• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ഉറക്കത്തിനിടെ ബലാത്സംഗം: കുറ്റം തെളിയിക്കാനായില്ല; ക്രിക്കറ്റ് താരത്തെ വെറുതെവിട്ടു


Updated: January 11, 2019, 11:16 PM IST
ഉറക്കത്തിനിടെ ബലാത്സംഗം: കുറ്റം തെളിയിക്കാനായില്ല; ക്രിക്കറ്റ് താരത്തെ വെറുതെവിട്ടു

Updated: January 11, 2019, 11:16 PM IST
ലണ്ടന്‍: ഉറക്കത്തിനിടെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബ്രിട്ടനിൽ ക്രിക്കറ്റ് താരത്തെ വെറുതെവിട്ടു. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ താരം അലെക്സ് ഹെപ്ബേണിനെതിരെ കുറ്റം കണ്ടെത്താൻ ജ്യൂറിക്ക് സാധിക്കാതെ വന്നതോടെയാണ് വെറുതെവിട്ടത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നാണ് ജ്യൂറി കണ്ടെത്തിയത്. നേരത്തെ വിചാരണക്കിടെ അലെക്സ് ഹെപ്ബേൺ കോടതിയില്‍ പൊട്ടിക്കരഞ്ഞത് വലിയ വാർത്തയായിരുന്നു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഇംഗ്ലണ്ട് ലയണ്‍സിന്റെ താരവും അലെക്സിന്റെ സുഹൃത്തുമായ ജോ ക്ലാര്‍ക്കുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി ഉറങ്ങുന്ന സമയത്ത് അലെക്‌സ് ബാലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. അതേസമയം കൌണ്ടി ക്രിക്കറ്റിലെ ചില താരങ്ങൾ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി കേസ് വിചാരണയ്ക്കിടെ വ്യക്തമായി. പല സ്ത്രീകളുമായി പരിചയപ്പെടുകയും സംസാരിക്കുകയും, അവർക്കൊപ്പം അന്തിയുറങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ചില താരങ്ങൾ അന്വേഷണസംഘത്തോട് പറഞ്ഞു.

അവര്‍ ഉറക്കത്തിലായിരുന്നില്ല, സമ്മതത്തോടെയായിരുന്നു; ബലാത്സംഗാരോപണം നിഷേധിച്ച് ക്രിക്കറ്റര്‍

നൈറ്റ് ക്ലബ്ലില്‍ നിന്ന് പരിചയപ്പെട്ട ജോ ക്ലര്‍ക്കുമായി വോസ്റ്റഷെയറിലെ ഫ്ളാറ്റില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്നും പിന്നീട് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അലെക്‌സ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മനസിലാകുകയായിരുന്നെന്നുമാണ് യുവതി പറയുന്നത്. ക്ലര്‍ക്ക് ടോയ്ല്റ്റില്‍ പോയ സമയത്തായിരുന്നു ഇതെന്നും പിന്നീട് താന്‍ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയോടിയെന്നും യുവതി പറഞ്ഞിരുന്നു. വഴിയരികില്‍ നിന്ന് കരയുകയായിരുന്നു യുവതിയെ വഴിയാത്രക്കാരായിരുന്നു കണ്ടെത്തിയത്. എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച ഇരുപത്തിമൂന്നുകാരനായ അലെക്‌സ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് സത്യമാണെന്നും എല്ലാം അവരുടെ സമ്മതത്തോടെയായിരുന്നുവെന്നും പറഞ്ഞു.
Loading...

'ഞാന്‍ ചുംബിക്കുമ്പോള്‍ അവര്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ഉറങ്ങുകയായിരുന്നില്ല. 20 മിനിറ്റിനുശേഷം ഉറങ്ങിയെഴുന്നേറ്റ അവര്‍ ജോ എവിടെയെന്ന് ചോദിക്കുകയായിരുന്നു. പിന്നീട് നീ എന്നെ ബാലാത്സംഗം ചെയ്‌തെന്ന് പറയുകയും ചെയ്തു.' അലെക്‌സ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ എനിക്കത് വിശ്വസിക്കന്‍ കഴിഞ്ഞില്ലെന്നും താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും താരം കോടതിയില്‍ ആവര്‍ത്തിച്ചു.
First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍