HOME » NEWS » World » VIRAL VIDEO OF A MAN WHO SETS GUINNESS RECORD AFTER MOONWALKING FOR 32 FEET WITH FOOTBALL ON HEAD GH

തലയിൽ ഫുട്ബോളുമായി ഗിന്നസ് റെക്കോഡിലേക്ക് 'മൂൺ വോക്ക്'; വൈറല്‍ വീഡിയോ

അമേരിക്കയിലെ സാൻ ഡിയാഗോയിൽ വച്ച് 2019 ഫെബ്രുവരി 28നാണ് പത്ത് മീറ്റർ (32 അടിയിൽ കൂടുതൽ) മൂൺ വോക്ക് നടത്തി അബൂബക്കർ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചത്.

News18 Malayalam | news18-malayalam
Updated: March 13, 2021, 12:07 PM IST
തലയിൽ ഫുട്ബോളുമായി ഗിന്നസ് റെക്കോഡിലേക്ക് 'മൂൺ വോക്ക്'; വൈറല്‍ വീഡിയോ
Aboubacar Traore | Image credit: Instagram
  • Share this:
തലയിൽ ഫുട്ബോൾ വച്ച് 32 അടി ദൂരം മൂൺ വോക്ക് ചെയ്ത യുവാവിന് ഗിന്നസ് റെക്കോർഡ്. ഗിനിയ സ്വദേശിയായ അബൂബക്കർ ട്രോറിന്റെ ഈ വീഡിയോ 2019 മുതൽ ഇൻറർനെറ്റിൽ വൈറലാണ്. ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് നിർത്തി അനായാസമായാണ് അബൂബക്കർ മൂൺ വോക്ക് ചെയ്യുന്നത്. അമേരിക്കയിലെ സാൻ ഡിയാഗോയിൽ വച്ച് 2019 ഫെബ്രുവരി 28നാണ് പത്ത് മീറ്റർ (32 അടിയിൽ കൂടുതൽ) മൂൺ വാക്ക് നടത്തി അബൂബക്കർ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചത്.

ബുധനാഴ്ച ഗിന്നസ് റെക്കോർഡ് പേജ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പത്ത് അടി 9.7 ഇഞ്ച് വരെ ബാലൻസ് തെറ്റാതെയാണ് ട്രോർ മൂൺ വോക്ക് ചെയ്യുന്നത്. മൂൺ വോക്കിന് ശേഷം ഫുട്ബോള്‍ തലയിൽ നിന്ന് താഴേക്ക് കൊണ്ടുവന്ന് രസകരമായി മറ്റ് ചില ട്രിക്കുകളും അവതരിപ്പിക്കുന്നുണ്ട്. വീഡിയോ ഷെയർ ചെയ്തതിന് ശേഷം ഇതുവരെ വീഡിയോയ്ക്ക് അറുപതിനായിരത്തോളം ലൈക്കുകൾ ലഭിച്ചു. പോസ്റ്റിന് താഴെ ചില ഫ്രീസ്റ്റൈൽ ആർട്ടിസ്റ്റുകളും കമന്റ് ചെയ്തിട്ടുണ്ട്.

Also Read-പത്താംക്ലാസ് വിദ്യാഭ്യാസവും, കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും; സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ

ആഫ്രിക്കൻ രാജ്യമായ ഗിനിയ സ്വദേശിയാണ് ട്രോർ . എന്റർടെയിൻമെന്റ് കമ്പനിയായ സിർക്യൂ ഡു സോലൈലിൽ ജോലി ചെയ്യുന്ന കലാകാരനാണെന്നും ഗിന്നസ് റെക്കോർഡ്സിൽ വ്യക്തമാക്കിയിട്ടുണ്ട്. “മെക്സിക്കോയെ ഉണർത്തുന്ന ഒരു സ്വപ്നം” ( a waking dream of Mexico) എന്നാണ് സർക്യൂ ഡു സോലൈലിന്റെ വെബ്‌സൈറ്റിൽ ഷോയെ വിശേഷിപ്പിക്കുന്നത്. അതിമനോഹരമായ നൃത്തങ്ങളും അക്രോബാറ്റിക് പ്രകടനങ്ങളും ഈ ഷോയിൽ ഉൾപ്പെടുന്നു. റോബോട്ട്, മൂണ്‍ വോക്ക് തുടങ്ങിയ നൃത്തച്ചുവടുകളിലൂടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ നേടിയ കലാകാരനായിരുന്നു മൈക്കിള്‍ ജാക്സണ്‍.




പുഷ് അപ്പുകൾ എടുത്ത് അടുത്തിടെ ഒരു ഇന്ത്യൻ താരം ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. മണിപ്പൂരിൽ നിന്നുള്ള ലൈതാംബാം വിദ്യാസാഗർ സിംഗ് ആണ് ഒരു മിനിറ്റിനുള്ളിൽ 85 പുഷ് അപ്പുകൾ എടുത്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. മുൻ വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ് ലൈതാംബാം വിദ്യാസാഗർ സിംഗ്. നാലു വിരലുകളിൽ ഊന്നി ആയിരുന്നു ഒരു മിനിറ്റ് കൊണ്ട് അദ്ദേഹം 85 പുഷ് അപ്പുകൾ എടുത്തത്. ഓരോ കൈയിലെയും രണ്ടു വിരലുകൾ മാത്രമായിരുന്നു നിലത്ത് ഊന്നിയത്.

2018ൽ ഇന്ത്യക്കാരനായ ദീപക് ശർമ സ്വന്തമാക്കിയ റെക്കോഡ് ആണ് ലൈതാംബാം തകർത്തത്. ഒരു മിനിറ്റിനുള്ളിൽ 70 പുഷ് അപ്പ് ആയിരുന്നു ദീപക് ശർമയുടെ റെക്കോഡ്. നേരത്തെയും ലൈതാംബാം ഒരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ആറാം ക്ലാസു മുതൽ തുടങ്ങിയ പരിശീലനത്തിനാണ് ഇത്രയും വലിയ നേട്ടം സ്വന്തമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞത്. നിരന്തരമായ പരിശ്രമം വിജയം നേടാൻ സഹായിക്കും എന്നതിന്റെ തെളിവാണ് ഈ നേട്ടം.
Published by: Asha Sulfiker
First published: March 13, 2021, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories