നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'ടൈംസും പോസ്റ്റും വേണ്ട' രണ്ട് പത്രങ്ങളുടെ വരി റദ്ദാക്കി വൈറ്റ് ഹൗസ്

  'ടൈംസും പോസ്റ്റും വേണ്ട' രണ്ട് പത്രങ്ങളുടെ വരി റദ്ദാക്കി വൈറ്റ് ഹൗസ്

  ന്യൂയോർക്ക് ടൈംസിനെ വ്യാജ ന്യൂസ് പേപ്പർ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ വൈറ്റ് ഹൗസിൽ ആരും തന്നെ അത് വായിക്കാൻ ആഗ്രഹിക്കുന്നില്ല. വാഷിങ്ടൺ പോസ്റ്റും അതുപോലെ ഒരു വ്യാജ ദിനപത്രമാണ്- ട്രംപ് പറയുന്നു

  ഡൊണാൽഡ് ട്രംപ്

  ഡൊണാൽഡ് ട്രംപ്

  • Share this:
   അമേരിക്കയിലെ പ്രമുഖ ദിനപത്രങ്ങളാണ് ന്യൂയോർക്ക് ടൈംസും വാഷിങ്ടൺ പോസ്റ്റും. ട്രംപ് ഭരണകൂടത്തെ വിമർശിക്കുന്ന കാര്യത്തിൽ ഈ പത്രങ്ങൾ മുന്നിലാണ്. ഇപ്പോഴിതാ, ചരിത്രത്തിൽ ആദ്യമായി ടൈംസിന്‍റെയും പോസ്റ്റിന്‍റെയും വരി റദ്ദാക്കിയിരിക്കുകയാണ് വൈറ്റ് ഹൗസ്. സർക്കാർ ഏജൻസികളോടും ഈ രണ്ട് പത്രങ്ങളും നിർത്താൻ ട്രംപ് ആവശ്യപ്പെടുമെന്നാണ് സൂചന. വാൾ സ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോഴും വൈറ്റ് ഹൗസിൽ വരുത്തുന്ന പത്രമാണ് വാൾ സ്ട്രീറ്റ് ജേർണൽ.

   കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അമേരിക്കയിലെ പ്രമുഖ പത്രങ്ങളുടെ വരി റദ്ദാക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ്, ന്യൂയോർക്ക് ടൈംസിനും വാഷിങ്ടൺ പോസ്റ്റിനും വിലക്ക് ഏർപ്പെടുത്തിയത്.

   ന്യൂയോർക്ക് ടൈംസിനെ വ്യാജ ന്യൂസ് പേപ്പർ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ വൈറ്റ് ഹൗസിൽ ആരും തന്നെ അത് വായിക്കാൻ ആഗ്രഹിക്കുന്നില്ല. വാഷിങ്ടൺ പോസ്റ്റും അതുപോലെ ഒരു വ്യാജ ദിനപത്രമാണ്- ട്രംപ് പറയുന്നു

   ന്യൂയോർക്ക് ടൈംസും വാഷിങ്ടൺ പോസ്റ്റും അവസാനമായി വൈറ്റ് ഹൗസിൽ ഇട്ടത് ഇന്നാണ്. അതേസമയം രണ്ട് പത്രങ്ങൾക്കെതിരെ വൈറ്റ് ഹൗസ് സ്വീകരിച്ച നിലപാടിനെതിരെ അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകർ ട്വിറ്ററിലൂടെയും മറ്റും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
   First published:
   )}