ജോലിസ്ഥലത്ത് വച്ച് അശ്ലീല വീഡിയോ കാണുന്നത് എവിടെയും അനുവദനീയമായ കാര്യമല്ല. ജോലി പോവുന്നതിന് തന്നെ ഇത് കാരണമായി മാറും. ബ്രിട്ടണിൽ ഭരിക്കുന്ന പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവിനെതിരെ പാർലിമെൻറിൽ വെച്ച് അശ്ലീല വീഡിയോ കണ്ടതിന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പാർലമെൻറംഗമായ ഇദ്ദേഹം ജനപ്രതിനിധി സഭയിൽ വെച്ച് അശ്ലീല വീഡിയോ കണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തൻെറ മൊബൈൽ ഫോണിലാണ് പാർലമെൻറംഗം വീഡിയോ കണ്ടത്.
സംഭവത്തിൽ തൻെറ പാർട്ടിയംഗത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടീഷ് പാർലിമെൻറ് സഭയായ ഹൗസ് ഓഫ് കോമൺസിൽ വെച്ചാണ് പാർലിമെൻറംഗം പോൺ കണ്ടത്. ഹൗസ് ഓഫ് കോമൺസ് എന്നല്ല, ഒരു തരത്തിലുള്ള തൊഴിലിടങ്ങളിൽ വച്ചും അശ്ലീല വീഡിയോ കാണുന്നത് ശരിയല്ലെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബോറിസ് ജോൺസൺ പറഞ്ഞു.
"ഏതൊരു തൊഴിലിടത്തിൽ നിന്നും ഇത്തരം പ്രവൃത്തി ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. രാജ്യത്തെ ഏത് മേഖലയിലുള്ള ഏത് തരം ജോലിയിലുള്ളവരായാലും എല്ലാവർക്കും നിയമം ബാധകമാണ്," ജോൺസൺ വ്യക്തമാക്കി. ഇലക്ഷൻ പ്രചരണത്തിനിടെയാണ് ജോൺസണോട് മാധ്യമപ്രവർത്തകർ പാർട്ടിയംഗത്തിനെതിരായ ആരോപണത്തെക്കുറിച്ച് ചോദിച്ചത്. വിഷയത്തിൽ തൻെറ അതൃപ്തി പ്രധാനമന്ത്രി വ്യക്തമാക്കി.
കേസിൽ കൃത്യമായ അന്വേഷണമുണ്ടാവും. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബോറിസ് ജോൺസൻെറ അതേ നിലപാട് തന്നെയാണ് നേരത്തെ കൺസർവേറ്റീവ് പാർട്ടി ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. "ഒരു കാരണവശാലും ഇത്തരം പ്രവൃത്തി അംഗീകരിക്കില്ല. കുറ്റക്കാരനെതിരെ ശക്തമായ നടപടിയുണ്ടാവും," ആരോപണം വന്നതിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പാർട്ടി അറിയിച്ചു.
ആരോപണ വിധേയൻെറ പേരോ വിവരങ്ങളോ ഇത് വരെ പുറത്ത് വന്നിട്ടില്ല. മന്ത്രിയാണോ അതല്ല, സാധാരണ മെമ്പർമാരിൽ ആരെങ്കിലും ആണോയെന്നതും വ്യക്തമല്ല. മന്ത്രിയാണെങ്കിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പാണ്.
അതേസമയം 2021ൽ ഏറ്റവും കൂടുതൽ പോൺ കണ്ട രാജ്യങ്ങളുടെ പട്ടിക പ്രമുഖ പോണോഗ്രാഫി വെബ്സൈറ്റായ പോൺഹബ് ഈയടുത്ത് പുറത്ത് വിട്ടിരുന്നു. പോൺ സൈറ്റിലേക്കുള്ള ട്രാഫിക്കിൻെറ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ബ്രിട്ടണാണ്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണുള്ളത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുണ്ട്. ജപ്പാൻ (4), കാനഡ (5) ഫ്രാൻസ് (6), ജർമ്മനി (7) ഇറ്റലി (8), ഓസ്ട്രേലിയ (9), ഫിലിപ്പീൻസ് (10) എന്നിവയാണ് മറ്റു സ്ഥാനങ്ങളിൽ ഉള്ളത്. സൈറ്റിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന കാര്യത്തിൽ ഫിലിപ്പീൻസാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഈ സൈറ്റിലേക്കുള്ള ട്രാഫിക്കിൻെറ 80 ശതമാനവും സംഭാവന ചെയ്യുന്നത് ലോകത്തിലെ 20 രാജ്യങ്ങളാണ്. മറ്റെല്ലാ രാജ്യങ്ങളും കൂടി കൂട്ടിയാൽ ആകെ 20 ശതമാനം മാത്രമാണ് വരുന്നത്. ഇന്ത്യയിൽ ഈയടുത്ത് നിരവധി പോൺ സൈറ്റുകൾ നിരോധിച്ചിരുന്നു. എന്നിട്ടും പോൺ ട്രാഫിക്കിൻെറ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.