• HOME
  • »
  • NEWS
  • »
  • world
  • »
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലദേശില്‍ പരക്കെ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലദേശില്‍ പരക്കെ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘടനത്തില്‍ 10 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു.

ധാക്ക വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിനരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന സ്വീകരിക്കുന്നു

ധാക്ക വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിനരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന സ്വീകരിക്കുന്നു

  • Share this:
ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തിന് ശേഷം ആക്രമണം വ്യാപിച്ചെന്ന് റിപ്പോര്‍ട്ട്. തീവ്ര ഇസ്ലാമിക സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘട്ടനത്തില്‍ 10 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു.

പ്രതിഷേധക്കാരുടെ മരണത്തെ തുടര്‍ന്ന് മോദിയുടെ സന്ദര്‍ശന ശേഷം ആക്രമണം രൂക്ഷമായി. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി വെള്ളിയാഴ്ച ധാക്കയിലെത്തിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 1.2 ദശലക്ഷം കോവിഡ് വാക്‌സിന്‍ സമ്മാനിച്ചതിന് ശേഷം ശനിയാഴ്ച അദ്ദേഹം പുറപ്പെട്ടു.

മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച നൂറു കണക്കിന് പ്രതിഷേധക്കാര്‍ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു. കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പൊലീസ് പ്രയോഗിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ശനിയാഴ്ച ചിറ്റഗോംഗിലെയും ധാക്കയിലെയും തെരുവുകളില്‍ മാര്‍ച്ച് നടത്തി.

കിഴക്കന്‍ ജില്ലയായ ബ്രഹ്‌മന്‍ബാരിയയില്‍ ട്രെയിനിന് നേരെ ആക്രമമണമുണ്ടായി. അവര്‍ ട്രെയിന്‍ ആക്രമിക്കുകയും എഞ്ചിന്‍ റൂമിന് കേടപുപാടുകള്‍ വരുത്തുകയും ചെയ്തു'പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയായ രോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ബ്രഹ്‌മന്‍ബാരയില്‍ പ്രതിഷേധം ശക്തമാവുകയാണെന്നും വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിടുകയും പ്രസ് ക്ലബ് ആക്രമിക്കുകയും ചെയ്‌തെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പടിഞ്ഞാറന്‍ ജില്ലയായ രാജ്ഷാഹിയില്‍ പ്രതിഷേധക്കാര്‍ രണ്ടു ബസ്സിനു നേരെ കല്ലെറിയുകയും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായെന്നും പൊലീസ് വൃത്തം അറിയിച്ചു. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടിയില്‍ തുടര്‍ന്ന് പ്രതിഷേധക്കാര്‍ മരിച്ചതിനെ തുടര്‍ന്ന് ഹെഫാസത്ത് ഇസ്ലാം ഞായറാഴ്ച രാജ്യവ്യാപകമായി പണിമുടക്കി. സമധാനപരമായി പ്രതിഷേധിച്ച ഞങ്ങളുടെ അനുനായികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. സംഘടനാ അസീസുല്‍ ഹക്ക് പറഞ്ഞു.

ബംഗ്ലദേശിന് 1.2 ദശലക്ഷം കോവിഡ് വാക്‌സിന്‍ സമ്മാനിച്ച് ഇന്ത്യ. രണ്ടു ദവസത്തെ ബംഗ്ലദേശ് സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി മോദി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വാക്‌സിന്‍ കൈമാറുന്നതിന്റെ പ്രതീകാത്മകമായി പെട്ടി കൈമാറി. കൂടാതെ 109 ആംബുലന്‍സുകളുടെ പ്രതാകാത്മക താക്കോലും കൈമാറി. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി വിദേശ യാത്ര നടത്തുന്ന മോദിയുമായി ഷെയ്ഖ് ഹസീന ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

ഊര്‍ജം, വ്യാപാരം, ആരോഗ്യം, വികസന സഹകരണം തുടങ്ങിയ മേഖലകളിലെ പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ചനടത്തി. അതിനു ശേഷം ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ധാരണപത്രങ്ങളില്‍ ഇരു രാജ്യങ്ങളില്‍ ഒപ്പുവച്ചു. കൂടാതെ പ്രതിനിധി സംഘങ്ങളായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.
 Also Read 'മഹാമാരിയില്‍ നിന്ന് മാനവരാശിയെ രക്ഷിക്കാന്‍ പ്രര്‍ത്ഥിച്ചു' ബംഗ്ലദേശിലെ യശോരേശ്വരി കാളി ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'ബന്ധം ശക്തിയില്‍ നിന്ന് ശക്തിയിലേക്ക്. ആരോഗ്യം, വ്യാപാരം, കണക്റ്റിവിറ്റി, ഊര്‍ജം, വികസന സഹകരണം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചര്‍ച്ച ചെയ്തു. സാമ്പത്തികം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌പോര്‍ട്‌സ് കണക്റ്റിവിറ്റി എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ച് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളളും ഒപ്പുവച്ചു'വിദേശകാര്യ മന്ത്രാലയം വാക്താവ് അരവിന്ദം ബാഗ്ചി ചര്‍ച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു.
Published by:Anuraj GR
First published: