നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • യൂറോപ്യൻ യാത്ര ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മനോഹരമായ ഈ നഗരങ്ങൾ സന്ദർശിക്കാൻ മറക്കല്ലേ

  യൂറോപ്യൻ യാത്ര ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മനോഹരമായ ഈ നഗരങ്ങൾ സന്ദർശിക്കാൻ മറക്കല്ലേ

  അധികമാർക്കും അറിയാത്തതുമായ ചില യൂറോപ്യൻ നഗരങ്ങൾ പരിചയപ്പെടാം.

  Image: Shutterstock

  Image: Shutterstock

  • Share this:
   ആകര്‍ഷകമായ ധാരാളം സ്ഥലങ്ങളാല്‍ സമ്പന്നമാണ് യൂറോപ്പ്. യൂറോപ്പിലെ മിക്ക സ്ഥലങ്ങളും ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. നിങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതും എന്നാൽ അധികമാർക്കും അറിയാത്തതുമായ ചില യൂറോപ്യൻ നഗരങ്ങൾ പരിചയപ്പെടാം.

   ബ്രാറ്റിസ്ലാവ (Bratislava)

   ഇതൊരു ചെറിയ ചരിത്ര നഗരമാണ്. പക്ഷേ സ്ലോവാക്യയിലെ ഏറ്റവും വലിയ മഹാനഗരവുമാണ് ബ്രാറ്റിസ്ലാവ. മനോഹരമായ ഈ പ്രദേശത്ത് നിങ്ങള്‍ക്ക് പ്രകൃതിയുടെ അത്ഭുതങ്ങള്‍ ആസ്വദിക്കാനും വ്യത്യസ്തമായ ഷോപ്പിങ് നടത്താനും വ്യത്യസ്ത രുചികളുള്ള ഭക്ഷണം ആസ്വദിക്കാനും കഴിയും. ഇവിടം സംസ്‌കാരം, ചരിത്രം, ഫാഷന്‍, വിനോദം എന്നിവയാല്‍ സമ്പന്നമാണ്. പടിഞ്ഞാറന്‍ യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സ്ഥലത്ത് ചിലവ് കുറവാണ്. കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചുറ്റിയടിക്കാന്‍ കഴിയുന്ന ഒരു പ്രദേശവുമാണ്.

   ബ്രൂഗസ് (Bruges)

   ബ്രസ്സല്‍സില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം ദൂരമുള്ള ബ്രൂഗസ് പകല്‍ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. ഈ നഗരത്തിന്റെ സൗന്ദര്യത്തിൽ മതിമറന്ന് കുറച്ച് ദിവസം ഇവിടെ താമസിക്കാന്‍ പോലും നിങ്ങള്‍ തയ്യാറായേക്കും. കോട്ടകളും കനാലുകളും നിറഞ്ഞ ഈ സ്ഥലം നിങ്ങള്‍ക്ക് ഒരു കെട്ടുകഥയുടെ അനുഭവം നല്‍കുന്നു.

   സാല്‍സ്ബര്‍ഗ് (Salzburg)

   ഈ ഓസ്ട്രിയന്‍ നഗരം മുഴുവന്‍ മ്യൂസിയങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. എല്ലായിടത്തേക്കും പ്രവേശനം ലഭിക്കുന്നതിന് ഇവിടെ നിന്ന് ലഭിക്കുന്ന ഒരു സാല്‍സ്ബര്‍ഗ് കാര്‍ഡ് പ്രയോജനപ്പെടുത്താം. ഇവിടുത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗതത്തിനും ഈ കാര്‍ഡ് ഉപയോഗിക്കാം. രണ്ടര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മൊസാര്‍ട്ടിന്റെ കാലഘട്ടത്തില്‍ എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അതുപോലെ തന്നെയാണ് കാഴ്ചയിൽ ഈ നഗരം ഇപ്പോഴും.

   ലൗസാന്‍ (Lausanne)

   ജനീവ തടാകത്തിന്റെ തീരത്ത് മതിമറന്ന് ഇരിക്കാന്‍ പറ്റിയ ഒരിടം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ലൗസാന്‍. ഈ പ്രദേശവും അതിന്റെ ചുറ്റുപാടുകളും, രുചികള്‍ കൊണ്ട് മനസ് നിറയ്ക്കുന്ന ഭക്ഷണത്തിനും പാചകരീതികള്‍ക്കും, സ്വിസ്-ഫ്രഞ്ച് സാംസ്‌കാരിക അനുഭവത്തിനും, ആകര്‍ഷകമായ സൗന്ദര്യത്തിനുമെല്ലാം പേരുകേട്ടതാണ്.

   ബെലോഗ്രാഡ്ചിക് (Belogradchick)

   ബെലോഗ്രാഡ്ചിക് അതിന്റെ തനതു സൗന്ദര്യത്താല്‍ നമ്മളെ വിസ്മയിപ്പിക്കും. വിനോദസഞ്ചാരികളുടെ തിരക്കില്ലാത്ത ഒരു സ്ഥലമാണിത്. അതിനാല്‍ നമ്മുടെ സൗകര്യമനുസരിച്ച് ഇവിടെ ചുറ്റിനടന്നു കാണാം. നിങ്ങള്‍ക്ക് സമയം ഉണ്ടെങ്കില്‍, ഇവിടെ അടുത്തുള്ള മഗുര ഗുഹ സന്ദര്‍ശിക്കാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ മനുഷ്യര്‍ വരച്ച പെയിന്റിംഗുകള്‍ മഗുര ഗുഹയുടെ പ്രത്യേകതയാണ്.

   യൂറാല്‍ മലനിരകളും, യൂറാല്‍ നദിയും, കാസ്പിയന്‍ കടലും, കോക്കസസ് മലനിരകളും ഏഷ്യയിൽ നിന്ന് വേര്‍തിരിച്ചു നിർത്തുന്ന യൂറോപ്പ്, പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ ഭൂഖണ്ഡമാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പ്രദേശങ്ങള്‍ എന്ന് കരുതപ്പെടുന്ന സ്‌കാൻഡിനേവിയന്‍ രാജ്യങ്ങള്‍ യൂറോപ്പിലാണ്.
   Published by:Jayesh Krishnan
   First published: