HOME » NEWS » World » WAITRESS QUITS JOB AFTER ADAMANT ANTI MASK CUSTOMER REFUSES TO WEAR ONE VIDEO GOES VIRAL GH

കസ്റ്റമർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; ജോലി ഉപേക്ഷിച്ച് റെസ്റ്റോറന്റ് ജീവനക്കാരി; വീഡിയോ വൈറൽ

ഒരു ഉപഭോക്താവ് മാസ്‌കില്ലാതെ ഒരു റെസ്റ്റോറന്റിൽ എത്തുന്നതും ഇവരോട് മാസ്ക് ധരിക്കാൻ വെയിട്രസ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം

News18 Malayalam | news18
Updated: April 1, 2021, 1:24 PM IST
കസ്റ്റമർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; ജോലി ഉപേക്ഷിച്ച് റെസ്റ്റോറന്റ് ജീവനക്കാരി; വീഡിയോ വൈറൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 1, 2021, 1:24 PM IST
  • Share this:
കൊറോണ വൈറസ് മഹാമാരി ലോകത്തെ ബാധിച്ചിട്ട് ഒരു വർഷമായി. വൈറസിന് വാക്സിൻ കണ്ടെത്തിയിട്ടും മാസ്ക് ധരിക്കലും ശാരീരിക അകലം പാലിക്കലുമൊക്കെ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ പലരും ഈ വസ്തുതയെക്കുറിച്ച് മനസ്സിലാക്കാതെ പരസ്യമായി ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് അമേരിക്ക പോലുള്ള ചില രാജ്യങ്ങളിലെ റെസ്റ്റോറന്റ് ബിസിനസ്സിലും ആരോഗ്യ മേഖലയിലും പ്രവർത്തിക്കുന്ന മുൻ‌നിര തൊഴിലാളികളാണ്. കൊറോണ വൈറസ് ബാധിച്ച് 5,42,356 മരണങ്ങൾ ഇതുവരെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യങ്ങളിലാണ് യു‌എസിലെ ഒരു വെയിട്രസ്, കസ്റ്റമർ കൊറോണ വൈറസ് നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചതോടെ ജോലി ഉപേക്ഷിച്ചത്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു ടിക്ക് ടോക്ക് വീഡിയോയാണിത്. ഒരു ഉപഭോക്താവ് മാസ്‌കില്ലാതെ ഒരു റെസ്റ്റോറന്റിൽ എത്തുന്നതും ഇവരോട് മാസ്ക് ധരിക്കാൻ വെയിട്രസ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ കസ്റ്റമർ മാസ്ക് ധരിക്കാൻ തയ്യാറാകുന്നില്ല. പല തവണ ആവർത്തിച്ചിട്ടും കസ്റ്റമർ മാസ്ക് ധരിക്കാതെ വന്നതോടെ ജീവനക്കാരിയ്ക്ക് ദേഷ്യം വന്നു. ഇവർ ദേഷ്യത്തിൽ ജോലി വിട്ട് റെസ്റ്റോറന്റിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാം.

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് റെസ്റ്റോറന്റിന് ബാധകമായ നിയമങ്ങൾ വെയിട്രസ് കസ്റ്റമറെ കാണിക്കുന്നുണ്ട്. ഉപഭോക്താക്കൾ മാസ്ക് ധരിക്കേണ്ടതെങ്ങനെയെന്ന് അവർ വിശദീകരിക്കുന്നുമുണ്ട്. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന മേശപ്പുറത്ത് എത്തുമ്പോൾ മാസ്ക് നീക്കം ചെയ്യാവുന്നതാണ്. എന്നാൽ മാസ്ക് കൈയിലുണ്ടായിരുന്നിട്ടും മുഖത്ത് വയ്ക്കാൻ യുവതി തയ്യാറായില്ല. റെസ്റ്റോറന്റിലെ മേശയ്ക്ക് അരികിലെത്താൻ അഞ്ച് അടി മാത്രം ദൂരമുള്ളപ്പോൾ എന്തിന് മാസ്ക് ധരിക്കണമെന്നാണ് യുവതിയുടെ ചോദ്യം. താൻ ലിപ്സ്റ്റിക്ക് ധരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മാസ്ക് ധരിക്കാൻ കഴിയില്ലെന്നും അവർ പറയുന്നുണ്ട്.


ഈ സമയം വെയിട്രസ് തന്റെ മാനേജരെ വിളിക്കുകയും അവർ വീണ്ടും മാസ്ക് ധരിക്കാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ വീഡിയോയിൽ വീണ്ടും വെയിട്രസും യുവതിയും തമ്മിൽ കടുത്ത വാഗ്വാദത്തിലേയ്ക്ക് പോകുന്നതും കാണാം. എന്നാൽ ഇതിനിടെ ക്ഷുഭിതയായ വെയിട്രസ് ഇത്തരത്തിൽ ഉള്ള ആളുകൾ വരുമ്പോൾ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങിപോകുന്നതും കാണാം. റെസ്റ്റോറന്റിൽ സേവനമനുഷ്ഠിക്കാൻ വേണ്ടത്ര ശമ്പളം ലഭിക്കുന്നില്ലെന്നും അവർ പറയുന്നുണ്ട്. താൻ ജോലി ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് ധരിച്ചിരിക്കുന്ന ഏപ്രൺ ഊരിയെറിഞ്ഞാണ് റെസ്റ്റോറന്റിൽ നിന്ന് ജോലിക്കാരി ഇറങ്ങിപ്പോകുന്നത്. ജീവനക്കാരിയെ തിരികെ കൊണ്ടുവരാൻ മാനേജർ റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് ഓടുന്നതും കാണാം. ഈ സമയം താൻ ഇനി മാസ്ക് ധരിച്ചേക്കാം. എല്ലാവർക്കും സന്തോഷമാകട്ടെയെന്ന് പറഞ്ഞ് ഉപഭോക്താവ് മാസ്ക് ധരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. റെസ്റ്റോറന്റിലെ ആളുകൾക്കും കസ്റ്റമറിന്റെ പെരുമാറ്റം തീരെ ഇഷ്ടപ്പെടുന്നില്ലെന്നും വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.

Keywords: Mask, Coronavirus, US, Waitress, മാസ്ക്, കൊറോണ വൈറസ്, യുഎസ്, വെയിട്രസ്
Published by: Anuraj GR
First published: March 22, 2021, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories