നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മസൂദ് അസ്ഹർ: ചൈന എന്തുകൊണ്ട് ഇന്ത്യയെ പിന്തുണച്ചു?

  മസൂദ് അസ്ഹർ: ചൈന എന്തുകൊണ്ട് ഇന്ത്യയെ പിന്തുണച്ചു?

  ലോക്സഭാ തെരഞ്ഞെടുപ്പ് പാതി പിന്നിട്ട സാഹചര്യത്തിൽ അവസാന മൂന്നു ഘട്ടങ്ങളിലും മസൂദ് അസ്ഹർ വിഷയം നല്ല രീതിയിൽ സ്വാധീനം ചെലുത്തും. ഇതിന്‍റെ ഗുണം ഭരണകക്ഷിയായ ബിജെപിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ

  സൈ ജിൻപിങ്

  സൈ ജിൻപിങ്

  • News18
  • Last Updated :
  • Share this:
   ജെയ്ഷ്-ഇ-മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് നയതന്ത്രരംഗത്ത് ഇന്ത്യയുടെ വലിയ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഏറെക്കാലമായി ഈ ആവശ്യം ഇന്ത്യ മുന്നോട്ടുവെച്ചിരുന്നെങ്കിലും ചൈനയുടെ പിന്തുണയാണ് ഇപ്പോൾ ഇക്കാര്യത്തിൽ നിർണായകമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ ഡൽഹിക്കും ബീജിങ്ങിനുമിടയിൽ ചിലത് സംഭവിച്ചിരിക്കുന്നു. പെട്ടെന്നുള്ള ചൈനയുടെ നിലപാട് മാറ്റത്തിന് പിന്നിൽ എന്താണ്?

   മസൂദ് അസ്ഹർ വിഷയത്തിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർ ഇന്ത്യയെ പിന്തുണച്ചിരുന്നു. എന്നാൽ പെട്ടെന്നുള്ള ചൈനയുടെ നിലപാട് മാറ്റമാണ് അന്താരാഷ്ട്ര സമൂഹത്തെ അമ്പരിപ്പിച്ചത്. 2018ലെ വുഹാൻ ഉച്ചകോടിയാണ് ഇക്കാര്യത്തിൽ നിർണായകമായതെന്നാണ് ഈ രംഗത്തെുള്ളവർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് സീ ജിങ്പിങും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് ഹർവാർഡ് സർവർകലാശാലയിലെ ഹിസ്റ്ററി ആൻഡ് പൊളിറ്റിക്കൽ പ്രൊഫസർ, റോഡറിക്ക് മക്ഫാർക്വഹാർ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്ക് നേട്ടമായി മാറുന്നുണ്ട്. 2017ൽ ഡോക്ക്ലാം അതിർത്തിയിൽ ചൈന റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയോളമെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള വുഹാൻ ഉച്ചകോട് സഹായിച്ചുവെന്നാണ് തോമസ് കെല്ലോഗ് ഫോറിൻ പോളിസി മാസികയിൽ എഴുതിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലുണ്ടായ മാറ്റം മസൂദ് അസ്ഹറർ വിഷയത്തിലും പ്രകടമായെന്ന് മാത്രം. മസൂദിന്‍റെ കാര്യത്തിൽ ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചപ്പോൾ മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ പിന്തുണയ്ക്കാതെ മാറിനിൽക്കാൻ പാകിസ്ഥാന് സാധിക്കില്ലായിരുന്നു.

   മുമ്പ് ഐക്യരാഷ്ട്രസഭ ഹാഫിസ് സയീദ്, അബ്ദുർ റഹ്മാൻ, സാകി ഉർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രാഹിം എന്നിവരെ ആഗോള ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതിനായി സമ്മർദ്ദം ചെലുത്തിയത് ഇന്ത്യയായിരുന്നു. ഇതുവഴി ഇവരുടെ ഭീകര പ്രവർത്തനങ്ങൾ ഒരു പരിധി വരെ കുറഞ്ഞത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസമായിരുന്നു. ഇതേപോലെ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടത് മസൂദ് അസ്ഹറിനും, അയാളെ സംരക്ഷിക്കുന്ന പാകിസ്ഥാനും കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നു.

   മസൂദ് അസ്ഹർ വിഷയം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പാതി പിന്നിട്ട സാഹചര്യത്തിൽ അവസാന മൂന്നു ഘട്ടങ്ങളിലും ഇത് നല്ല രീതിയിൽ സ്വാധീനം ചെലുത്തും. ഈ വിഷയത്തിലുള്ള ഗുണം ഭരണകക്ഷിയായ ബിജെപിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ദേശസുരക്ഷ പ്രധാന പ്രചാരണവിഷയമാക്കി മാറ്റാൻ ബിജെപിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. അവസാന മൂന്നു ഘട്ടങ്ങളിലും ഹിന്ദു മേഖലയിലെ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് കൂടുതലായി നടക്കുന്നത്. മസൂദ് അസ്ഹർ വിഷയം കൂടുതലായി ഉന്നയിക്കാൻ ബിജെപി തയ്യാറാകും. ഇതുവഴി പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കർഷകർ പ്രശ്നങ്ങളും ഒരുപരിധിവരെ മറികടക്കാൻ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
   First published:
   )}