• HOME
 • »
 • NEWS
 • »
 • world
 • »
 • Mother Heroine Award | റഷ്യയിൽ ജനസംഖ്യ കുറയുന്നു; പത്ത് കുട്ടികളുള്ള സ്ത്രീകൾക്ക് 13 ലക്ഷത്തോളം വാഗ്ദാനം ചെയ്ത് പുടിൻ

Mother Heroine Award | റഷ്യയിൽ ജനസംഖ്യ കുറയുന്നു; പത്ത് കുട്ടികളുള്ള സ്ത്രീകൾക്ക് 13 ലക്ഷത്തോളം വാഗ്ദാനം ചെയ്ത് പുടിൻ

രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ദമ്പതികൾക്ക് സാമ്പത്തിക സഹായവും സാമൂഹിക അംഗീകാരവും

വ്‌ളാഡിമിർ പുടിൻ

വ്‌ളാഡിമിർ പുടിൻ

 • Last Updated :
 • Share this:
  റഷ്യ (Russia) ജനസംഖ്യയിൽ (Population)ഇടിവ് നേരിടുന്നതിനെ തുടർന്ന്, ജനിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതികളുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin). 1944ൽ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു പദ്ധതിയാണ് പുടിൻ ഇതിനായി പുനരുജ്ജീവിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

  തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് "മദർ ഹീറോയിൻ" അവാർഡ് നൽകുമെന്നാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ദമ്പതികൾക്ക് സാമ്പത്തിക സഹായവും സാമൂഹിക അംഗീകാരവുമാണ് ഇതുവഴി വാഗ്ദാനം ചെയ്യുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

  റഷ്യൻ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ ഈ പദവി നൽകുകയും ഏകദേശം 400,000 പൗരന്മാർക്ക് മെഡൽ നൽകുകയും ചെയ്തിട്ടുണ്ട്. ഈ അവാർഡിന് അർഹരാകുന്ന റഷ്യൻ പൗരന്മാർക്ക് അവരുടെ പത്താമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോൾ ഒരു മില്യൺ റൂബിൾസ് (ഏകദശം 13,16,114 ലക്ഷം രൂപ) ആണ് ഒറ്റത്തവണയായി ലഭിക്കുക. എന്നാൽ മറ്റ് ഒമ്പത് കുട്ടികളും ജീവനോടെ ഉണ്ടായിരിക്കുകയും വേണം.

  എന്നാൽ ഇതുമായി ബന്ധപ്പെട്ട് യുക്രൈനുമായുള്ള യുദ്ധം പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ സ്വീകരിച്ച "പ്രൊനാറ്റലിസ്റ്റ്" (കുട്ടികൾ ഉണ്ടാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നയം) നയത്തിന്റെ ഭാഗമായാണ് സ്റ്റാലിൻ കാലഘട്ടത്തിൽ ഈ അവാർഡ് ആരംഭിച്ചതെന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ സ്കൂൾ ഓഫ് സ്ലാവോണിക് ആൻഡ് ഈസ്റ്റ് യൂറോപ്യൻ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ ക്രിസ്റ്റിൻ റോത്ത്-ഐ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.

  “അത് മാതൃരാജ്യത്തെ സേവിക്കുന്നതിന്” വേണ്ടിയായിരുന്നു എന്നും അവർ വിശദീകരിച്ചു. റോത്ത്-ഐ പറയുന്നതനുസരിച്ച്, സോവിയറ്റ് യൂണിയൻ "യുദ്ധാനന്തര പുനർനിർമ്മാണത്തിന്റെ" ഭാഗമായാണ് ഇങ്ങനെ ഒരു അവാർഡ് പ്രഖ്യാപിച്ചത്. "സോവിയറ്റ് സമൂഹത്തിന്റെ പ്രധാന സ്ഥാപനമായ" കുടുംബങ്ങളെ പിന്തുണയ്ക്കാനാണ് ഇതുവഴി ശ്രമിച്ചത്. സ്ത്രീകൾക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, സാമ്പത്തിക സഹായം, വിവാഹിതരായ ദമ്പതികൾക്ക് വിവാഹമോചനം കൂടുതൽ പ്രയാസകരമാക്കൽ എന്നിവ അക്കാലത്തെ മറ്റ് ചില നടപടികളിൽ ഉൾപ്പെടുന്നു.

  “യുദ്ധം ജനസംഖ്യാ നഷ്‌ടത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചതായും” ഇതിന് നിലവിൽ നടപ്പിലാക്കുന്ന കാര്യങ്ങളുമായി ബന്ധമുണ്ടെന്നും ”അവർ കൂട്ടിച്ചേർത്തു.

  കഴിഞ്ഞ മാസം, സിഐഎ ഡയറക്ടർ വില്യം ജെ. ബേൺസ് പുറത്തുവിട്ട കണക്ക് അനുസരിച്ച് യുക്രൈയ്ൻ സംഘർഷത്തിൽ ഏകദേശം 15,000 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 45,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

  റഷ്യ-യുക്രെയ്ൻ (Russia-Ukraine War) യുദ്ധം ലോകത്ത് വലിയ ഭക്ഷ്യ പ്രതിസന്ധിക്കു കൂടിയാണ് ഇടയാക്കിയിരിക്കുന്നത്. ലോകത്തിലെ ഗോതമ്പിന്റെയും ബാർലിയുടെയും ഏകദേശം മൂന്നിലൊന്നും കയറ്റുമതി ചെയ്യുന്നത് റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ.
  Published by:user_57
  First published: