HOME » NEWS » World » WE ARE NOT RACIST SAYS PRINCE WILLIAM AFTER MEGHAN HARRY OPRAH INTERVIEW GH

'ബ്രിട്ടീഷ് രാജകുടുംബത്തിൽ വംശീയതയില്ല': മേഗൻ-ഹാരി ദമ്പതികളുടെ ആരോപണം തള്ളി വില്യം രാജകുമാരൻ

തങ്ങളുടേത് വംശീയ വിദ്വേഷം പുലർത്തുന്ന കുടുംബമല്ലെന്ന് വില്യം രാജകുമാരൻ

News18 Malayalam | news18-malayalam
Updated: March 12, 2021, 11:29 AM IST
'ബ്രിട്ടീഷ് രാജകുടുംബത്തിൽ വംശീയതയില്ല': മേഗൻ-ഹാരി ദമ്പതികളുടെ ആരോപണം തള്ളി വില്യം രാജകുമാരൻ
Image: Instagram
  • Share this:
ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് വംശീയമായ അധിക്ഷേപങ്ങളും അവഗണനയുംഅനുഭവിക്കേണ്ടിവന്നു എന്ന മേഗൻ-ഹാരി ദമ്പതികളുടെ ആരോപണത്തിന് മറുപടിയുമായിവില്യം രാജകുമാരൻ. രാജകുടുംബത്തെ പൂർണമായും പ്രതിരോധിച്ചുകൊണ്ട് രാജകുടുംബത്തിൽ വംശീയത നിലനിൽക്കുന്നു എന്ന ആരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് കേംബ്രിഡ്ജ് ഡ്യൂക്ക് ആയ വില്യം രാജകുമാരൻ രംഗത്തെത്തിയത്.

ഈസ്റ്റ് ലണ്ടനിലെ ഒരു സ്‌കൂൾ സന്ദർശിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരോട്, 'ഞങ്ങൾ വംശീയ വിദ്വേഷം പുലർത്തുന്ന കുടുംബമല്ല' എന്ന് വില്യം പ്രതികരിച്ചത്. അഭിമുഖത്തിനുശേഷം സഹോദരനായ ഹാരിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാരിയുടെയുംമേഗൻറെയും അഭിമുഖത്തിനു ശേഷം എലിസബത്ത് രാജ്ഞിയും അതിനോട് പ്രതികരിച്ചിരുന്നു.

ദമ്പതികളുടെ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ എലിസബത്ത് രാജ്ഞി ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുമെന്നും അവർ രണ്ടുപേരും എപ്പോഴും രാജകുടുംബത്തിന്പ്രിയപ്പെട്ടവരായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

പ്രമുഖ മാധ്യമപ്രവർത്തകയായ ഓപ്ര വിൻഫ്രയാണ് ബ്രിട്ടീഷ് രാജകുടുംബത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കിയ ഈ അഭിമുഖം നടത്തിയത്. അഭിമുഖത്തിലുടനീളം രാജകുടുംബത്തിൽ നിന്ന് അനുഭവിക്കേണ്ടിവന്ന അവഗണനകളെക്കുറിച്ചും മുൻവിധിയോടുകൂടിയ പെരുമാറ്റത്തെക്കുറിച്ചും മേഗൻ വെളിപ്പെടുത്തിയിരുന്നു.

Also Read-സുഹൃത്തിന്റെ അക്കൗണ്ടിൽ നെറ്റ്ഫ്ലിക്സ് കാണുന്നവരാണോ? പണി വരുന്നുണ്ട്

വിവാഹത്തിനുശേഷം കുടുംബാംഗങ്ങളിൽ ചിലരിൽ നിന്നും വംശീയ പരാമർശങ്ങൾ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചാണ് മേഗൻ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. മേഗൻ മാർക്കലിന്റെ അമ്മ ആഫ്രിക്കൻ വംശജയായതുകൊണ്ട് കുഞ്ഞിന് കറുത്ത നിറം ഉണ്ടായേക്കുമോ എന്ന തരത്തിലുള്ള ആശങ്കകൾ വരെ ഗർഭിണിയായിരിക്കുന്ന ഘട്ടത്തിൽ കുടുംബാംഗങ്ങളിൽ ചിലർ പങ്കുവെച്ചിരുന്നു എന്നും ഇത്തരം ക്രൂരമായ അനുഭവങ്ങൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിലേക്ക് വരെ തന്നെ നയിച്ചു എന്നും അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തി.

Also Read-78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയിൽ: ഹോം നഴ്സ് അറസ്റ്റിൽ

മേഗനെ പിന്തുണച്ചു സംസാരിച്ച ഹാരി തങ്ങൾക്ക് എല്ലാ പദവികളും ഉപേക്ഷിച്ച് രാജകുടുംബത്തിൽ നിന്ന് വിട്ടുപോകേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. വംശീയപരാമർശം നടത്തിയത് എലിസബത്ത് രാജ്ഞിയോ ഫിലിപ്രാജകുമാരനോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിൽ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽട്ടണെതിരെയും മേഗൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിവാഹത്തിന് മുമ്പ് താൻ കേറ്റിനെ കരയിച്ചുഎന്ന മട്ടിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നുംകേറ്റ് ആണ് തന്നെ കരയിച്ചതെന്നും അവർ പറഞ്ഞു.

സഹോദരൻ വില്യത്തെക്കുറിച്ച് ഹാരിയും അഭിമുഖത്തിൽ സംസാരിച്ചു. താൻ സഹോദരനെ ഒരുപാട് സ്നേഹിക്കുന്നുവെന്നും എന്നാൽ തങ്ങൾ രണ്ടുപേരും രണ്ടു വഴികളിൽ സഞ്ചരിക്കുന്ന ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. സമയം ഈ മുറിവുകളെ ഇല്ലാതാക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
ഗുരുതരമായ ആരോപണങ്ങൾ മുന്നോട്ടുവെച്ച ഹാരി-മേഗൻ ദമ്പതികളോടുള്ള വില്യം രാജകുമാരന്റെ പ്രതികരണം പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ട്വിറ്ററിൽ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രക്ഷേപണം ചെയ്ത ഹാരിയുടെയും മേഗൻറെയും അഭിമുഖം 7 മില്യൺ ഡോളറിനാണ് ഓപ്രയിൽ നിന്ന് സിബിഎസ് വാങ്ങിയത്. സിബിഎസിന്റെ പ്രൈം ടൈം സ്പെഷ്യൽ ആയാണ് അഭിമുഖം പ്രക്ഷേപണം ചെയ്തത്.
Published by: Naseeba TC
First published: March 12, 2021, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories