• HOME
  • »
  • NEWS
  • »
  • world
  • »
  • No Social Distancing | നമുക്ക് പറന്ന് ബഹിരാകാശത്തേക്ക് പോകാം, അതാ അവിടെ അവർ കെട്ടിപ്പിടിക്കുന്നു

No Social Distancing | നമുക്ക് പറന്ന് ബഹിരാകാശത്തേക്ക് പോകാം, അതാ അവിടെ അവർ കെട്ടിപ്പിടിക്കുന്നു

നാസയുടെ ബോബ് ബെൻകനും ഡഗ് ഹാർലിയുമാണ് 24 മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്.

Astronauts Hug

Astronauts Hug

  • News18
  • Last Updated :
  • Share this:
    ഒന്ന് കെട്ടിപ്പിടിക്കുക എന്നു പറയുന്നത് നിലവിലെ സാഹചര്യത്തിൽ കുറച്ച് ആഡംബരമാണ്. എന്നാൽ, ഭൂമിയിൽ കോവിഡിനെ പേടിച്ച് ഒന്ന് കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ കഴിയാത്തവർ അസൂയയോടെ ഇപ്പോൾ നോക്കുന്നത് ബഹിരാകാശത്തേക്കാണ്, അവിടെയതാ യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ കുറച്ചുപേർ കെട്ടിപ്പിടിക്കുകയാണ്.

    നാസയുടെ രണ്ട് ബഹിരാകാശ യാത്രികരായിരുന്നു സ്പേസ് എക്സിന്റെ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. നാസയുടെ ബോബ് ബെൻകനും ഡഗ് ഹാർലിയുമാണ് 24 മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്.

















    ബഹിരാകാശ സഞ്ചാരികൾ ആലിംഗനം ചെയ്യുന്ന വീഡിയോ നാസ അവരുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചു. ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കാരണം, കോവിഡ് 19 ഭീതിൽ സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ പരസ്പരം ആലിംഗനം ചെയ്യുക എന്നുള്ളത് ഭൂമിയിൽ തൽക്കാലം ആഡംബരമാണ്. അതുകൊണ്ട് തന്നെ ട്വിറ്ററിൽ അസൂയ നിറഞ്ഞ സ്വീകരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്.

    സ്പേസ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിലാണ് വിജയകരമായത്.

    Published by:Joys Joy
    First published: