• HOME
  • »
  • NEWS
  • »
  • world
  • »
  • Liz Truss| ആദ്യം താച്ചറിനെ എതിർത്തു; പിന്നീട് അനുയായിയായി; ബ്രിട്ടനെ നയിക്കാൻ 47കാരി ലിസ് ട്രസ്

Liz Truss| ആദ്യം താച്ചറിനെ എതിർത്തു; പിന്നീട് അനുയായിയായി; ബ്രിട്ടനെ നയിക്കാൻ 47കാരി ലിസ് ട്രസ്

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓക്സ്ഫഡിൽ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിന്റെ കടുത്ത അനുയായി മാറിയതാണ് ചരിത്രം

  • Last Updated :
  • Share this:
    ലണ്ടൻ: ലേബർ പാർട്ടിയുടെ കടുത്ത അനുയായി കുടുംബത്തിൽ നിന്നാണ് കൺസർവേറ്റീവ് പാർട്ടിയേയും ബ്രിട്ടനേയും നയിക്കാൻ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് എത്തുന്നത്. വെല്ലുവിളികൾ കടന്ന് നേതൃസ്ഥാനത്തെത്തിയ 47കാരിയ്ക്ക് മുന്നിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുക എന്ന വലിയ ദൗത്യമാണുള്ളത്. മാർഗരറ്റ് താച്ചറിനും തെരസാ മേയ്ക്കും ശേഷം ബ്രിട്ടനിൽ പ്രധാനമന്ത്രിയാകുന്ന വനിതയാണ് ലിസ് ട്രസ്.

    താച്ചറിനെതിരെ പ്രതിഷേധിച്ച്, ഒടുവിൽ അനുയായിയായി

    കൺസർവേറ്റീവ് ലീഡറും പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് താച്ചറിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ ലേബർ പാർട്ടി അംഗങ്ങളായ മാതാപിതാക്കൾക്കൊപ്പം അഞ്ചാം വയസ്സിൽ പങ്കെടുത്തതാണ് മേരി എലിസബത്ത് ട്രസിന്റെ ആദ്യ രാഷ്ട്രീയ ഓർമ്മ. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓക്സ്ഫഡിൽ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിന്റെ കടുത്ത അനുയായി മാറിയതാണ് ചരിത്രം. സോവിയറ്റ് യൂണിയൻ തകർച്ചയുടെ കാലത്ത് കിഴക്കൻ യൂറോപ്പിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ യാത്രകളാണ് തന്റെ രാഷ്ട്രീയ വീക്ഷണത്തിൽ മാറ്റം വരുത്തിയതെന്നാണ് ലിസ് ട്രസ് പറയുന്നത്.

    കൺസർവേറ്റീവ് പാർട്ടിയെയും നയിക്കും

    കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളിലും ഏറെ കടമ്പകൾ കടന്നാണ് ലിസ് ട്രസ് നേതൃസ്ഥാനത്ത് എത്തുന്നത്. 2010ലെ പൊതുതെരഞ്ഞെടുപ്പിൽ ലിസ് ട്രസിന് മത്സരിക്കാനുള്ള അവസരം നഷ്ടമാക്കിയത് പാർട്ടിക്കുള്ളിൽ നിന്നുള്ള ആരോപണമായിരുന്നു. എംപിയായ മാർക് ഫീൽഡുമായി ട്രസിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. നാല് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പിൽ ജയിച്ച ലിസ് ട്രസ് ഡേവിഡ് കാമറൂൺ മന്ത്രിസഭയിൽ അംഗമായി. കാമറൂണിന് ശേഷം തെരേസ മേ, ബോറിസ് ജോൺസൺ മന്ത്രിസഭകളിലും പ്രധാനിയായി ലിസ് ട്രസ്.

    Also Read- Liz Truss| ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; വിജയം ഋഷി സുനകിനെ മറികടന്ന്

    താച്ചറെപ്പോലെ, സ്വതന്ത്ര വിപണിയെ അനുകൂലിക്കുന്ന നേതാവാണ് ലിസ് ട്രസ്. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ, ബ്രെക്‌സിറ്റിനുശേഷം ഒപ്പുവച്ച നിരവധി വ്യാപാര കരാറുകളിൽ അവർ പ്രധാന പങ്ക് വഹിച്ചു. യുക്രെയ്നെ പിന്തുണയ്ക്കാനും റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുമുള്ള ബ്രിട്ടന്റെ ശ്രമങ്ങളിലും ട്രസ് ഒരു പ്രധാന വ്യക്തിയാണ്. പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാനും നികുതി വെട്ടിക്കുറയ്ക്കാനുമുള്ള വാഗ്ദാനങ്ങളിലൂടെ കൺസർവേറ്റീവ് പാർട്ടിയുടെ വലതുപക്ഷക്കാർക്കിടയിൽ അവർ ഒട്ടേറെ പേരുടെ പിന്തുണ നേടിയിട്ടുണ്ട്.

    എന്നാൽ കഴിഞ്ഞ നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നിന്ന് ബ്രിട്ടനെ കരകയറ്റുക എന്ന ലക്ഷ്യമാണ് ട്രസിന് മുന്നിലുള്ളത്. ഊർജപ്രതിസന്ധി, നികുതി ഇളവ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങളിൽ നിർണായക പ്രഖ്യാപനം ലിസ് ട്രസ് നടത്തിയേക്കും.
    Published by:Rajesh V
    First published: