ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ; ഇത് ചരിത്രത്തിലാദ്യം

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ കറുത്ത അധ്യായത്തിന് 100 വയസ് പിന്നിടുമ്പോഴാണ് ഖേദ പ്രകടനം

news18
Updated: April 10, 2019, 8:07 PM IST
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ; ഇത് ചരിത്രത്തിലാദ്യം
ജാലിയൻവാലാബാഗ്
  • News18
  • Last Updated: April 10, 2019, 8:07 PM IST
  • Share this:
ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ. ഇന്ത്യയുടെ മുറിപ്പാടിൽ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മേ ബ്രീട്ടിഷ് പാർലമെന്റിൽ പറഞ്ഞു. 1919 ഏപ്രിൽ 13ലെ കൊടുംക്രൂരതയ്ക്ക് ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടൺ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. ശനിയാഴ്ച ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നൂറ് വയസ് തികയും.

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ കറുത്ത അധ്യായത്തിന് 100 വയസ് പിന്നിടുമ്പോഴാണ് ഖേദ പ്രകടനം. റൗലക്ട് ആക്ടിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സമയത്ത് അമൃത്‌സറിലെ ജാലിയൻ വാലാബാഗിൽ വൈശാഖി ആഘോഷങ്ങൾക്ക് ഒത്തുചേർന്ന ആയിരക്കണക്കിന് ആളുകൾക്ക് നേരെയാണ് ബ്രിട്ടീഷുകാർ വെടിയുതിർത്തത്. 379 പേർ മരണപ്പെട്ടു എന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്കെങ്കിലും ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇന്ത്യാ സന്ദർശനത്തിനിടെ അഭിപ്രായപ്പെടുകയുണ്ടായി. ചരിത്രത്തിൽ നടക്കാൻ പാടില്ലാത്ത പലതും സംഭവിച്ചു. നമുക്ക് ചരിത്രത്തെ തിരുത്തിയെഴുതാൻ സാധിക്കില്ല. രക്തസാക്ഷി സ്മാരകം സന്ദർശിച്ച വേളയിൽ എലിസബത്ത് രാജ്‍‍ഞിയും വ്യക്തമാക്കിയിരുന്നു.

First published: April 10, 2019, 8:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading