• HOME
  • »
  • NEWS
  • »
  • world
  • »
  • 'നിങ്ങൾ അദൃശ്യരല്ല': കൊറോണ വൈറസ് പശ്ചാത്തലത്തിൽ യുവജനതയോട് ലോകാരോഗ്യ സംഘടന

'നിങ്ങൾ അദൃശ്യരല്ല': കൊറോണ വൈറസ് പശ്ചാത്തലത്തിൽ യുവജനതയോട് ലോകാരോഗ്യ സംഘടന

കോവിഡ് 19 പ്രായമായവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെങ്കിലും ചെറുപ്പക്കാരെ ഒഴിവാക്കില്ല. പല രാജ്യങ്ങളിൽ നിന്നുള്ള രേഖകൾ അത് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗെബ്രിയൂസ്

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗെബ്രിയൂസ്

  • News18
  • Last Updated :
  • Share this:
    കോവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തിൽ യുവജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗെബ്രിയൂസ്. ആശുപത്രിയിൽ എത്തുന്നവരിൽ അമ്പതു വയസിനു താഴെയുള്ളവരിൽ വലിയൊരു വിഭാഗമുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആളുകൾക്ക് ബന്ധം നിലനിർത്തുന്നതിന് സഹായിക്കുന്നതിന് 'സാമൂഹിക അകലം' എന്നതിനുപകരം 'ശാരീരിക അകലം' എന്ന പദം ശുപാർശ ചെയ്യുന്നതിലേക്ക് ലോകാരോഗ്യ സംഘടന മാറിയിരിക്കുന്നു.

    കൊറോണ വൈറസിന് യുവജനങ്ങളെയും ബാധിക്കാനും കൊല്ലാനും കഴിയും. അതുകൊണ്ടു തന്നെ പ്രായമായവരുമായി ഇടപെടുന്നത് അവരിലേക്ക് വ്യാപിക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച വ്യക്തമാക്കുന്നു.

    You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]

    കോവിഡ് 19 പ്രായമായവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെങ്കിലും ചെറുപ്പക്കാരെ ഒഴിവാക്കില്ല. പല രാജ്യങ്ങളിൽ നിന്നുള്ള രേഖകൾ അത് വ്യക്തമാക്കുന്നു. 50 വയസിന് താഴെയുള്ളവരാണ് ആശുപത്രിയിൽ പ്രവേശനം നേടുന്ന രോഗികളിൽ ഭൂരിഭാഗമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.

    "ഇന്ന് യുവജനങ്ങൾക്കായി ഒരു സന്ദേശമുണ്ട്, നിങ്ങൾ അദൃശ്യരല്ല. ഈ വൈറസ് നിങ്ങളെ ആശുപത്രിയിലാക്കുകയും ചിലപ്പോൾ കൊല്ലുകയും ചെയ്യും. നിങ്ങൾക്ക് അസുഖം ബാധിച്ചിട്ടില്ലെങ്കിലും നിങ്ങൾ എവിടെ പോകുന്നുവെന്നുള്ള തെരഞ്ഞെടുപ്പ് മറ്റൊരാൾക്ക് ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമായിരിക്കും" - അദ്ദേഹം പറഞ്ഞു.





    കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് വ്യാഴാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും കഠിനമായ സാഹചര്യം പോലും മാറ്റാൻ കഴിയുമെന്നത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രതീക്ഷ നൽകുന്നെന്നും ടെഡ്രോസ് പറഞ്ഞു.

    Published by:Joys Joy
    First published: