• HOME
  • »
  • NEWS
  • »
  • world
  • »
  • War in Ukraine|'റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ല'; പിന്തുണയുമായി ചൈന

War in Ukraine|'റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ല'; പിന്തുണയുമായി ചൈന

''റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാനാവില്ല. ഏറെ മുൻവിധി കലർന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്'' - ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ്

  • Share this:
    റഷ്യയുടെ യുക്രെയ്‌ൻ ആക്രമണത്തിൽ (Russian Attack On Ukraine) നിലപാട് വ്യക്തമാക്കി ചൈന (China). റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം (Invasion) എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് പറഞ്ഞ ചൈന, ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

    ''റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാനാവില്ല. ഏറെ മുൻവിധി കലർന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്''- ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. 'എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം'-ചുൻയിങ് പറഞ്ഞു.

    Also Read- War In Ukraine| 50 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയ്ൻ; മോദിയുടെ സഹായം അഭ്യർത്ഥിച്ച് യുക്രെയ്ൻ സ്ഥാനപതി

    'യുക്രെയ്ൻ സംഭവം വളരെ സങ്കീർണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേർന്ന ഒന്നാണ്. എന്നാൽ യു എസും വടക്കൻ യൂറോപ്പും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയിൽ എണ്ണ ചേർക്കുന്ന ഒന്നാണ്'- ചുൻയിങ് കൂട്ടിച്ചേർത്തു. അതേസമയം യുക്രെയ്നിൽ വസിക്കുന്ന ചൈനീസ് ജനത ശാന്തത കൈവിടരുതെന്നും വീടുകൾക്കുള്ളിൽ സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.

    Also Read- Russia-Ukraine Conflict: അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ; പ്രതിരോധം തകർത്തതായി റഷ്യ

    യുക്രെയ്‍ൻ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രെയ്നിലെ സൈനികനടപടി അനിവാര്യമെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രെയ്‍നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. പിന്നാലെ മൂന്നു ഭാഗത്തുനിന്നും ആക്രമണവും തുടങ്ങുകയായിരുന്നു.

    Also Read- Russia-Ukraine Conflict | യുക്രൈൻ സംഘർഷം; റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ എന്തൊക്കെ?

    എന്നാല്‍, റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും യുക്രെയ്‌ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായതോടെ യുക്രെയ്നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സൈനിക മേധാവി അവകാശപ്പെട്ടു.

    English Summary: China rejected calling Russia’s moves on Ukraine an “invasion" and urged all sides to exercise restraint.
    Published by:Rajesh V
    First published: