• HOME
 • »
 • NEWS
 • »
 • world
 • »
 • Sinkhole | എന്താണ് സിങ്ക്ഹോൾ? വലുതായിക്കൊണ്ടിരിക്കുന്ന യുകെയിലെ സിങ്ക്ഹോൾ ആദ്യമായി കണ്ടെത്തിയത് രണ്ട് പതിറ്റാണ്ട് മുൻപ്

Sinkhole | എന്താണ് സിങ്ക്ഹോൾ? വലുതായിക്കൊണ്ടിരിക്കുന്ന യുകെയിലെ സിങ്ക്ഹോൾ ആദ്യമായി കണ്ടെത്തിയത് രണ്ട് പതിറ്റാണ്ട് മുൻപ്

19 വർഷത്തിന് ശേഷം നിലവിൽ ഈ സിങ്ക്ഹോളിന് 40 അടി വ്യാസമുണ്ട്. ഇപ്പോൾ അത് വളരെ വലിയ ഗർത്തമായി മാറിയിട്ടുണ്ട്.

 • Last Updated :
 • Share this:
  പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന അപൂർവ്വങ്ങളായ നിരവധി രഹസ്യങ്ങളുണ്ട്. പ്രകൃതിയുടെ ഈ പ്രഹേളിക മനസ്സിലാക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ പ്രകൃതിയിലെ ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രജ്ഞർ പഠിക്കുകയും പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു പ്രതിഭാസമാണ് യുകെയിലെ സണ്ടർലാൻഡിനടുത്തുള്ള ഒരു സിങ്ക് ഹോൾ (Sinkhole) . ഓരോ വർഷവും വലുതായിക്കൊണ്ടിരിക്കുന്ന ഒരു സിങ്ക്ഹോൾ കൂടിയാണിത്. ഭാവിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒന്നാണിത്.

  മിറർ റിപ്പോർട്ട് പറയുന്നതനുസരിച്ച് വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ സണ്ടർലാൻഡിലാണ് ഈ സിങ്ക് ഹോൾ പ്രത്യക്ഷപ്പെട്ടത്. ഒരു ബീച്ചിന് സമീപമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് അപകടഭീഷണി നിലനിൽക്കുന്നതിനാൽ ഇവിടേയ്ക്കുള്ള ആളുകളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ സിങ്ക്ഹോളിന്റെ വശങ്ങളിൽ ചുറ്റുമതിലുകളും സ്ഥാപിച്ചിട്ടുണ്ട്.

  ഈ സിങ്ക്ഹോൾ ആദ്യമായി കണ്ടെത്തിയത് 2003ലാണ്. അക്കാലത്ത് ഇതിന് വലിപ്പം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ആരും വലിയ കാര്യമായി എടുത്തിരുന്നില്ല. എന്നാൽ ഓരോ വർഷം കഴിയും തോറും ഇത് വലുതാകാൻ തുടങ്ങി. 19 വർഷത്തിന് ശേഷം നിലവിൽ ഈ സിങ്ക്ഹോളിന് 40 അടി വ്യാസമുണ്ട്. ഇപ്പോൾ അത് വളരെ വലിയ ഗർത്തമായി മാറിയിട്ടുണ്ട്. സിങ്ക്ഹോളിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു കടൽത്തീരം സ്വയം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു.

  മണ്ണൊലിപ്പിന്റെയും മണ്ണിടിച്ചിലിന്റെയും ഫലമായാണ് സിങ്ക് ഹോളിന്റെ വലുപ്പം വർദ്ധിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സിങ്ക്ഹോളിനെ ചുറ്റിയുള്ള പാതയുടെ ചുമതല നാഷണൽ ട്രസ്റ്റിനാണ്. സുരക്ഷ മുൻനിർത്തി ട്രസ്റ്റ് കാൽനടയാത്രക്കാർക്കും നായകളുമായി ഇതുവഴി നടക്കാൻ ഇറങ്ങുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുറസ്സായ സ്ഥലമായതിനാൽ ആളുകൾ അവരുടെ മൃഗങ്ങളുമായി ഇവിടെ നടക്കാൻ എത്തിയിരുന്നു. അതിനാലാണ് അപകട ഭീഷണി നിലനിൽക്കുന്നതിനാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

  Also Read- Explained | മനുഷ്യനിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചത് എങ്ങനെ? ഈ ശസ്ത്രക്രിയയുടെ പുരോഗതി ശാസ്ത്രലോകം സസൂക്ഷ്‌മം നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?

  സുരക്ഷയുടെ ഭാഗമായി ചുറ്റുമതിലും മുന്നറിയിപ്പ് ബോർഡുകളും സിങ്ക്ഹോളിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. ദി ലീസിലേയ്ക്കും വിറ്റ്ബേൺ കോസ്റ്റൽ പാർക്കിലേയ്ക്കുമുള്ള പ്രധാന റോഡിന് സമീപമാണ് സിങ്ക്ഹോൾ സ്ഥിതി ചെയ്യുന്നത്. റീഫ് കോസ്റ്റ് റൂട്ടിനോട് വളരെ അടുത്തുള്ള സതേൺ പോയിന്റ് സിങ്ക് ഹോൾ അടച്ചുപൂട്ടണമെന്ന ആവശ്യമുയർന്നിട്ടുണ്ടെന്ന് നാഷണൽ ട്രസ്റ്റ് വക്താവ് പറഞ്ഞു.

  ഭൂമിയുടെ ഉപരിതല പാളി തകർന്നുണ്ടാകുന്ന ഗർത്തം അഥവാ കുഴിയാണ് സിങ്ക്ഹോൾ. ഇവ സാധാരണയായി വൃത്താകൃതിയിലാണ് കാണപ്പെടുന്നത്. അവയുടെ വലുപ്പവും ആഴവും ഏതാനും അടി മുതൽ നൂറുകണക്കിന് മീറ്റർ വരെയാകാം.

  ഭൂമിയുടെ ആഴങ്ങളിൽ സൂര്യനോളം ചൂടു നിറഞ്ഞ മറ്റൊരു ഭാഗമുണ്ട്. അവിടെയാകെ നിറഞ്ഞിരിക്കുന്നത് ഉരുകിയ ലാവയാണ്. ഭൂമിയുടെ അന്തർഭാഗത്തെ മാന്റിൽ എന്ന പുറംതോട് കുറേശ്ശയായി ചൂടേറ്റ് ഉരുകി മാഗ്മ എന്ന പദാർത്ഥമായി മാറിക്കൊണ്ടേയിരിക്കുന്നു. ഈ ഉരുകിയ പദാർത്ഥം ഭൂമിയിലെ ചില വിള്ളലുകളിലൂടെ ചിലപ്പോൾ പുറത്തെത്തും, അവയാണ്, അഗ്‌നിപർവ്വതങ്ങൾ എന്ന് അറിയപ്പെടുന്നത്. ലോകമെമ്പാടുമായി 1,350 സജീവ അഗ്‌നി പർവ്വതങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
  Published by:Rajesh V
  First published: