• HOME
  • »
  • NEWS
  • »
  • world
  • »
  • Ebola Outbreak in Guinea| ഗിനിയയിൽ എബോള വൈറസ് വ്യാപിക്കുന്നു; പടിഞ്ഞാറ൯ ആഫ്രിക്ക൯ രാജ്യങ്ങൾ ജാഗ്രതയിൽ

Ebola Outbreak in Guinea| ഗിനിയയിൽ എബോള വൈറസ് വ്യാപിക്കുന്നു; പടിഞ്ഞാറ൯ ആഫ്രിക്ക൯ രാജ്യങ്ങൾ ജാഗ്രതയിൽ

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വേണ്ട നടപടികൾ സ്വീകരിക്കാ൯ ലോകാരാഗ്യ സംഘടനാ (ഡബ്ല്യൂ എച്ച് ഒ) പ്രവർത്തകർ ഗിനിയയിൽ എത്തിച്ചേർന്നിട്ടുണ്ട്.

News18 Malayalam

News18 Malayalam

  • Share this:
    ആഫ്രിക്ക൯ രാജ്യമായ ഗിനിയയിൽ എബോള വൈറസ് സ്ഥിരീകരിച്ചതോടെ മറ്റു അയൽ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഞായറാഴ്ച്ചയാണ് ഈ പടിഞ്ഞാറ൯ ആഫ്രിക്ക൯ രാജ്യത്ത് പുതിയ ഏഴു കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.
    തെക്കു കിഴക്ക൯ ജില്ലയായ എൻസെറെകോറിൽ എബോള പോസിറ്റീവായി മരണപ്പെട്ട നഴ്സിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഏഴു പേർക്കാണ് പുതുതായി രോഗം സ്ഥിതീകരിച്ചത്. രോഗികളിൽ അതിസാരം, ഛർദ്ദി, രക്തസ്രാവം തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടു. അതേസമയം, എബോളയാണ് നഴ്സിന്റെ മരണത്തിന് കാരണമെന്ന് വ്യക്തമല്ല.

    കോംഗോയിലെ എബോള പകർച്ചവ്യാധി വ്യാപനത്തെ പ്രതിരോധിക്കാ൯ ഉപയോഗിച്ച വാക്സി൯ ഗിനിയയിലും എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന ഇതിനകം അറിയിച്ചു കഴിഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വേണ്ട നടപടികൾ സ്വീകരിക്കാ൯ ലോകാരാഗ്യ സംഘടനാ (ഡബ്ല്യൂ എച്ച് ഒ) പ്രവർത്തകർ ഗിനിയയിൽ എത്തിച്ചേർന്നിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ച എൻസെറെകോറിലെ ഗ്വോക്കെ പ്രദേശത്ത് പുതിയ എബോള ട്രീറ്റ്മെന്റ് സെന്റർ തുറന്നു പ്രവർത്തിക്കും.

    Also Read- കോവിഡ‍് മഹാമാരി മൂലമുള്ള മാനസിക സമ്മർദ്ദം; പരിഹാരത്തിനായി മന്ത്രിയെ നിയോഗിച്ച് ജപ്പാൻ

    രോഗം പ്രതിരോധിക്കാ൯ പരിശീലനം ലഭിച്ച 700 വൊളണ്ടിയർമാർ ഡ്യൂട്ടിയിലുണ്ടെന്നും സർക്കാർ ആളുകളോട് കൃത്യമായ സൂക്ഷ്മത പാലിക്കാ൯ നിർദ്ദേശങ്ങൾ നയകിയിട്ടുണ്ടെന്നും റെഡ്ക്രോസ് അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉട൯ തന്നെ സർക്കാർ അധികൃതരെ ബന്ധപ്പെടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    2014 ലാണ് ഗിനിയയിൽ ലോകത്തെ ആദ്യത്തെ എബോള വ്യാപനം സംഭവിച്ചത്. 2016 വരെ തുടർന്ന ഈ വൈറസ് വ്യാപനം അയൽ രാജ്യങ്ങളായ ലൈബീരിയയിലും സിയേറ ലിയോണിലും എത്തിച്ചേർന്നിരുന്നു. 28,000 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 11,000 പേരും മരണമടയുകയാണുണ്ടായത്.

    ഗിനിയയിലിലെ അതിർത്ഥി പ്രദേശങ്ങളിലാണ് വീണ്ടും എബോള വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നത് കൊണ്ട് തന്നെ അയൽ രാജ്യങ്ങളായ ലൈബിരിയയിലും സിയോറ ലിയോണിയും വ൯ ജാഗ്രതാ നിർദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിരിക്കുന്നത്. നിരീക്ഷണം വർധിപ്പിക്കാനും ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

    Also Read- കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരിൽ ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്

    പടിഞ്ഞാറ൯ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഭൂഖണ്ഡത്തിലെ ഏറ്റവും ജനവാസം കൂടിയ രാജ്യമായ നൈജീരിയ ജാഗ്രതാ നിർദ്ദേശങ്ങളുമായി ഉട൯ തന്നെ ആരോഗ്യ അറിയിപ്പ് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു.
    മനുഷ്യർക്കു പുറമെ കുരങ്ങുകൾ, ഗ്വൊറില്ലകൾ, ചിംപാ൯സികൾ എന്നിവയിലും ഈ മാരകം രോഗം പടർന്നു പിടിക്കും.

    മൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. രോഗം സ്ഥിരീകരിച്ച ആളുകളിൽ നിന്ന് മറ്റുള്ളവർ നിശ്ചിത അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗം സ്ഥിരീകരിച്ച ജീവികളിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യതയും കൂടുതലായതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എബോള സ്ഥീരീകരിച്ചതിൽ പകുതി പേരും മരണപ്പെട്ടിട്ടുണ്ട്. എന്നാൽ ചില പ്രദേശങ്ങളിൽ 25 ശതമാനം, ചിലയിടങ്ങളിൽ 90 ശതമാനം എന്ന രീതിയിൽ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്.
    Published by:Rajesh V
    First published: