• HOME
  • »
  • NEWS
  • »
  • world
  • »
  • കാനഡയിലെ ഈ റോഡ് ഇനി 'കൊമഗത മാരു വേ' എന്നറിയപ്പെടുന്നത് എന്തുകൊണ്ട്

കാനഡയിലെ ഈ റോഡ് ഇനി 'കൊമഗത മാരു വേ' എന്നറിയപ്പെടുന്നത് എന്തുകൊണ്ട്

മറ്റൊരു രാജ്യത്ത് സുരക്ഷിതമായി ജീവിക്കുക എന്നതായിരുന്നു കപ്പലിലെ യാത്രക്കാരുടെ സ്വപ്‌നം.

  • Share this:

    ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അബോട്ട്‌സ്‌ഫോർഡ് റോഡിന്റെ ഒരു ഭാഗം ഇനി മുതൽ കോമഗതമാരു വേ എന്നറിയപ്പെടും. 1914ൽ ഇന്ത്യയിൽ നിന്ന് 376 ഇന്ത്യക്കാർ കാനഡയിലേക്ക് എത്തുകയും എന്നാൽ ഇവർക്ക് പ്രവേശനം നിഷേധിച്ചതുമായ സംഭവത്തിന്റെ ഓർമ്മയ്ക്കായാണ് റോഡിന്റെ പേര് പുനർനാമകരണം ചെയ്യുന്നത്.അബോട്ട്‌സ്‌ഫോർഡ് സിറ്റി കൗൺസിലിൽ ഏകകണ്ഠമായാണ് ഈ നിർദ്ദേശം പാസായത്.

    1914 ഏപ്രിൽ നാലിനാണ് ജപ്പാൻ നിർമ്മിത കപ്പലായ കോമഗതമാരു 376 ഇന്ത്യക്കാരെയും വഹിച്ച് കൊണ്ട് ഹോങ്കോങിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയിലേക്ക് യാത്ര തിരിക്കുന്നത്. 376 ഇന്ത്യാക്കാരിൽ 346 സിഖ് വംശജർ, 24 മുസ്ലീങ്ങൾ, 12 ഹിന്ദുക്കൾ എന്നിവരാണുണ്ടായിരുന്നത്. മറ്റൊരു രാജ്യത്ത് സുരക്ഷിതമായി ജീവിക്കുക എന്നതായിരുന്നു കപ്പലിലെ യാത്രക്കാരുടെ സ്വപ്‌നം.

    Also read-പേടിക്കണ്ട; ഓസ്ട്രേലിയയിൽ ട്രക്കിൽനിന്ന് കളഞ്ഞുപോയ ആണവ ക്യാപ്സ്യൂൾ കണ്ടെത്തി

    എന്നാൽ കപ്പൽ തീരത്ത് അടുത്തെങ്കിലും ഇവർക്ക് പ്രവേശനം ലഭിച്ചില്ല. തുടർന്ന് കപ്പലിനെ കൊൽക്കത്തയിലെ ബുഡ്ജ് ബുഡ്ജിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഇന്ത്യൻ തീരത്തേക്ക് എത്തിയ ഇവരെ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ആർമി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. അതിനെത്തുടർന്ന് ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ 22 പേരാണ് കൊല്ലപ്പെട്ടത്.

    രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുക എന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സംഭവം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. സാംസ്‌കാരിക പശ്ചാത്തലം നോക്കാതെ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമൂഹം നമുക്കുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ഈ ചരിത്രസംഭവം ഓർമ്മിപ്പിക്കുന്നത്,’ അബോട്ട്‌സഫോർഡ് കൗൺസിലർ ഡേവ് സിദ്ധു സറേ പറഞ്ഞു.

    Published by:Sarika KP
    First published: