• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നൊബേൽ ജേതാവ് വി എസ് നെയ്പോൾ അന്തരിച്ചു


Updated: August 12, 2018, 7:27 AM IST
നൊബേൽ ജേതാവ് വി എസ് നെയ്പോൾ അന്തരിച്ചു

Updated: August 12, 2018, 7:27 AM IST
ലണ്ടൻ: നൊബേൽ പുരസ്കാര ജേതാവും ബ്രിട്ടീഷ് നോവലിസ്റ്റുമായ വി എസ് നെയ്പോൾ(85) അന്തരിച്ചു. ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. സാഹിത്യത്തിന് നൽകിയ സംഭാവന പരിഗണിച്ച് 2001ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം സമ്മാനിച്ചു. 1990ൽ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് സർ പദവി നൽകി ആദരിച്ചു. 1951ൽ മിസ്റ്റിക് മസ്സെയ്വർ ആണ് ആദ്യ പുസ്തകം. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ ഹൗസ് മിസ്റ്റർ ബിസ്വാസ് ആണ് അദ്ദേഹത്തിനെ പ്രശസ്തനാക്കിയത്. മുപ്പതോളം പുസ്തകങ്ങളാണ് അദ്ദേഹം ഇതുവരെ രചിച്ചിട്ടുള്ളത്. ട്രിനിഡാഡിൽ ജനിച്ച വി എസ് നെയ്പോൾ ഇന്ത്യൻ വംശജനായിരുന്നു. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് അദ്ദേഹം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്.
First published: August 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍