നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • viral video | വിസയ്ക്ക് അപേക്ഷിക്കാൻ എത്തിയ സ്ത്രീയോട് ആക്രോശവുമായി അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ

  viral video | വിസയ്ക്ക് അപേക്ഷിക്കാൻ എത്തിയ സ്ത്രീയോട് ആക്രോശവുമായി അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ

  പ്രമുഖ ടോക്ക് ഷോയുടെ അവതാരകയാണ് ഉദ്യോഗസ്ഥൻ മര്യാദയില്ലാതെ പെരുമാറുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്

  Indian_Consulate_US

  Indian_Consulate_US

  • Share this:
   ഇന്ത്യയിൽ പലപ്പോഴും പല രേഖകൾക്കും അപേക്ഷിക്കുന്നതിന് നിരവധി തവണ ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള നിരവധി സേവനങ്ങൾക്ക് ഓൺലൈൻ ആയി തന്നെ അപേക്ഷിക്കാം. എങ്കിലും ചില ആവശ്യങ്ങൾക്ക് ഓഫീസുകളിൽ പോകുക തന്നെ വേണം. ഇപ്പോഴിതാ അടിയന്തിരമായി വിസയ്ക്ക് അപേക്ഷിക്കാൻ എത്തിയ ഒരു സ്ത്രീയോട് ന്യൂയോർക്കിലെ (New York) ഇന്ത്യൻ കോൺസുലേറ്റിലെ (The Indian Consulate) ഒരു ഇന്ത്യൻ എംബസി (Indian Embassy) ഉദ്യോഗസ്ഥൻ വളരെ മോശമായി പെരുമാറുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

   ഒരു പ്രമുഖ ടോക്ക് ഷോയുടെ അവതാരകയും നടിയുമായ സിമി ഗരെവാളാണ് ഉദ്യോഗസ്ഥൻ സ്ത്രീയോട് മര്യാദയില്ലാതെ പെരുമാറുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥൻ സ്ത്രീക്ക് നേരെ വിരൽ ചൂണ്ടുന്നതും അവൾ പറയുന്നതിനെ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്നതും ആക്രോശിക്കുന്നതും വിഡിയോയോയിൽ കാണാം. പിതാവിന്റെ മരണത്തെ തുടർന്ന് നാട്ടിലെത്താനായി വിസയ്ക്ക് അപേക്ഷിക്കാനെത്തിയ സ്ത്രീയോടാണ് ന്യൂയോർക്കിലെ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയത്.

   ഓഫീസറുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നാണ് സിമി ഗരെവാൾ (Simi Garewal) സംഭവത്തെക്കുറിച്ച് പറഞ്ഞത്. "@DrSJaishankar @MEAIndia @PMOIndia, നിങ്ങൾക്ക് ഇത് അവഗണിക്കാൻ കഴിയില്ല," സിമി ഗരെവാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. വീഡിയോയിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനെ വിസ നൽകാനോ എന്തുകൊണ്ടാണ് അത് നിരസിക്കുന്നതെന്ന് വിശദീകരിക്കാനോ തയ്യാറാകാതെ ദേഷ്യപ്പെടുന്നത് കാണാം. വീഡിയോ കണ്ട പലരും മുതിർന്ന ഉദ്യോഗസ്ഥന്മാരെയും മന്ത്രിമാരെയും ടാഗ് ചെയ്ത് നടപടിയെടുക്കാൻ അഭ്യർത്ഥിച്ചു. പലരും ഉദ്യോഗസ്ഥന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു.


   മറ്റൊരു ട്വിറ്റർ ഉപയോക്താവായ രാകേഷ് കൃഷ്ണൻ സിംഹ (Rakesh Krishnan Simha) നേരത്തെ വീഡിയോ പോസ്റ്റ് ചെയ്യുകയും ഉദ്യോഗസ്ഥന്റെ മര്യാദയില്ലാത്ത മനോഭാവത്തെ വിമർശിക്കുകയും ചെയ്തിരുന്നു." അയാൾ ആരാണെന്നാണ് വിചാരിക്കുന്നത്. ഇന്ത്യക്കാരെ പീഡിപ്പിയ്ക്കാനല്ല മറിച്ച് അവരെ സേവിക്കാൻ നിയമിക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് അയാൾ" രാകേഷ് കൃഷ്ണൻ പറഞ്ഞു. ഗരെവാൾ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം വീഡിയോ നിരവധി പേരിലേക്ക് എത്തിയെങ്കിലും യുഎസ്എയിലെ ഇന്ത്യൻ എംബസി ഇതിനോടകം തന്നെ ഇക്കാര്യം പരിഗണിച്ച് സിംഹയുടെ പോസ്റ്റിന് മറുപടി നൽകിയിരുന്നു.

   Also Read- ലോകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും അമേരിക്കയുടെ സംഭാവനയെന്ന് റിപ്പോർട്ട്

   സംഭവം കോൺസുലേറ്റ് ജനറൽ നേരിട്ട് അവലോകനം ചെയ്തതായും ജീവനക്കാരന്റെ പരുഷമായ പെരുമാറ്റത്തിനെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഈ സംഭവത്തിന് ശേഷം പോസ്റ്റ് ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുൻപും ഇത്തരം പരുഷമായ പെരുമാറ്റത്തിന് വിധേയരായിട്ടുണ്ടെന്നും ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു. മറ്റു ചിലർ വിദേശ രാജ്യത്തെ ഇന്ത്യൻ എംബസികളിലുണ്ടായ തങ്ങളുടെ നല്ല അനുഭവങ്ങളും പങ്കുവച്ചു.
   Published by:Anuraj GR
   First published: