നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • താലിബാനുവേണ്ടി അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നത് ആരൊക്കെയായിരിക്കും?

  താലിബാനുവേണ്ടി അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നത് ആരൊക്കെയായിരിക്കും?

  താലിബാന്റെ പരമോന്നത നേതാവ് എന്നറിയപ്പെടുന്ന അമീർ ഉൽ മൊമിനിൻ, മൗലവി ഹൈബത്തുള്ള അഖുന്‍സാദ, സർക്കാരിൽ നേരിട്ട് സാന്നിദ്ധ്യമറിയിക്കാൻ സാധ്യതയില്ല.

  കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ. (Image:Twitter @AJEnglish)

  കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ. (Image:Twitter @AJEnglish)

  • Share this:
   അഫ്ഗാനിസ്ഥാന്റെ അധികാരം അനായാസം പിടിച്ചെടുത്ത താലിബാൻ രാജ്യത്ത് അഴിച്ചു പണികൾ നടത്താൻ ഒരുങ്ങുകയാണ്. ഇതിനായി വിവിധ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആരായിരിക്കും അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികൾ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്നത്.

   ബരാദറിന്റെ സ്ഥാനം
   കാബൂളിൽ നിന്നും ദോഹയിൽ നിന്നുമുള്ള വിവരങ്ങൾ അനുസരിച്ച് സംഘടനയിലെ രണ്ടാമനായ മുല്ല അബ്ദുൽ ഗനി ബരാദർ പുതിയ സർക്കാരിന്റെ തലവനാകാൻ സാധ്യതയുണ്ട്. നിലവിൽ താലിബാന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ചുമതലയാണ് ബരാദർ വഹിക്കുന്നത്. അദ്ദേഹം ദോഹയിൽ നിന്ന് കാണ്ഡഹാറിലെത്തി, ഈ ആഴ്ച ആദ്യം നടന്ന പുതിയ ഭരണകൂടത്തിന്റെ ആദ്യ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. താലിബാൻ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ കാണ്ഡഹാറിലാണ് ബരാദർ വളര്‍ന്നത്. മിക്ക അഫ്ഗാനികളെയും പോലെ, 1970 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ചതോടു കൂടി ബരാദറിന്റെ ജീവിതവും എന്നെന്നേക്കുമായി മാറിമറിഞ്ഞു. വാസ്തവത്തിൽ അത് അദ്ദേഹത്തെ ഒരു കലാപകാരിയായി മാറ്റുകയാണ് ചെയ്തത്.

   താലിബാന്റെ പരമോന്നത നേതാവ് എന്നറിയപ്പെടുന്ന അമീർ ഉൽ മൊമിനിൻ, മൗലവി ഹൈബത്തുള്ള അഖുന്‍സാദ, സർക്കാരിൽ നേരിട്ട് സാന്നിദ്ധ്യമറിയിക്കാൻ സാധ്യതയില്ല. ഇറാനിയൻ ശൈലിയിലുള്ള പരമോന്നത നേതാവിനെക്കുറിച്ച് ദോഹയിലെ ചർച്ചകളിൽ ഉയർന്നിരുന്നു. പുതിയ അഫ്ഗാൻ ഭരണകൂടത്തിൽ ആ രീതിയിലുള്ള ഒരു പോസ്റ്റ് സൃഷ്ടിക്കപ്പെടുകയാണെങ്കിൽ, അഖുന്‍സാദ ആ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളയാളാണ്.

   മുല്ല ബരാദർ പോപൽസായ് പഷ്തൂൺ ഗോത്രത്തിൽ പെട്ടയാളാണ്, അമീർ മുല്ല മുഹമ്മദ് ഒമറിനൊപ്പം താലിബാന്റെ സഹസ്ഥാപകനായും ഇദ്ദേഹം അറിയപ്പെടുന്നു. ഹോതക് ഗോത്രത്തിൽപ്പെട്ട ഒമർ, ബരാദറുമായി വളരെ അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

   2010ൽ, അന്നത്തെ പ്രസിഡന്റ് ഹമീദ് കർസായിയുടെ സമാധാന ചർച്ചകൾക്കുള്ള സമ്മർദ്ദങ്ങളോട് പ്രതികരിക്കാൻ തുടങ്ങിയതിനാൽ ബരാദറിനെ ഐഎസ്ഐ തടഞ്ഞു. ബരാദർ എട്ട് വർഷം തടവിൽ കഴിഞ്ഞിരുന്നു. 2018ൽ ട്രംപ് ഭരണകൂടം താലിബാനുമായി ചർച്ചകൾ ആരംഭിച്ചപ്പോൾ മാത്രമാണ് ഇദ്ദേഹം മോചിപ്പിക്കപ്പെട്ടത്. 2020 മാർച്ചിൽ ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റും തീവ്രവാദ ഗ്രൂപ്പും തമ്മില്‍ സമാധാനത്തിനായി ഒരുമിച്ച് നടത്തിയ ആദ്യ ആഹ്വാനത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബരാദറുമായി സംസാരിക്കുകയും അഫ്ഗാനിസ്ഥാനിൽ സമാധാനം കൈവരിക്കുന്നതിനുള്ള പുരോഗതി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. യുഎസ് സ്പെഷ്യൽ പ്രതിനിധി സൽമയ് ഖലീൽസാദുമായി ബരാദറിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ താലിബാൻ ടീമാണ് ചർച്ച നടത്തിയത്. ഇതിനെ തുടർന്ന് ദോഹ കരാറിൽ ഒപ്പുവച്ചു. താലിബാൻ അൽ-ക്വയ്ദയ്‌ക്കോ ഐസിസിനോ അഭയം നൽകില്ലെന്നും മറ്റ് അഫ്ഗാനികളുമായി യുദ്ധം അവസാനിപ്പിക്കുമെന്ന രാഷ്ട്രീയ ഒത്തുതീർപ്പിൻ മേൽ വ്യവസ്ഥകളോടെ യുഎസ് സൈന്യത്തെ പിൻവലിക്കാൻ സമ്മതിക്കുകയായിരുന്നു.

   ബരാദർ ഇപ്പോൾ പാകിസ്ഥാനുമായി സമാധാനം സ്ഥാപിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്നാൽ അദ്ദേഹം പുതിയ സർക്കാരിന്റെ തലവനാകുകയാണെങ്കിൽ, പാകിസ്ഥാൻ സുരക്ഷാ സ്ഥാപനമായ ആർമിയും ഐഎസ്ഐയും ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ സ്വതന്ത്ര ചിന്താഗതിക്കാരനായിരിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.

   മുല്ല ഒമറിന്റെ മകനും താലിബാന്റെ സൈനിക വിഭാഗത്തിന്റെ തലവനുമായ മുല്ല മുഹമ്മദ് യാക്കൂബ് എന്ന 31കാരനും പുതിയ ഭരണകൂടത്തിൽ പ്രാതിനിധ്യം ഉണ്ടാകാം. യു.എസുമായുള്ള ചർച്ചയ്‌ക്കോ അഫ്ഗാനിസ്ഥാനിലെ ചർച്ചയ്‌ക്കോ യാക്കൂബ് താലിബാൻ സംഘത്തിൽ ഉണ്ടായിരുന്നില്ല. 2001ൽ താലിബാൻ ഭരണകൂടം പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹം താലിബാന്റെ നേതൃത്വ കൗൺസിലായ റെഹ്ബാരി ശൂറയുടെ ഭാഗമായിരുന്നു.

   വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് അവകാശപ്പെടുന്ന അടുത്ത രണ്ട് ആഴ്ചകളിൽ ഉയർന്നു വന്ന മറ്റ് രണ്ട് പേരുകൾ മുല്ല ഖൈറുല്ല ഖൈർഖ്വയും മുല്ല മുഹമ്മദ് ഫസലും ആണ്. താലിബാൻ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള മാസങ്ങളിൽ പിടിക്കപ്പെട്ട ഗ്വാണ്ടനാമോ തടവുകാരായ ഇരുവർക്കും 54 വയസ്സാണ് പ്രായം. ഹഖാനി നെറ്റ്‌വർക്ക് പിടിച്ചെടുത്ത അമേരിക്കൻ സൈനികൻ ബോവ് ബെർഗ്ദാലിന് പകരമായി 2014 മേയിൽ ഇവർ മോചിതരായിരുന്നു.

   ഖൈർഖ്വ മുൻ താലിബാൻ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു. ദുറാനി ഗോത്രത്തിൽപ്പെട്ട ഫസൽ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു.

   ഹഖാനി അവകാശവാദവുമായി വരുമോ?
   പുതിയ ഭരണകൂടത്തിന്റെ ഭാഗമാകാൻ സിറാജുദ്ദീൻ ഹഖാനി രംഗത്തെത്തുമോ എന്നതും വ്യക്തമല്ല. എന്നാൽ ഭരണകൂടത്തിന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും നിർണയിക്കുന്നതിൽ അദ്ദേഹം ഒരു നിർണായക ഘടകമായി തുടരും. താലിബാനുമായി സഖ്യമുള്ള ഒരു തീവ്രവാദ സ്ഥാപനമാണ് ഹഖാനി നെറ്റ്‌വർക്ക്. അൽ-ക്വയ്ദയുമായും ഇവർക്ക് ശക്തമായ ബന്ധമുണ്ട്.

   മറ്റുള്ളവർ
   ദോഹ ചർച്ചകളിൽ താലിബാനിലെ രണ്ട് അംഗങ്ങൾക്ക് കൂടുതൽ പങ്കാളിത്തമുണ്ടായിരുന്നു: 2012 മുതൽ ദോഹയിൽ താലിബാന്റെ രാഷ്ട്രീയ ഓഫീസ് കൈകാര്യം ചെയ്തിരുന്ന ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായും താലിബാൻ വക്താവ് സബിയുള്ള മുജാഹിദുമാണ് ഈ രണ്ടുപേർ. ഹഖാനി നെറ്റ്‍വ‍ർക്കിന്റെ പൊതു മുഖമായിരുന്ന ഇളയ ഹഖാനി സഹോദരൻ അനസും ഭരണകൂടത്തിന്റെ ഭാ​ഗമാകാൻ സാധ്യതയുള്ളയാളാണ്. മുൻ പ്രസിഡന്റ് കർസായിയുമായും അഷ്റഫ് ഗനി ഗവൺമെന്റിലെ അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹമാണ് ബുധനാഴ്ച താലിബാൻ സംഘത്തെ നയിച്ചത്. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ‌കർസായിയും അബ്ദുള്ളയും താലിബാന് ഉപയോഗപ്രദമാകും.

   ഹസാര സാന്നിധ്യം
   അടുത്ത മാസങ്ങളിൽ ഇറാൻ താലിബാനെ സമീപിച്ചതും അമേരിക്കയ്‌ക്കെതിരായ താലിബാൻ പോരാട്ടത്തെ രഹസ്യമായി പിന്തുണച്ചതും അർത്ഥമാക്കുന്നത് പുതിയ ഭരണകൂടത്തിൽ ഷിയാ പ്രാതിനിധ്യമുള്ള ഹസാര സാന്നിധ്യത്തിന്റെ സൂചനകളാണ്. താജിക്കും ഹസാരയും ചേർന്ന പഴയ വടക്കൻ സഖ്യം കാബൂൾ പിടിച്ചെടുത്ത ദിവസം ഇസ്ലാമാബാദിലേക്ക് പറന്നിരുന്നു. പുതിയ സർക്കാരിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണിത്. പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഹസറ വംശജനായ മുഹമ്മദ് മൊഹാഖിഖ്, മുഹമ്മദ് കരീം ഖലീലി എന്നിവരായിരുന്നു.
   Published by:Sarath Mohanan
   First published:
   )}