• HOME
 • »
 • NEWS
 • »
 • world
 • »
 • കരഞ്ഞ് തളര്‍ന്നിരിക്കുന്നതിനിടെയും ബില്‍ ഗേറ്റ്‌സുമായി വീഡിയോ കോണ്‍ഫറന്‍സ്; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മെലിന്‍ഡ ഗേറ്റ്‌സ്

കരഞ്ഞ് തളര്‍ന്നിരിക്കുന്നതിനിടെയും ബില്‍ ഗേറ്റ്‌സുമായി വീഡിയോ കോണ്‍ഫറന്‍സ്; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മെലിന്‍ഡ ഗേറ്റ്‌സ്

"ചിലപ്പോള്‍ 9 മണിക്ക് ഞാന്‍ കരയുകയായിരിക്കും. അതിനിടയില്‍ 10 മണിക്ക് ബില്‍ ഗേറ്റ്‌സുമായി വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടാകും. എന്റെ മികച്ച പ്രകടനം തന്നെ ഞാന്‍ അവിടെ കാഴ്ചവെയ്ക്കും."

 • Last Updated :
 • Share this:
  27 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും (bill gates) ഭാര്യ മെലിന്‍ഡയും (melinda) വേര്‍പിരിഞ്ഞത്. ഇപ്പോള്‍ താന്‍ വിവാഹമോചനത്തിന് ശേഷം (divorce) എങ്ങനെയാണ് മുന്നോട്ട് പോയതെന്ന് വെളിപ്പെടുത്തുകയാണ് മെലിന്‍ഡ. വേദനകള്‍ക്കിടയിലും എല്ലാ ദിവസവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മെലിന്‍ഡ ഫോര്‍ച്യൂണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാഹമോചനത്തിന് ശേഷവും ഇരുവരും ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷനില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

  ഒരു ലീഡര്‍ എന്ന നിലയില്‍ വികാരങ്ങളെ നിയന്ത്രിക്കാനും വേറിട്ട് പ്രവര്‍ത്തിക്കാനും തനിക്ക് കഴിയുമെന്ന് ഫ്രഞ്ച് ഗേറ്റ്‌സ് പറഞ്ഞു. '' ചിലപ്പോള്‍ 9 മണിക്ക് ഞാന്‍ കരയുകയായിരിക്കും. അതിനിടയില്‍ 10 മണിക്ക് ബില്‍ ഗേറ്റ്‌സുമായി വീഡിയോ കോണ്‍ഫറന്‍സ് (video conference) ഉണ്ടാകും. എന്റെ മികച്ച പ്രകടനം തന്നെ ഞാന്‍ അവിടെ കാഴ്ചവെയ്ക്കും, '' മെലിന്‍ഡ ഫോര്‍ച്യൂണ്‍ മാസികയോട് പറഞ്ഞു. കോവിഡ് സമയത്ത് പ്രയാസമനുഭവിക്കുന്ന ലോകമെമ്പാടമുള്ള പാര്‍ട്ണര്‍മാരുമായി ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

  വിവിധ കാരണങ്ങള്‍ കൊണ്ടാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിഞ്ഞത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചയാണ് ഒരു കാരണമായി ഇരുവരും പരസ്യമായി പറഞ്ഞത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി എപ്സ്റ്റീനുമായി താന്‍ നിരവധി അത്താഴ വിരുന്നുകള്‍ നടത്തിയിരുന്നതായി ഗേറ്റ്സ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  'അത് ഒരു ശരിയായ കാര്യമല്ലെന്ന് തോന്നിയപ്പോള്‍, ആ ബന്ധം അവസാനിപ്പിച്ചു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചത് തന്നെ വലിയ തെറ്റായിരുന്നു, '' ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

  Also read : ഹിന്ദുസമൂഹം യുകെയുടെ അവിഭാജ്യ ഘടകം, ഹിന്ദുഫോബിയക്കെതിരെ പോരാടണം: യുകെ പ്രതിപക്ഷ നേതാവ്

  തന്റെ കാഴ്ചപ്പാടില്‍ ഇതൊരു മികച്ച വിവാഹമായിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ് സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  1994ല്‍ ഹവായില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മെലിന്‍ഡ് മൈക്രോസോഫ്റ്റില്‍ പ്രൊഡക്ട് മാനേജരായി ജോലി നോക്കവെയാണ് 1987ലാണ് ഇരുവരും പരിചയപ്പെടുന്നത്. 2019 ലെ അവളുടെ ഓര്‍മ്മക്കുറിപ്പായ 'ദി മൊമെന്റ് ഓഫ് ലിഫ്റ്റ്' ല്‍ മെലിന്‍ഡ ഗേറ്റ്‌സ്, പ്രശസ്ത വ്യക്തിയുടെ ഭാര്യയെന്ന നിലയിലും മൂന്ന് കുട്ടികളുമൊത്തുള്ള വീട്ടില്‍ താമസിക്കുന്ന അമ്മയെന്ന നിലയിലും തന്റെ ബാല്യം, ജീവിതം, സ്വകാര്യ പോരാട്ടങ്ങള്‍ എന്നിവയെക്കുറിച്ച് എഴുതിയിരുന്നു. ഒരു വര്‍ക്ക് ഡിന്നറില്‍ കണ്ടുമുട്ടിയതിനു ശേഷം, പസിലുകളിലൂടെ പരസ്പര സ്‌നേഹം പങ്കുവെക്കുകയും ഒരു ഗണിത ഗെയിമില്‍ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് മെലിന്‍ഡ ബില്‍ഗേറ്റ്‌സിന്റെ ഹൃദയം കവര്‍ന്നത്.

  2020ല്‍ ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇത്. 2000വരെ മൈക്രോസോഫ്റ്റ് സിഇഒ പദവിയിലിരുന്ന അദ്ദേഹം ക്രമേണ കമ്പനിയിലെ തന്റെ പങ്കാളിത്തം കുറച്ചുകൊണ്ടുവരികയായിരുന്നു. 1975ലാണ് പോള്‍ അലനൊപ്പം ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 2014വരെ ബോര്‍ഡ് ചെയര്‍മാനായി ബില്‍ ഗേറ്റ്‌സ് തുടര്‍ന്നിരുന്നു.
  Published by:Amal Surendran
  First published: