• HOME
  • »
  • NEWS
  • »
  • world
  • »
  • Dirty bomb | എന്താണ് ഡേർട്ടി ബോംബ്? റഷ്യയ്ക്കെതിരെ യുക്രൈൻ പ്രയോഗിക്കുമോ? എത്രമാത്രം അപകടകരമാണ്?

Dirty bomb | എന്താണ് ഡേർട്ടി ബോംബ്? റഷ്യയ്ക്കെതിരെ യുക്രൈൻ പ്രയോഗിക്കുമോ? എത്രമാത്രം അപകടകരമാണ്?

റഷ്യ ഉപയോഗിക്കുന്ന ഡേർട്ടി ബോംബിനെതിരെ ലോകം കരുതിയിരിക്കണം എന്ന് യുക്രേനിയൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലൻസ്കി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    എട്ട് മാസമായി തുടരുന്ന റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ റഷ്യയ്ക്ക് എതിരെ ഡേർട്ടി ബോംബ് എന്ന ആയുധം പ്രയോഗിക്കാൻ തയ്യാറെടുക്കുന്നതായി റഷ്യ ആരോപിച്ചു. ഡേർട്ടി ബോംബ് പ്രയോഗിക്കുന്നത് ഉൾപ്പെടുന്ന പ്രകോപനപരമായ നടപടികൾ യുക്രെയ്ൻ കൈക്കൊള്ളുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് യുകെ പ്രതിരോധ മന്ത്രിയോട് പറഞ്ഞത്. എന്നാൽ മന്ത്രിയോ റഷ്യയോ ഇത് സംബന്ധിച്ച തെളിവൊന്നും പുറത്തു വിട്ടിട്ടില്ല.

    യുദ്ധം കടുപ്പിക്കുന്നതിനായി റഷ്യ ഉയർത്തുന്ന വാദമുഖം മാത്രമാണിത് എന്നാണ് മിക്ക രാജ്യങ്ങളുടെയും നിലപാട്. എന്നാൽ, റഷ്യ ഉപയോഗിക്കുന്ന ഡേർട്ടി ബോംബിനെതിരെ ലോകം കരുതിയിരിക്കണം എന്ന് യുക്രേനിയൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലൻസ്കി അഭിപ്രായപ്പെട്ടു.

    “യുക്രെയ്ൻ എന്തെങ്കിലും ചെയ്യാൻ ഒരുങ്ങുന്നുണ്ടെന്ന് റഷ്യ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ്: റഷ്യ ഇതിനകം തന്നെ ഇതെല്ലാം തയ്യാറാക്കിയിട്ടുണ്ട്,” സെലെൻസ്കി ഒരു വീഡിയോയിൽ പറഞ്ഞു.

    എന്താണ് ഡേർട്ടി ബോംബ്?

    റേഡിയോളജിക്കൽ ഡിസ്പേർഷൻ ഡിവൈസ് എന്ന് അറിയപ്പെടുന്ന ഡേർട്ടി ബോംബ്, പരമ്പരാഗത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് റെഡിയോആക്ടീവ് വസ്തുക്കൾ വർഷിക്കുന്ന ഒരു തരം സ്ഫോടക വസ്തുവാണ്. ഡേർട്ടി ബോംബുകൾ ഉണ്ടാക്കാൻ എളുപ്പവും ചെലവ് കുറവുമാണ്. ഉപേക്ഷിക്കപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ അല്ലെങ്കിൽ ആയുധമല്ലാത്ത ഏതെങ്കിലും റേഡിയോആക്ടീവ് വസ്തുവിൽ നിന്ന് ശേഖരിച്ച റേഡിയോആക്ടീവ് പദാർത്ഥങ്ങൾ, ടിഎൻടി പോലുള്ള സ്ഫോടക വസ്തുവിൻ്റെ സഹായത്തോടെ സൃഷ്ടിക്കുന്ന സ്ഫോടനത്തിലൂടെ വ്യാപിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

    ഇത് എത്രമാത്രം അപകടകരമാണ്?

    പരമ്പരാഗത ആണവായുധങ്ങളെ സംബന്ധിച്ച് റെഡിയോആക്ടീവ് പദാർത്ഥത്തിൻ്റെ പ്രയോഗം തുടക്കത്തിലെ സ്ഫോടനം പോലെ തന്നെ അപകടകരമാണ്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി, ഡേർട്ടി ബോംബിൽ നിന്ന് പുറത്തേക്ക് വരുന്ന റേഡിയോആക്ടീവ് പദാർത്ഥം ആരെയും കൊല്ലാൻ കഴിയുന്ന തരത്തിലുള്ളതല്ല. ബോംബ് പൊട്ടുന്നത് കാരണം ആളുകൾ കൊല്ലപ്പെടാനുള്ള സാധ്യതയാണ് ഇതിൻ്റെ പ്രധാന അപകടം. എന്നാൽ, വലിയ നഗരത്തെ ഒന്നാകെ നശിപ്പിക്കാൻ കഴിയുന്ന ആണവായുധങ്ങളുടെ പ്രഹര ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൻ്റെ പ്രഭാവം ആയിരക്കണക്കിന് തവണ ചെറുതാണ്.

    ഒരു ഡേർട്ടി ബോംബിൻ്റെ യഥാർത്ഥ പ്രഹര ശേഷി, അതിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവിൻ്റെ അളവ്, ചീളുകളുടെ അളവ്, റേഡിയോആക്ടീവ് പദാർത്ഥത്തിൻ്റെ അളവ്, വ്യാപിക്കുന്ന സമയത്ത് ഏത് ദിശയിലാണ് കാറ്റടിക്കുന്നത്, ബോംബ് വീഴുന്ന സ്ഥാനം തുടങ്ങിയ പല കാര്യങ്ങളെയും ആശ്രയിച്ചാണ് ഡേർട്ടി ബോംബിൻ്റെ പ്രഹര ശേഷി കണക്കാക്കുന്നത്.

    വൻ നാശം വിതയ്ക്കുന്ന ആയുധം എന്ന് അറിയപ്പെടുന്നതിനാൽ, ഇത് മാനസിക ആധിപത്യം നേടുന്നതിനുള്ള നിരവധി ആയുധങ്ങളിൽ ഒന്നാണ്. ഈ ബോംബുകൾക്ക് യുദ്ധമുഖത്ത് കാര്യമായ ഉപയോഗം ഇല്ലെങ്കിലും നഗര പ്രദേശങ്ങളിൽ ഭീതി വിതയ്ക്കാൻ ഇവ ഉപയോഗിക്കാം എന്നാണ് പറയപ്പെടുന്നത്. സ്ഫോടനത്തിന് ശേഷം അദൃശ്യമായി നടക്കുന്ന റേഡിയേഷനാണ് ഒരു പ്രധാന അപകടം. റേഡിയേഷൻ വികിരണം പരിമിതപ്പെടുത്താൻ കഴിയുമെങ്കിലും, ശക്തമായ റേഡിയോ ആക്ടീവ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള മേഖല സുരക്ഷിതമാക്കാനായി, സ്ഫോടനം നടന്ന സ്ഥലത്ത് മാസങ്ങളോളം മനുഷ്യരുടെ ഇടപെടൽ ഇല്ലാതെയാക്കാനും കഴിയും.
    Published by:user_57
    First published: