ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ബിസിനസ് സ്ഥാപനങ്ങളിലൊന്നാണ് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി (സിബിഐ). കമ്പനിയിലെ ജീവനക്കാർക്കെതിരെ അടുത്തിടെ നിരവധി ലൈംഗികാരോപണക്കേസുകൾ ഉയർന്നിരുന്നു. കമ്പനിയെക്കുറിച്ചും കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും കൂടുതൽ മനസിലാക്കാം.
എന്താണ് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി?
ബ്രിട്ടനിലെ ഏറ്റവും വലിയ ബിസിനസ് ലോബിയാണ് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി (സിബിഐ).1965-ൽ ആരംഭിച്ച ഈ കമ്പനി യുകെയിലുടനീളമുള്ള 190,000 ബിസിനസ് ഗ്രൂപ്പുകൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കമ്പനിയിൽ 1,500 ഡയറക്ട് അംഗങ്ങൾ മാത്രമേയുള്ളൂ. യുകെയിലെ മിക്ക പ്രധാന നഗരങ്ങളിലും വാഷിംഗ്ടൺ ഡിസി, ന്യൂഡൽഹി, ബീജിംഗ്, ബ്രസൽസ് എന്നിവിടങ്ങളിലും സിബിഐക്ക് ഓഫീസുകളുണ്ട്. Also Read- മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് നായ്ക്കുട്ടികളെയും പൂച്ചകളെയും കടത്തിയ ഇന്ത്യൻ വംശജന് തടവ് ശിക്ഷ എങ്ങനെയാണ് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ പ്രവർത്തനം?
പല ബിസിനസ് ഗ്രൂപ്പുകൾക്കു വേണ്ടിയും യുകെ സർക്കാരുമായി സംസാരിക്കുന്നത് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയാണ്. തങ്ങൾ ഭാവി സമ്പദ്‌വ്യവസ്ഥയെയും തങ്ങളുടെ അംഗങ്ങളെയും സജീവമായി രൂപപ്പെടുത്തുന്നു എന്നാണ് കമ്പനി തന്നെ പറയുന്നത്. ഇവർ ബിസിനസ് സംബന്ധമായ പ്രശ്നങ്ങളെയും അവസരങ്ങളെയും അവസ്ഥകളെയും കുറിച്ച് സർക്കാരിനോട് സംസാരിക്കുകയും എല്ലാത്തരം കമ്പനികളും അവരുടെ സേവനം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിക്കെതിരായ ആരോപണങ്ങൾ എന്തെല്ലാം?
കമ്പനിയിലെ ജീവനക്കാർക്കെതിരെ അടുത്തിടെ ലൈംഗികാരോപണങ്ങളും ബലാൽസംഗ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതേത്തുടർന്ന്, തങ്ങളുടെ എല്ലാ പ്രധാന പ്രവർത്തനങ്ങളും ജൂൺ വരെ നിർത്തിവയ്ക്കുന്നതായി സിബിഐ അറിയിക്കുകയും ചെയ്തിരുന്നു. താൻ കമ്പനിയിലെ സഹപ്രവർത്തകരിൽ നിന്ന് ബലാൽസംഗത്തിന് ഇരയായതായി ഒരു യുവതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് മറ്റ് ചിലരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി.
Also Read- ഒരുകിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്: ഇന്ത്യൻ വംശജനെ സിംഗപ്പൂർ തൂക്കിലേറ്റി സിബിഐയിലെ നിന്ന് അംഗത്വം ഉപേക്ഷിച്ച് കമ്പനികൾ
കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിക്കെതിരായ ലൈംഗികാരോപണങ്ങളെത്തുടർന്ന് 65-ലധികം സ്ഥാപനങ്ങൾ കമ്പനിയിലെ തങ്ങളുടെ അംഗത്വം ഉപേക്ഷിക്കുകയോ താൽക്കാലികമായി മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇവയിൽ ഇൻഷുറൻസ് രംഗത്തെ അതികായനായ അവിവയും (Aviva) ഉൾപ്പെടുന്നു. സിബിഐക്ക് തുടർന്നും അതിന്റെ സേവനങ്ങൾ നിറവേറ്റാനോ ബിസിനസ് ഗ്രൂപ്പുകളുടെ ശബ്ദമാകാനോ കഴിയില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നത് എന്ന് എഫ്‌ടിഎസ്ഇ 100 (FTSE 100) കമ്പനി പറഞ്ഞു. നാറ്റ്‌വെസ്റ്റ്, ജോൺ ലൂയിസ്, ബിടി എന്നീ കമ്പനികളും സിബിഐയിലെ അംഗത്വം ഉപേക്ഷിച്ചു.
തങ്ങൾ ഒരു സ്വതന്ത്ര അന്വേഷണത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും എം ആൻഡ് എസ്, സെയിൻസ്ബറീസ്, ടെസ്കോ, അസ്ഡ, റെക്ടെയിൽ, ഷെൽ, തുടങ്ങി കമ്പനികൾ അറിയിച്ചു. ഇവയെല്ലാം സിബിഐയിലെ തങ്ങളുടെ പങ്കാളിത്തം താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. സിബിഐയുമായി ഇനി സഹകരിച്ചു പ്രവർത്തിക്കുന്നത് ധാർമിക യുക്തിക്ക് നിരക്കുന്നതല്ലെന്ന് വൺ ബിസിനസ് (One business) തലവൻ പറഞ്ഞു.
അതേസമയം, കമ്പനിയിലെ സ്ത്രീകൾക്കുണ്ടായ ദുരനുഭവങ്ങളിൽ മാപ്പപേക്ഷിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി ബോർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.