• HOME
 • »
 • NEWS
 • »
 • world
 • »
 • സൈബർ ആക്രമണം: യു.എസിലെ പ്രമുഖ ഇന്ധന പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തിവച്ചു

സൈബർ ആക്രമണം: യു.എസിലെ പ്രമുഖ ഇന്ധന പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തിവച്ചു

അടിസ്ഥാന സൗകര്യമേഖലയിൽ സൈബർ സുരക്ഷ സംബന്ധിച്ച് നിലനിൽക്കുന്ന അപകട സാധ്യതകളിലേക്കാണ് ഈ സൈബർ ആക്രമണം വിരൽ ചൂണ്ടുന്നത്.

 • Last Updated :
 • Share this:
  സൈബർ ആക്രമണത്തെ തുടർന്ന് യു എസിലെ ഏറ്റവും വലിയ ഇന്ധനപൈപ്പ്ലൈനുകളിൽ ഒന്നായ കൊളോണിയൽ പൈപ്പ്‌ലൈൻ താത്ക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. 100 ദശലക്ഷത്തിലധികം ഗ്യാലൺ ഗ്യാസൊലിനും മറ്റ് ഇന്ധനങ്ങളും ഹൌസ്റ്റൺ മുതൽ ന്യൂയോർക്ക് വരെ പ്രതിദിനം എത്തിക്കുന്ന കമ്പനിയാണ് കൊളോണിയൽ പൈപ്പ്‌ലൈൻ. തങ്ങളുടെ പ്രവർത്തന സംവിധാനങ്ങൾ പഴയ വിധത്തിലാകാൻ സമയമെടുക്കുമെന്നും ഈ ആഴ്ച അവസാനത്തോടെ പ്രവർത്തനം പുനഃരാരംഭിക്കാൻ പ്രതീക്ഷിക്കുന്നതായും തിങ്കളാഴ്ച കമ്പനി അറിയിച്ചു.

  അമേരിക്കയിലെ നിർണായകമായ അടിസ്ഥാന സൗകര്യമേഖലയിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ളആശങ്കകൾ ഉയരുകയുംവ്യവസായ പ്രമുഖരോട് സൈബർ ആക്രമണങ്ങളെ തടുക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ജോ ബൈഡൻ ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തതിനിടയിലാണ് കൊളോണിയൽ പൈപ്പ്ലൈന് നേരെ ഈ ആക്രമണം ഉണ്ടാകുന്നത്. സോളാർ വിൻഡ്‌സുമായി ബന്ധപ്പെട്ട വിതരണശൃംഖലയിലും മൈക്രോസോഫ്റ്റ് എക്സ്ചെയ്ഞ്ച് സെർവറിലും സൈബർ ലംഘനങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ, കൊളോണിയൽ പൈപ്പ്‌ലൈന് നേരിടേണ്ടി വന്ന ആക്രമണം ഒരു ക്രിമിനൽ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണെന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൗകര്യമേഖലയിൽ സൈബർ സുരക്ഷ സംബന്ധിച്ച് നിലനിൽക്കുന്ന അപകടസാധ്യതകളിലേക്ക് അത് വിരൽ ചൂണ്ടുന്നുണ്ട്. പോരാത്തതിന് വേനൽക്കാല യാത്രയുടെ സീസൺ തുടങ്ങാനിരിക്കെ ഗ്യാസിന്റെ വിലയെയും ഈ സംഭവം ബാധിക്കുമെന്ന് കരുതപ്പെടുന്നു.

  Also Read രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ

  റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഡാർക്ക് സൈഡ്' എന്ന ക്രിമിനൽ സംഘമാണ് ഈ സൈബർ ആക്രമണത്തിന് പിന്നിൽ എന്ന് എഫ് ബി ഐ സ്ഥിരീകരിച്ചിട്ടുണ്ട്. "കൊളോണിയൽ പൈപ്പ്‌ലൈൻ ശൃഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഡാർക്ക് സൈഡ് റാൻസംവെയർ ആണെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ഞങ്ങൾ തുടർന്നും കമ്പനിയുമായും ഗവണ്മെന്റുമായും സഹകരിച്ച് പ്രവർത്തിക്കും", എഫ് ബി ഐ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ക്രിമിനൽ സംഘം തങ്ങൾ പണമുണ്ടാക്കാൻ വേണ്ടിയാണ് ഈ സൈബർ ആക്രമണം നടത്തിയതെന്നും ഒരു വിദേശ ഗവണ്മെന്റിനും വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും ഡാർക്ക് വെബ്ബിൽ പോസ്റ്റ് ചെയ്തതായി ഒരു സൈബർ കൗണ്ടർ ഇന്റലിജൻസ് ഫേം അറിയിക്കുന്നു.

  Also Read മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

  ഏറ്റവുമധികം റാൻസംവെയർ ആക്രമണങ്ങൾ നടന്ന വർഷമായിരുന്നു 2020 എന്ന് യു എസിലെ നീതി വകുപ്പ്അറിയിച്ചു. ഈയിടെയായി ഇത്തരം ആക്രമണങ്ങൾ പതിവായി മാറുകയാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. "ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ സമീപ ഭാവിയിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സാങ്കേതിക വിദ്യയും ഓട്ടോമേഷനും മികച്ചതാണെങ്കിലും കാര്യക്ഷമമായി അത് പ്രവർത്തിപ്പിക്കാനുള്ള ശേഷിയുംനമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്നതാണ് ഈ സംഭവം നൽകുന്ന പ്രധാന പാഠം. ആക്രമണം ഉണ്ടായേക്കാം, പക്ഷേ എത്ര വേഗത്തിൽ നിങ്ങൾക്ക് ആ സംവിധാനത്തിന്റെ പ്രവർത്തനവും സേവനങ്ങളും പുനഃസ്ഥാപിക്കാൻ കഴിയുന്നു എന്നതിലാണ്കാര്യം", ഡിപ്പാർട്ടമെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെമുൻ അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ ഹാറൽ പ്രതികരിച്ചു.
  Published by:Aneesh Anirudhan
  First published: