിച്ച് ദൗർഭാഗ്യകരമായ വാർത്തകൾ പ്രചരിക്കുന്നത് തങ്ങളുടെ ദൗത്യത്തെ തടസ്സപ്പെടുത്തുന്നുവെന്ന് അധികൃതർ പറയുന്നു.

രാജ്യത്തെ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച്, അറുപതു കഴിഞ്ഞ ആളുകളിൽ 92.8 ശതമാനം വാക്സി൯ സ്വീകരിച്ചവരോ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരോ ആണ്. ഇതേ സമയം, അറുപത് വയസ് കവിഞ്ഞവരിൽ 6 ശതമാനം പേർ രണ്ടാമത്തെ ഡോസുമെടുത്ത് രോഗ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.

Also read-കൊറോണയേക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലിയുമായി വുഹാൻ

ഇസ്രായേലിൽ, 16 വയസിൽ താഴെയുള്ളവരെ വാക്സി൯ പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നതിനാൽ, കൂടുതൽ പഠനങ്ങൾ പുറത്തു വരുന്നത് വരെ അവരിൽ കുത്തിവെപ്പ് നടത്തുന്നില്ല. രാജ്യത്തെ മൂന്നാം ഘട്ടം ലോക്ഡൗണ് ആദ്യത്തെ ഘട്ടങ്ങളിലേതു പോലെ വിജയകരമല്ല എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിൽ ഇസ്രായേൽ ആദ്യമായി ലോക്ഡൗണ് പ്രഖ്യാപിച്ചപ്പോൾ ഗുരുതരമായ ഏഴു രോഗികൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. രണ്ട് മാസം കഴിഞ്ഞ് ലോക്ഡൗണ് അവസാനിക്കുമ്പോൾ ഗുരുതര രോഗികളുടെ എണ്ണം 101 ആയി വർദ്ധിച്ചു. സെപ്റ്റംബറിലായിരുന്നു രണ്ടാം ഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചത്. തുടക്കത്തിൽ 568 ഗുരുതര രോഗികളുണ്ടായിരുന്നത് ലോക് ഡൗൺ അവസാനം 647 ആയി ഉയർന്നു.
Published by: Chandrakanth viswanath
First published: February 9, 2021, 1:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories