വെള്ളമടിച്ച് കഴിഞ്ഞാൽ കുപ്പി വലിച്ചെറിയരുത്; അതുകൊണ്ട് നമുക്കൊരു വീട് പണിയാം

മദ്യപിച്ച ശേഷമുള്ള ഒഴിഞ്ഞ കുപ്പികൾ ഇവർ കളയാതെ സൂക്ഷിച്ചു. മദ്യപിക്കാൻ അവർക്കൊപ്പം ഉണ്ടായിരുന്ന കുപ്പികളോട് അവർക്ക് വല്ലാത്തൊരു ഇഷ്ടമായിരുന്നു.

News18 Malayalam | news18
Updated: October 19, 2019, 7:44 PM IST
വെള്ളമടിച്ച് കഴിഞ്ഞാൽ കുപ്പി വലിച്ചെറിയരുത്; അതുകൊണ്ട് നമുക്കൊരു വീട് പണിയാം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 19, 2019, 7:44 PM IST
  • Share this:
#സിമി സാബു

നമ്മൾ പാഴ് വസ്തുവായി എറിഞ്ഞുകളയുന്ന കുപ്പികൾ കൊണ്ട് കൊട്ടാരവും പണിയാം. ഇത്തരത്തിലൊരു കൊട്ടാരം യാഥാർഥ്യമാക്കിയിരിക്കുകയാണ് റഷ്യക്കാരൻ ഗെന്നഡി സേവ്‍ലേവ്. ഇദ്ദേഹം വീട് പണിതിരിക്കുന്നത് 12,000 കുപ്പികൾ കൊണ്ടാണ്. ഗെന്നഡിയുടെ വീടിന്‍റെ ഭിത്തികളും അടിത്തറയുമൊക്കെ നിർമിച്ചിരിക്കുന്നത് കുപ്പികൾ കൊണ്ടാണ്. ഈ വീട് ഗെന്നഡിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം ഈ കുപ്പികൾക്ക് പറയാൻ നിരവധി കഥകളുണ്ട്.

വീട് മരിച്ചുപോയ സഹോദരന്റെ ഓർമയ്ക്ക്...

ഗെന്നഡിയും സഹോദരനും ചേർന്ന് മദ്യപിക്കുക പതിവായിരുന്നു. മദ്യപിച്ച ശേഷമുള്ള ഒഴിഞ്ഞ കുപ്പികൾ ഇവർ കളയാതെ സൂക്ഷിച്ചു. മദ്യപിക്കാൻ അവർക്കൊപ്പം ഉണ്ടായിരുന്ന കുപ്പികളോട് അവർക്ക് വല്ലാത്തൊരു ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെയായിരുന്നു ഗെന്നഡിയുടെ സഹോദരൻ മരിച്ചത്. വല്ലാതെ വിഷമിച്ച ഗെന്നഡി സഹോദരന്‍റെ ഓർമയ്ക്കായി അയാൾക്ക് പ്രിയപ്പെട്ട കുപ്പികളെ നെഞ്ചോട് ചേർത്തു. സഹോദരന് അർഥവത്തായ സ്മരകം എന്ന നിലയിൽ ആ കുപ്പികൾ ഉപയോഗിച്ച് ഗെന്നഡി സ്വന്തം വീടും നിർമിച്ചു.

സ്വന്തമായി ഉണ്ടായിരുന്നത് 600 കുപ്പികൾ

ഗെന്നഡിക്ക് സ്വന്തമായി ഉണ്ടായിരുന്ന 600 കുപ്പികളാണ് ആദ്യം വീടുപണിക്ക് ഉപയോഗിച്ചത്. പിന്നീട് വീടുപണിയെ കുറിച്ച് അറിഞ്ഞ് ആ ഗ്രാമത്തിലെ പലരും കുപ്പികളുമായി ഗെന്നഡിയെ തേടിയെത്തി. അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ 12,000 കുപ്പികൾ കൊണ്ടാണ് ഗെന്നഡി തന്‍റെ വീട് പണിതത്.

ചെലവ് കുറഞ്ഞ ദൃഢമായ വീട്

ഗെന്നഡിക്ക് ഈ വീട് വെറും തമാശയല്ല. ജീവിതത്തിന്‍റെ ഭാഗമായ ഈ വീട് നല്ല ഈടുറ്റതാണെന്ന് ഇദ്ദേഹം പറയുന്നു. വീട് നിർമാണം പൂർത്തിയാക്കിയത് 20 വർഷം കൊണ്ടാണ്. ആവശ്യത്തിന് സിമന്‍റും മണലും ഉപയോഗിച്ചാണ് കുപ്പികൾ ചേർത്ത് നിർത്തിയിരിക്കുന്നത്. നിർമാണ ചെലവ് വളരെ കുറവ്. ഇപ്പോൾ 11 വർഷമായി ഇതിൽ താമസിക്കുന്നു. കേടുപാടുകൾ ഒന്നും ഇല്ല. തന്‍റെ ജീവന്‍റെ ഭാഗമായി മാറിയ കുപ്പിക്കൊട്ടാരത്തിൽ സന്തോഷവാനാണ് ഗെന്നഡി ഇപ്പോൾ.

First published: October 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading