• HOME
  • »
  • NEWS
  • »
  • world
  • »
  • War In Ukraine | യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധം; പുടിന്റെ ഓണററി ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു

War In Ukraine | യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധം; പുടിന്റെ ഓണററി ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു

2013 നവംബറിലാണ് പുടിന് ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ലോക തെയ്‌ക്വോണ്ടോ ഫെഡറേഷന്‍ ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചത്

  • Share this:
    മോസ്‌കോ: ലോക തെയ്‌ക്വേണ്ടോ ഫെഡറേഷന്‍(World Taekwondo Federation) റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ(Vladimir Putin) ഓണററി ബ്ലാക്ക് ബെല്‍റ്റ്(Black Belt) നീക്കം ചെയ്തു. യുക്രെയ്ന്‍(Ukraine) അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് 2013ല്‍ നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തത്. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ് പുടിന് ലോക തെയ്ക്വോണ്ടോ ഫെഡറേഷന്‍ ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചത്.

    വരാനിരിക്കുന്ന തെയ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പുകളില്‍ റഷ്യയുടേയും സഖ്യകക്ഷിയായ ബെലാറുസിന്റേയും ദേശീയ ഗാനവും പതാകകളും പ്രദര്‍ശിപ്പിക്കുന്നതിനും ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

    യുക്രൈനിലെ നിരപരാധികളായ ജീവനുകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ അപലപിക്കുന്നു. വിജയങ്ങളേക്കാള്‍ വിലമതിക്കുന്നതാണ് സമാധാനം. ഇതാണ് തെയ്‌ക്വോണ്ടോയുടെ ദര്‍ശനം. ഇതിന് വിരുദ്ധമായാണ് റഷ്യയുടെ പ്രവര്‍ത്തനമെന്ന് ഫെഡറേഷന്‍ അറിയിച്ചു.

    Also Read-Russia-Ukraine War| ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്

    പുടിനെ കൂടാതെ മുന്‍ യുഎസ് പ്രസിഡന്റുമാരായ ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ദക്ഷിണ കൊറിയന്‍, സ്പെയിന്‍, ക്രൊയേഷ്യ, പാകിസ്താന്‍, ഇന്‍ഡോനീഷ്യ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ക്കും ഓണററി ബ്ലാക്ക് ബെല്‍റ്റ് നല്‍കിയിട്ടുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ജുഡോ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനവും പുതിന് നഷ്ടമായിരുന്നു.

    Also Read-War In Ukraine| യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർ‌ഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചു

    റഷ്യയുടെ റോക്കറ്റ് ആക്രണത്തില്‍ 70 ല്‍ അധികം സൈനികരും ഷെല്ലാക്രമണങ്ങളില്‍ ഡസനോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യന്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് റഷ്യ യുക്രെയിനു മേല്‍ നടത്തുന്നത്. റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 350 ഓളം പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.

    Also Read-Ukraine Crisis | 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി

    റഷ്യ ആക്രമണം കടുപ്പിച്ചതോടെ ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം കീവ് വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഭ്യമായ ട്രെയിനുകളിലൂടെയോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഉടനടി നഗരം വിടാനാണ് എംബസിയുടെ നിര്‍ദേശം.
    Published by:Jayesh Krishnan
    First published: