HOME » NEWS » World » VOGUE UK COVER FEATURES MALALA YOUSAFZAI GH

'മക്ഡൊണാൾഡിനോടും പോക്കറിനോടും ഇഷ്ടം;'വോഗ് മാഗസിൻ കവർ പേജിൽ മലാല യൂസഫ്സായ്

അഭിമുഖത്തിനിടയിൽ, മക്ഡൊണാൾഡ്സിനോടും പോക്കർ കളിയോടുമുള്ള തന്റെ ഇഷ്ടവും മലാല വെളിപ്പെടുത്തി.

News18 Malayalam | news18-malayalam
Updated: June 3, 2021, 1:11 PM IST
'മക്ഡൊണാൾഡിനോടും പോക്കറിനോടും ഇഷ്ടം;'വോഗ് മാഗസിൻ കവർ പേജിൽ മലാല യൂസഫ്സായ്
Malala Yousafzai featured on Vogue's cover. (Credit: Vogue)
  • Share this:
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ താലിബാന്റെ വെടിയേറ്റ പാകിസ്ഥാനിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവാണ് മലാല യൂസഫ്സായ്. ഇപ്പോൾ യുകെയിലെ വോഗ് മാഗസിൻ കവർ പേജിൽ അതീവ സുന്ദരിയായാണ് മലാല എത്തിയിരിക്കുന്നത്. 17-ാം വയസ്സിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മലാലയുടെ മൂന്ന് ചിത്രങ്ങളാണ് വോഗിന് വേണ്ടി എടുത്തത്. ചുവന്ന വസ്ത്രവും തലയിൽ ചുവന്ന ശിരോവസ്ത്രവും ധരിച്ച ചിത്രം, വെളുത്ത വസ്ത്രം ധരിച്ച ചിത്രം, ചുവന്ന വസ്ത്രവും നീല ശിരോവസ്ത്രവും ധരിച്ച മറ്റൊരു ചിത്രം എന്നിവയാണ് മാഗസിന് വേണ്ടി എടുത്തിരിക്കുന്നത്.

മാഗസിന് നൽകിയ അഭിമുഖത്തിൽ മലാല  “സ്നേഹം, കുടുംബം, താൻ ഉപേക്ഷിച്ച ലോകം, ലോകത്തിന് നൽകുന്ന സന്ദേശം, തന്റെ ലക്ഷ്യങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. അഭിമുഖത്തിനിടയിൽ, മക്ഡൊണാൾഡ്സിനോടും പോക്കർ കളിയോടുമുള്ള തന്റെ ഇഷ്ടവും മലാല വെളിപ്പെടുത്തി. മക്ഡൊണാൾഡിലേക്ക് പോകുക അല്ലെങ്കിൽ തന്റെ സുഹൃത്തുക്കളോടൊപ്പം പോക്കർ കളിക്കുക അല്ലെങ്കിൽ ഒരു പ്രസംഗ പരിപാടിക്ക് പോകുക തുടങ്ങി എല്ലാം കാര്യങ്ങളും തന്നെ ആവേശം കൊള്ളിക്കുന്നവയാണെന്നാണ് മലാല വോഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


വോഗിന്റെ ഇൻസ്റ്റാഗ്രാം പേജിൽ 23 കാരിയായ മലാലയുടെ കവർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. വോഗിന്റെ 2021 ജൂലൈയിലെ പതിപ്പിലാണ് മലാലയുടെ ചിത്രവും അഭിമുഖവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഓക്സ്ഫോർഡ് ബിരുദധാരിയാണ് മലാല.



വെള്ള നിറത്തിലുള്ള ലിനൻ വസ്ത്രമണിഞ്ഞ മലാലയുടെ ചിത്രവും വോഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “പതിനൊന്നാമത്തെ വയസ്സിൽ മലാല പാകിസ്ഥാനിൽ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി പ്രചാരണം തുടങ്ങി. ഏതാണ്ട് 13 വർഷത്തിനുശേഷം, ഒരു സ്ത്രീയുടെ വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിനായി അവർ പോരാടുകയാണ്. സ്വന്തം രാജ്യത്തിനപ്പുറം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഈ പോരാട്ടം വ്യാപിക്കുന്നു“ എന്നാണ് ഈ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്.

You may also like:Viral | അച്ഛനെ ഗെയ്മിംഗ് അഡിക്റ്റാക്കുക; പ്ലേ സ്റ്റേഷൻ ഫൈവ് വാങ്ങിക്കാനുള്ള സഹോദരന്റെ പ്ലാൻ പങ്കുവെച്ച് സഹോദരി

വോഗ് പങ്കുവച്ച മൂന്നാമത്തെ ചിത്രത്തിൽ ചുവപ്പ് വസ്ത്രവും നീല ശിരോവസ്ത്രവുമാണ് മലാല ധരിച്ചിരിക്കുന്നത്. തന്റെ ശിരോവസ്ത്രത്തെക്കുറിച്ച് മലാല പറയുന്നതാണ് ഈ ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. “ഇത് ഞങ്ങൾ പഷ്തൂണുകളുടെ ഒരു സാംസ്കാരിക ചിഹ്നമാണ്, അതിനാൽ ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന് ഈ ശിരോവസ്ത്രം പ്രതിനിധീകരിക്കുന്നു. മുസ്ലീം പെൺകുട്ടികളോ പഷ്തൂൺ പെൺകുട്ടികളോ പാകിസ്താൻ പെൺകുട്ടികളോ തങ്ങളുടെ പരമ്പരാഗത വസ്ത്രധാരണം പിന്തുടരുമ്പോൾ, ഞങ്ങൾ അടിച്ചമർത്തപ്പെട്ടവരായി, അല്ലെങ്കിൽ ശബ്ദമില്ലാത്തവരായി, അല്ലെങ്കിൽ പുരുഷാധിപത്യത്തിന് കീഴിൽ ജീവിക്കുന്നവരായി കണക്കാക്കപ്പെടുന്നു. എന്നാൽ നിങ്ങളുടെ സംസ്കാരത്തിനുള്ളിൽ നിന്ന് തന്നെ നിങ്ങൾക്ക് സ്വന്തമായി ശബ്ദമുണ്ടാക്കാമെന്നും നിങ്ങളുടെ സംസ്കാരത്തിൽ നിന്നു കൊണ്ട് തന്നെ നിങ്ങൾക്ക് തുല്യതയ്ക്കായി ശബ്ദമുയർത്താനാകുമെന്നുമാണ് ഞാൻ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നത്“ മലാല പറയുന്നു.

വോഗിന്റെ കവർ പേജിൽ താൻ എത്രമാത്രം ആവേശഭരിതയാണെന്ന് മലാല യൂസഫ്സായും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഫോളോവേഴ്സിനെ അറിയിച്ചിരുന്നു. മലാലയുടെ അഭിമുഖത്തിന്റെ ഭാഗങ്ങൾ വായിച്ച നിരവധി പേർ വോഗിന്റെ സോഷ്യൽ മീഡിയ പേജിൽ സ്നേഹാശംസകളുമായി എത്തി.
Published by: Naseeba TC
First published: June 3, 2021, 1:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories