നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ലോകാരോഗ്യസംഘടനയുടെ ജീവനക്കാർ ലൈംഗികമായി ചൂഷണം ചെയ്തു; അന്വേഷണ റിപ്പോർട്ട് പുറത്ത്

    ലോകാരോഗ്യസംഘടനയുടെ ജീവനക്കാർ ലൈംഗികമായി ചൂഷണം ചെയ്തു; അന്വേഷണ റിപ്പോർട്ട് പുറത്ത്

    ജോലിക്ക് പകരമായോ അല്ലെങ്കിൽ നിലവിൽ ഉണ്ടായിരുന്ന ജോലി നിലനിർത്തുന്നതിന് വേണ്ടിയാണു ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത്

    • Share this:

      ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ എബോള പ്രതിസന്ധി സമയത്ത് ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യുഎച്ച്ഒ) ജോലി ചെയ്യുന്ന 80 ലധികം വരുന്ന തൊഴിലാളികൾ ലൈംഗിക ചൂഷണത്തിനിരയായതായി ഒരു സ്വതന്ത്ര കമ്മീഷൻ റിപ്പോർട്ട് ചെയ്തു.


      തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷനും ദി ന്യൂ ഹ്യുമാനിറ്റേറിയനും കഴിഞ്ഞ വർഷം നടത്തിയ പഠനമാണ് കമ്മീഷനെ ഈ അന്വേഷണത്തിന് പ്രേരിപ്പിച്ചത്, 2018-2020 കാലഘട്ടത്തിൽ ലോകാരോഗ്യ സംഘടനയിൽ നിന്നും മറ്റ് ജീവകാരുണ്യ സംഘടനകളിൽ നിന്നും 50-ലധികം സ്ത്രീകളോട് ജോലിക്ക് പകരമായി ലൈംഗിക ബന്ധം ആവശ്യപ്പെട്ടെന്നും നിർബന്ധിത ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോർട്ട്.


      കമ്മീഷൻറെ കണ്ടെത്തൽ പ്രകാരം 83 കുറ്റവാളികളിൽ 21 പേരും ലോകാരോഗ്യ സംഘടനയിൽ ജോലി ചെയ്തിരുന്നു എന്നതാണ്. ജോലിക്ക് പകരമായോ അല്ലെങ്കിൽ നിലവിൽ ഉണ്ടായിരുന്ന ജോലി നിലനിർത്തുന്നതിന് വേണ്ടിയാണു ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത്. ലൈംഗിക ബന്ധത്തിന് തയ്യാറാണെങ്കിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്ന് കമ്മീഷൻ അംഗമായ മാലിക് കോലിബാലി പത്രസമ്മേളനത്തിൽ പറഞ്ഞു.


      തൊഴിലാളികളെ നിർബന്ധിതമായ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ഉണ്ടായി. കുറ്റവാളികളായ പുരുഷന്മാരിൽ പലരും ഗർഭ നിരോധന മാർഗമായ കോണ്ടം ഉപയോഗിക്കാതിരിക്കുകയും അതിലൂടെ 29 സ്ത്രീകൾ ഗർഭിണികളാക്കപ്പെടുകയും ചെയ്തു. ഗർഭിണികളായ ചില സ്ത്രീകളെ ചൂഷണം ചെയ്തവർ തന്നെ വീണ്ടും ഉപദ്രവിക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു.


      കമ്മീഷന്റെ റിപ്പോർട്ട് വളരെ വേദനാജനകമാണെന്നും ഇരകളാക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലൈംഗികാതിക്രമങ്ങൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.


      നിങ്ങൾക്ക് സംഭവിച്ചത് ഒരിക്കലും ഇനി ഒരിക്കലും മറ്റാർക്കും സംഭവിക്കരുത്. അത് ഉറപ്പുവരുത്തേണ്ടത് എന്റെ ഉത്തരവാദിത്തമായി ഞാൻ കണക്കാക്കുന്നു. മാപ്പാക്കാനാകാത്ത തെറ്റാണു സംഭവിച്ചിരിക്കുന്നത്. കുറ്റവാളികൾ ഒരിക്കലും രക്ഷപെടില്ലെന്നു ഞാൻ ഉറപ്പു നൽകുന്നു. സംഘടയുടെ നിയമങ്ങളുൾപ്പടെ എല്ലാം ഇതിനായി പരിഷ്കരിക്കുന്നതാണെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.


      കമ്മീഷന്റെ ഈ കണ്ടെത്തലുകൾ ഹൃദയഭേദകമാണെന്ന് റീജിയണൽ ഡയറക്ടർ മാത്ഷിദിസോ മൊയ്തി പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവും ഇരയാക്കപ്പെട്ടവരോട് ക്ഷമ ചോദിച്ചു.


      ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ചിരുന്ന കുറ്റവാളികളെ ജോലിയിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും അവരുമായുള്ള കരാറുകൾ അവസാനിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.


      ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെ കിഴക്കൻ കോംഗോയിലെ ഒരു കാലത്തെ ബെനിയിലെ എബോള ഹോട്ട്‌സ്‌പോട്ടിലെ പ്രവർത്തകരായിരുന്നു ഇരകളുടെ പ്രതിനിധികൾ സ്വാഗതം ചെയ്തു, പക്ഷേ കുറ്റവാളികൾക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.


      “ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ സ്ത്രീകളെയും കുട്ടികളെയും അപമാനിച്ച ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ കഠിനമായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് സമൂഹത്തെ കാണിക്കാനും അത് എല്ലാവർക്കും ഒരു പാഠമായി തുടരാനും വേണ്ടി കുറ്റവാളികൾക്കെതിരായ നടപടി വേഗത്തിൽ ഉണ്ടാകണമെന്ന് അവർ പറഞ്ഞു


      കുറ്റവാളികൾ പ്രോസിക്യൂഷൻ നേരിടേണ്ടിവരുമോ എന്ന് വ്യക്തമല്ല. ബലാത്സംഗ ആരോപണങ്ങൾ കോംഗോയിലേക്കും കുറ്റവാളികളെന്ന് സംശയിക്കുന്ന രാജ്യങ്ങളിലേക്കും റഫർ ചെയ്യാൻ താൻ പദ്ധതിയിട്ടിരുന്നതായി ടെഡ്രോസ് പറഞ്ഞു. അവരിൽ ചിലരെ ഇനിയും തിരിച്ചറിയാനുണ്ട്.


      കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം ജോലിയാന എന്ന് പേരുള്ള 14 വയസ്സുള്ള ഒരു പെൺകുട്ടി കമ്മീഷനോട് വ്യക്തമാക്കിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. 2019 ഏപ്രിലിൽ മംഗിനയിൽ ഒരു ഫോൺ റീചാർജ് കാർഡുകൾ വിൽക്കുകയായിരുന്ന പെൺകുട്ടിയെ ജോലിക്ക്‌ശേഷം ലോകാരോഗ്യ സംഘടനയുടെ ഡ്രൈവർ വീട്ടിൽ കൊണ്ടുപോയി വിടാം എന്ന് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റുകയും പെൺകുട്ടിയെ വീട്ടിൽ എത്തിക്കാതെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുകയും, അവളെ ബലാത്സംഗം ചെയ്‌തെന്നും പറയുന്നു തുടർന്ന് പെൺകുട്ടി ഗർഭിണിയാകുകയും കുഞ്ഞിനെ പ്രസവിച്ചുവെന്നും പറയുന്നു.


      കൂടാതെ മികച്ച ശമ്പളം വാഗ്ദാനം ചെയ്തും ജോലി നഷ്ടപ്പെടുത്തുമെന്നു ഭീഷണി മുഴസ്ക്കിയും സൂപ്പർവൈസറി സ്ഥാനത്തുള്ള പുരുഷൻമാർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു


      ലൈംഗികബന്ധം നിരസിച്ചതിന് തങ്ങളെ പിരിച്ചുവിട്ടതായി ചിലർ പറഞ്ഞു.
      മറ്റു ചിലർക്ക് ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിയിട്ടും ആഗ്രഹിക്കുന്ന ജോലി ലഭിച്ചില്ല എന്നും റിപ്പോർട്ടിലുണ്ട്.


      ലോകാരോഗ്യ സംഘടനയുടെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഈ ചൂഷണം അറിയാമായിരുന്നു എന്നും എന്നാൽ അവർ അതിനെതിരായി ഒന്നും പ്രവർത്തിച്ചില്ല എന്നും അവർ കൂട്ടിച്ചേർത്തു


      ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് കോംഗോയും മറ്റ് എയ്ഡ് ഏജൻസികളും വ്യകത്മാക്കിയിട്ടുണ്ട്. കോംഗോയിലെ മനുഷ്യാവകാശ മന്ത്രി ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല



      Published by:Karthika M
      First published:
      )}