• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വന്‍ ഭൂരിപക്ഷത്തോടെ പുടിന് റഷ്യയില്‍ നാലാമൂഴം


Updated: March 19, 2018, 1:42 PM IST
വന്‍ ഭൂരിപക്ഷത്തോടെ പുടിന് റഷ്യയില്‍ നാലാമൂഴം

Updated: March 19, 2018, 1:42 PM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാഡിമിർ പുടിന് വൻ ഭൂരിപക്ഷത്തോടെ വിജയം. പുതിയ നിയമം അനുസരിച്ച് പുടിന് ആറ് വർഷം കൂടി റഷ്യയുടെ പ്രസിഡന്റായി തുടരാം. ഇത് നാലാം തവണയാണ് പുടിൻ റഷ്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ നയിച്ചതിനുളള അംഗീകാരമാണ് ഈ വിജയമെന്ന് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. 2012ൽ 64 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയമെങ്കിൽ ഇത്തവണ 76 ശതമാനം വോട്ടുകളുടെ പിൻബലത്തിലാണ് പുടിൻ വീണ്ടും പ്രസിഡൻറ് ആകുന്നത്. മത്സരത്തിന്റെ ഒരുഘട്ടത്തിലും പുടിന് വെല്ലുവിളി ഉണ്ടായിരുന്നില്ല. പുടിൻ ഉൾപ്പെടെ എട്ടു സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

 
First published: March 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍