• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ആഫ്രിക്കൻ രാഷ്ട്രമാത' യാത്രയായി

gopika.gs | news18
Updated: April 3, 2018, 2:02 PM IST
'ആഫ്രിക്കൻ രാഷ്ട്രമാത' യാത്രയായി
gopika.gs | news18
Updated: April 3, 2018, 2:02 PM IST
ജൊഹാനസ്ബർഗ്: ഇതിഹാസ നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയും, ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമര പോരാളിയുമായ വിന്നി മണ്ടേല അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു.

ദീർഘകാലമായി അസുഖത്തെതുടർന്ന് ജൊഹന്നാസ്ബർഗ്ഗിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നായിരുന്നു അന്ത്യം. വിമോചന നേതാവ് നെൽസൺ മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി.

വർണ വിവചനത്തിന് എതിരായ പോരാട്ടത്തിലെ സജീവ സാന്നിധ്യവുമായിരുന്നു വിന്നി മണ്ടേല. നെൽസൺ മണ്ടേല ജയിലിലായിരുന്നപ്പോൾ പ്രക്ഷോഭത്തെ നയിച്ചവരിൽ പ്രധാനിയായിരുന്നു. രാഷ്ട്രമാതാവ് എന്നായിരുന്നു അനുയായികൾ വിന്നി മണ്ടേലയെ വിശേഷിപ്പിച്ചത്.
1958 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

അഞ്ച് വർഷത്തിനുള്ളിൽ നെൽസൺ മണ്ടേലയെ കൊളോണിയൽ സർക്കാർ തടവിലാക്കി. പിന്നീടുള്ള 27 വർഷക്കാലം വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു വിന്നി മണ്ടേല. 1975 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ വനിതാ വിഭാഗം നേതാവായി.

തീപ്പൊരി പ്രസംഗവും ഹൃദ്യമായ പെരുമാറ്റവുമായിരുന്നു വിന്നിയെ ജനങ്ങളുടെ പ്രിയങ്കരിയാക്കിമാറ്റിയത്. മണ്ടേലയുടെ ജയിൽ മോചനത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു.

തുടർന്നാണ് 1996ലാണ് വിവാഹമോചനം.
എങ്കിലും പേരിന്റെ ഭാഗമായ മണ്ടേല മാറ്റാൻ അവർ തയ്യാറായിരുന്നില്ല. വിവാഹമോചന ശേഷവും നെൽസൺ മണ്ടലയെ കാണാൻ വിന്നി എത്തിയിരുന്നു. 2010 ൽ ജയിൽ മോചനത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിൽ മണ്ടേലയ്ക്ക് സമീപമായിരുന്നു വിന്നിയുടെ ഇരിപ്പിടം.

പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന ആരോപണങ്ങൾ ഇടക്കാലത്ത് ഉയർന്നെങ്കിലും വർണവെറിക്കെതിരായ പോരാട്ടങ്ങളുടെ വിപ്ലവപോരാളിയെന്ന നിലയിലാകും വിന്നിയെ ലോകം ഇനി ഓർക്കുക
First published: April 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍