HOME » NEWS » World » VACCINE TOURISTS FLY TO MIAMI AND LONG QUEUES AT VACCINE BOOTHS ON FLORIDA BEACHES JK

മിയാമിയിലേക്ക് പറന്നെത്തി 'വാക്‌സിൻ ടുറിസ്റ്റുകൾ,' ഫ്ലോറിഡ ബീച്ചുകളിലെ വാക്സിൻ ബൂത്തുകളിലും സഞ്ചാരികളുടെ നീണ്ട നിര

കോവിഡ് 19 വാക്‌സിനായുള്ള ആളുകളുടെ ഒഴുക്ക് ആരംഭിച്ചതോടെ ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് ഉണ്ടായത്

News18 Malayalam | news18-malayalam
Updated: May 11, 2021, 3:49 PM IST
മിയാമിയിലേക്ക് പറന്നെത്തി 'വാക്‌സിൻ ടുറിസ്റ്റുകൾ,' ഫ്ലോറിഡ ബീച്ചുകളിലെ വാക്സിൻ ബൂത്തുകളിലും സഞ്ചാരികളുടെ നീണ്ട നിര
Corona
  • Share this:

മയാമിയിലും ഫ്ളോറിഡയിലും കൊറോണ വാക്‌സിൻ കേന്ദ്രങ്ങൾക്ക് മുന്നിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള സഞ്ചാരികളുടെ വലിയ നിരതന്നെ വാക്‌സിന്റെ ഊഴം കാത്ത് രൂപപ്പെടുകയാണ്. ബീച്ചുകളിൽ സജ്ജീകരിച്ചിട്ടുള്ള വാരാന്ത്യ വാക്‌സിൻ ബൂത്തുകളിൽ നിന്നാണ് ടൂറിസ്റ്റുകൾ കുത്തിവയ്പ്പ് സ്വീകരിക്കുന്നത്.


ഉച്ച വെയിലേറ്റ് വിയർത്തൊഴുകിക്കൊണ്ട് ക്ഷമയോടെ ജോൺസൻ ആൻഡ് ജോൺസന്റെ സൗജന്യ ഒറ്റഡോസ് വാക്‌സിനും വാക്‌സിനേഷൻ കാർഡിനും വേണ്ടി കാത്തിരിക്കുകയാണ് സഞ്ചാരികൾ. അടുത്തിടെ വാക്‌സിൻ സ്വീകരിക്കാൻ താമസ സ്ഥലം സംബന്ധിച്ച രേഖകൾ നിർബന്ധമല്ലെന്ന പ്രഖ്യാപനം വന്നതോടെയാണ് കുത്തിവയ്പ്പിനുവേണ്ടി സഞ്ചാരികൾ മയാമിയിലേക്കും ഫ്ളോറിഡയിലേക്കും എത്തിച്ചേരാൻ തുടങ്ങിയത്.



ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഇക്ക്വഡോർ, എൽ സാൽവദോർ, വെനിസ്വേല തുടങ്ങി വാക്‌സിനേഷൻ പ്രവർത്തനം മദഗതിയിൽ നീങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും വാക്‌സിൻ ടൂറിസ്റ്റുകൾ.


Also Read-കോവിഡ് 19 വാക്സിൻ സ്വീകരിച്ചോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം


"എന്റെ രാജ്യത്തെ കോവിഡ്19 വ്യാപനം രൂക്ഷമാണ്. ഈ ഘട്ടത്തിൽ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് വാക്‌സിൻ ലഭിക്കുമെന്ന കാര്യം സംശയമാണ്," ഹോണ്ടുറാസിൽ നിന്നുള്ള മരിയ ബോണിലെ എഎഫ്പിയോട് പറഞ്ഞു.


40 വയസ്സുകാരിയായ ബോണില്ല അവരുടെ 63 വയസ്സുള്ള അമ്മയ്ക്കും 73 കാരനായ അച്ഛനും ഒപ്പമാണ് കുത്തിവെയ്പ്പ് തേടി എത്തിയിട്ടുള്ളത്. "രാജ്യത്തിന് പുറത്ത് ചെന്ന് വാക്‌സിൻ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് ഞങ്ങൾക്ക് തീരുമാനിക്കേണ്ടി വന്നു," അവർ പറഞ്ഞു.


“വയോധികരായവർക്ക് വാക്‌സിനേഷൻ ആരംഭിച്ചിട്ടേയുള്ളു,”മെക്സിക്കോയിൽ നിന്നുള്ള ബ്ലാംക ഡയസ് അഭിപ്രായപ്പെട്ടു.


എന്നാൽ കോവിഡ് 19 വാക്‌സിനായുള്ള ആളുകളുടെ ഒഴുക്ക് ആരംഭിച്ചതോടെ ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് ഉണ്ടായത്. ബ്യുണസ് അറീയസിൽ നിന്നും മിയാമിയിലേക്ക് സാധാരണയായി ചാർജ് ചെയ്യുന്ന നിരക്ക് ആയിരം ഡോളർ ആണെങ്കിൽ മെയ്യോടെ 2000 ലേക്ക് എത്തിനിൽക്കുന്നു.


Also Read-Lockdown | തെലങ്കാനയില്‍ മേയ് 12 മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു


തന്റെ മാതാപിതാക്കളെ കൂടെ വാക്‌സിനേറ്റ ചെയ്യാൻ സാധിച്ചത് അനുഗ്രഹമായി കാണുകയാണ് ബോണില്ല. "തന്റെ രാജ്യത്ത് ഇപ്പോൾത്തന്നെ വാക്‌സിൻ പ്രാപ്യമായവരും അല്ലാത്തവരും എന്ന വേര്തിരിവുണ്ടായത് ദൗഭാഗ്യകരമാണ്," ബോണില്ല പറഞ്ഞു.


പറ്റാവുന്നത്രയും ആളുകൾക്ക് വാക്‌സിൻ നൽകിക്കൊണ്ട് അവരെ സഹായിക്കുകയാണ് അമേരിക്ക ചെയ്യേണ്ടത്," മയാമി ബീച്ച് സിറ്റി കമ്മീഷണറും ഡെമോക്രറ്റുമായ ഡേവിഡ് റിച്ചാർഡ്സൺ പറഞ്ഞു. അമേരിക്കയിലേക്കുള്ള വിമാനക്കൂലി താങ്ങാൻ പെടുന്നവർക്ക് മാത്രമാണ് ഇപ്പോൾ ഇവിടെ വന്ന വാക്‌സിൻ സ്വീകരിക്കാനാവുന്നത് എന്നതാണ് എന്നെ സംബന്ധിച്ചുള്ള ഒരേയൊരു വിഷയം. അങ്ങനെ വരുമ്പോൾ തെക്കേ അമേരിക്കയിലുള്ള പാവങ്ങളുടെ സ്ഥിതി എന്താണ്..? ഈ പ്രശ്നത്തിൽ അമേരിക്ക ഇടപെട്ട് വാക്‌സിന് എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡേവിഡ് പറഞ്ഞു.


ഞായറാഴ്ച പോപ്പ് അപ്പ് ബൂത്തുകളിൽ നിന്നും 175 പേരാണ് കുത്തിവെപ്പ് എടുത്തത്. ടൂറിസ്റ്റുകൾ ജോൺസൻ ആൻഡ് ജോൺസൻ ആണ് തിരഞ്ഞെടുക്കുന്നത്. ഈ വാക്‌സിൻ ഒരു ഡോസ് മാത്രമാണ് വേണ്ടത്.


Also Read-മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ


താമസം വ്യക്തമാക്കുന്ന രേഖകൾ ഇല്ലാത്തവരെ കൂടി പരിഗണിക്കുന്നതിനായാണ് ഇത് എടുത്ത് കളഞ്ഞത്. എന്നാൽ ഇത് ടൂറിസ്റ്റുകൾക്കാണ് കൂടുതൽ സഹായകരമാവുന്നത്. നേരെത്തെ താൽക്കാലിക ഡ്രെസ്സുകൾ, ബാങ്ക് പാസ്ബുക്ക്, റെന്റൽ രേഖകൾ എന്നിവയൊക്കെ വാക്‌സിനേഷനായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു.


ഫ്ലോറിഡയിലെ 21.5 മില്യൺ താമസക്കാരിൽ 9 മില്യണിലധികം പേര് കുറഞ്ഞത് ഒരു ഡോസ് എങ്കിലും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.


ഇപ്പോഴും വാക്‌സിൻ ലഭിക്കാത്തവരുണ്ടെങ്കിൽ അത് ഒരിക്കലും ലഭ്യതക്കുറവ് കൊണ്ടല്ലെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് വ്യക്തമാക്കിയിരുന്നു.

Published by: Jayesh Krishnan
First published: May 11, 2021, 3:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories