COVID 19 | ലോകം മഹാമാരിയുടെ 'പുതിയതും അപകടകരവുമായ അവസ്ഥയി'ലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരിയിൽ ലോകം പ്രതിസന്ധിയിലായി മാസങ്ങളായിട്ടും വാക്സിൻ കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം തുടരുകയാണ്.

News18 Malayalam | news18
Updated: June 20, 2020, 3:16 PM IST
COVID 19 | ലോകം മഹാമാരിയുടെ 'പുതിയതും അപകടകരവുമായ അവസ്ഥയി'ലെന്ന് ലോകാരോഗ്യ സംഘടന
ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
  • News18
  • Last Updated: June 20, 2020, 3:16 PM IST
  • Share this:
ജനീവ, സ്വിറ്റ്സർലൻഡ്: ലോകം കോവിഡ് 19 മഹാമാരിയുടെ പുതിയതും അപകടകരവുമായ അവസ്ഥയിലെന്ന് ലോകാരോഗ്യ സംഘടന. ലോക്ക്ഡൗൺ ആളുകളെ തളർത്തിയെങ്കിലും രോഗം പടർന്നുപിടിച്ചു കൊണ്ടു തന്നെയിരിക്കുകയാണ്. ഡിസംബറിൽ തന്നെ ഇറ്റലിയിൽ ഈ വൈറസ് ഉണ്ടായിരുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണിത്. ചൈനയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും കൊറോണ ബാധിച്ചിരുന്നു എന്നാണ് പുതിയ റിപ്പോർട്ട്.

You may also like:ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]വിപണിയിൽ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ; കണ്ടെത്തൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റേത് [NEWS] ഇനി ആശങ്ക വേണ്ട; കോവിഡ് ഡ്യൂട്ടിയിലുള്ള KSRTC ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ [NEWS]

ലോകത്തിൽ ഇതുവരെ ഏകദേശം 4,54,000 ആളുകളാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ലോകത്തിലാകെ, 8.4 മില്യൺ ആളുകൾക്ക് ഇതുവരെ കോവിഡ് 19 ബാധിച്ചു കഴിഞ്ഞു. രോഗം പടരുന്നുണ്ടെങ്കിലും അമേരിക്കയും ഏഷ്യയിലെ ചില ഭാഗങ്ങളും യുറോപ്പും നിയന്ത്രണങ്ങൾ ലഘൂകരിച്ചു കഴിഞ്ഞു.

രോഗം പകരുന്നത് തടയാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണുകൾ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി. പക്ഷേ, കോവിഡ് 19 എന്ന മഹാമാരി ഇപ്പോഴും ഒരു ഭീഷണിയായി തന്നെ നിലനിൽക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

"ലോകം പുതിയതും അപകടകരവുമായ ഒരു അവസ്ഥയിലാണ്. വീട്ടിലിരുന്ന് പലരും മടുത്തുകഴിഞ്ഞു. പക്ഷേ, വൈറസ് വളരെ വേഗത്തിൽ പടരുകയാണ്" - ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം ഗെബ്രിയേസസ് വിർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും കോവിഡ് മഹാമാരിയിൽ ലോകം പ്രതിസന്ധിയിലായി മാസങ്ങളായിട്ടും ഇതുവരെ വാക്സിൻ കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം തുടരുകയാണ്.
First published: June 20, 2020, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading