ഇറ്റലിയിൽ വർഷങ്ങളായി പാർക്ക് ചെയിതിട്ടിരിക്കുന്ന ഒരു കാർ ആണ് ഇപ്പോൾ വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഇറ്റലിയിലെ (Italy) ഒരു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാണ് (Tourist place) 47 വർഷമായി പാർക്ക് ചെയ്തിട്ടിരിക്കുന്ന ഈ വിൻ്റേജ് കാറിനെ (Vintage Car) സമ്പൂർണ്ണ സ്മാരകമാക്കി മാറ്റിയത്.
ഇതിൽ ഇത്രമാത്രം എന്ത് പ്രത്യേകതയാണ് കാറിനുള്ളത് എന്നായിരിയിരിക്കും നിങ്ങൾ ആലോചിക്കുന്നത്.
ഈ കാർ അരനൂറ്റാണ്ടായി ഒരേ സ്ഥലത്ത് തന്നെ ആണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ട്രെവിസോ പ്രവിശ്യയിലെ കൊനെഗ്ലിയാനോ എന്ന ചെറുപട്ടണത്തിൽ ഭാര്യ ബെർട്ടില്ല മൊഡോളോയ്ക്കൊപ്പം പത്ര കിയോസ്ക് നടത്തുന്നആളായിരുന്നു ആഞ്ചലോ ഫ്രിഗോലെന്റ്.
ദമ്പതികൾ 1962-ലാണ് ലാൻസിയ ഫുൾവിയ എന്ന കാർ സ്വന്തമാക്കിയത്. പത്രങ്ങൾ തങ്ങളുടെ കടയിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു പ്രധാനമായും ഈ കാർ ഉപയോഗിച്ചിരുന്നത്. നാൽപത് വർഷത്തോളം ബിസിനസ് നടത്തിയതിന് ശേഷമാണ് ആഞ്ചലോയും ബെർട്ടില്ലയും വിരമിച്ചത്.
വിരമിച്ച ശേഷം കമ്പനി പൂട്ടുന്നതിന് മുമ്പ് അവരുടെ കാർ സ്ഥാപനത്തിന് മുന്നിൽ തന്നെ പാർക്ക് ചെയ്യാൻ ദമ്പതികൾ തീരുമാനിച്ചു. അന്നുമുതലാണ് വാഹനം അവിടെ പാർക്ക് ചെയ്തിരിക്കുന്നത്. 47 വർഷങ്ങൾക്ക് ശേഷം കാറ് ഇപ്പോൾ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാൽ കാർ കാണാൻ ഈ പ്രദേശത്ത് ആളുകളുടെ തിക്കും തിരക്കും വർദ്ധിച്ചതോടെ കാറ് അതുവരെ പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് മാറ്റേണ്ടി വന്നു.
ആ സ്ഥലത്ത് നിന്ന് വാഹനം മാറ്റിയ വാർത്ത പ്രദേശത്ത് പരന്നതോടെ രണ്ട് വിന്റേജ് കാർ പ്രേമികൾ കാർ പുനഃസ്ഥാപിച്ച് സ്മാരകമായി സെറെറ്റി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ സന്നദ്ധരായി.
കാറിൻ്റെ ഉടമകളായ ദമ്പതികളുടെ വീടിന് പുറത്താണ് ഇൻസ്റ്റിറ്റ്യൂട്ട്. പൂർണ്ണമായി പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ, സ്കൂൾ പരിസരത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന അവരുടെ കാറിനെ അവർക്ക് നിത്യവും നോക്കി കാണാം.
"കാറിന് അർഹമായ മൂല്യം ലഭിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു," ആഞ്ചലോ ഇൽ ഗാസെറ്റിനോയോട് പറഞ്ഞു.
Also Read-
കള്ളന് വീട് 'മോഷ്ടിച്ചു' വിറ്റു ; അവധിക്ക് ശേഷം തിരിച്ചെത്തിയ വീട്ടുടമ പെരുവഴിയില്“ആരെങ്കിലും അതിന്റെ വൈകാരിക മൂല്യത്തെ വിലമതിക്കുകയും അത് ശരിയായ സ്ഥലത്ത് സൂക്ഷിക്കയും ചെയ്യുന്നതിൽ മാത്രമാണ് എന്റെ ഭർത്താവ് ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിന് ആ കാർ തന്റെ രണ്ടാം ഭാര്യയെപ്പോലെയാണ്. അത്രയ്ക്കും പ്രിയപ്പെട്ടതാണ് " ആഞ്ചലോയുടെ ഭാര്യ ബെർട്ടില്ല പറഞ്ഞു.
പ്രദേശവാസിയായ ലൂക്കാ സായ, ആഞ്ചലോയുടെ കിയോസ്കിൽ പുതിനയില വാങ്ങാനും അവിടെ പാർക്ക് ചെയ്തിരിക്കുന്ന കാർ കാണാനും താൻ പോയിരുന്ന സമയം ഓർത്തെടുത്തു.
“ പരീക്ഷാ കാലത്ത് ഞാൻ ആ കാറിനെ എന്റെ ഭാഗ്യമായിട്ടായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് തന്നെ അവിടെ പോകുന്നത് പതിവായിരുന്നു” അദ്ദേഹം ടുഡേ 24 നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.