• HOME
 • »
 • NEWS
 • »
 • world
 • »
 • WIFE BREAKS INTO LAUGHTER WHEN TOURIST SINKS INTO MUDDY SWAMP MM

VIRAL VIDEO: ചെളിക്കുണ്ടിൽ മുങ്ങിത്താഴ്ന്ന് വിനോദ സഞ്ചാരി; പൊട്ടിച്ചിരിച്ച് ഭാര്യ

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Share this:
  മാലിദ്വീപിലെ ചതുപ്പ് നിറഞ്ഞ കുഴിയില്‍ വീണ്‌ ബ്രിട്ടീഷ് വിനോദ സഞ്ചാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മാലിദ്വീപിലെ തങ്ങളുടെ തികച്ചും ഒരു ആസ്വാദ്യകരമായ അവധി ദിവസങ്ങൾക്കിടയില്‍ നടന്ന രസകരമായ ഒരു സംഭവമാണ് ബ്രിട്ടീഷ് വിനോദസഞ്ചാരികളെ ടിക് ടോക്കില്‍ താരമാക്കി മാറ്റിയിരിക്കുന്നത്.

  അവധിക്കാലത്ത് ദ്വീപിലെത്തിയ ഇവര്‍ ചുറ്റിനടന്ന് നാടുകാണുന്നതിനിടയ്ക്ക് ആകസ്മികമായി ചെളിനിറഞ്ഞ വെള്ളത്തിൽ വീണതും അതിനെത്തുടര്‍ന്നുള്ള പ്രതികരണങ്ങളുമാണ്‌ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയെ വൈറലാക്കിയത്. എന്നാലും പറയാതിരിക്കാൻ വയ്യ, ചതുപ്പിൽ വീണുപോയ വ്യക്തിയുടെ ഭാര്യയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയില്‍ ആൾക്കാരെ കുടുകുടെ ചിരിപ്പിക്കുന്നത്.

  മാർട്ടിൻ ലൂയിസ് എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരി ഒരു ചെളി നിറഞ്ഞ ചതുപ്പുനിലം കടക്കാൻ ഒരു കുറുക്കു വഴി സ്വീകരിക്കുന്നതോടു കൂടിയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. തന്റെ സ്ലിപ്പറുകളും ട്രൗസറും വൃത്തികേടാകാതിരിക്കാൻ, കൂടുതല്‍ ശ്രദ്ധിച്ച മാർട്ടിൻ ചതുപ്പുനിലം മുറിച്ചുകടക്കാൻ ആദ്യം തന്റെ സ്ലിപ്പറുകൾ നീക്കം ചെയ്തു. തുടര്‍ന്ന് മാർട്ടിൻ ശ്രദ്ധാപൂർവ്വം മുന്നോട്ട് നീങ്ങി, പക്ഷേ... ദാ കിടക്കുന്നു മാർട്ടിൻ താഴെ. ഒരു വലിയ കുഴിയിലേക്ക് വീഴുന്ന മാര്‍ട്ടിനെ അൽപ നേരത്തേക്ക് കാണാനേ കഴിയുന്നില്ല. കുറെ നേരം കഴിയുമ്പോഴാണ് മാർട്ടിൻ മുകളിലേക്ക് ഉയർന്നുവരുന്നത്. വീഡിയോ റെക്കോർഡു ചെയ്യുകയായിരുന്ന മാർട്ടിന്റെ ഭാര്യക്ക് ഇത് കണ്ട് ചിരി അടക്കാനായില്ല. ഈ സംഭവംഡെയ്‌ലി മെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  “ഇത് ഞാൻ എങ്ങനെ മറികടക്കുമെന്ന് എനിക്കുതന്നെ അറിയില്ല. നോക്കൂ, എന്റെ ട്രൗസറുകൾ വൃത്തികേടാകുന്നു," റേച്ചൽ ചിത്രീകരിച്ച വീഡിയോയിൽ മാർട്ടിൻ പറയുന്നത് നമുക്ക് കേൾക്കാം." എന്റെ കാലുകളുടെ ദയനീയാവസ്ഥ നോക്കൂ, ഞാൻ അതുവഴി പോകാൻ കഴിയുമോ എന്ന് ശ്രമിച്ചു നോക്കാം,” മാർട്ടിൻ ചെളി നിറഞ്ഞ ചതുപ്പിൽ വീഴുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് പറയുന്നു.

  പൂർണ്ണമായും ചെളിയിലും വെള്ളത്തിലും മുങ്ങിപ്പോയ അയാൾ കുറച്ച് നിമിഷങ്ങൾക്കുശേഷം ദേഹമാസകലം ചെളിയിൽ പൊതിഞ്ഞ് പുറത്തേക്ക് ഇറങ്ങിവരുന്നതും കാണാം.

  മാർട്ടിൻ ആദ്യം ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ 27 ദശലക്ഷത്തിലധികം ആൾക്കാരാണ് ഇതിനോടകം കണ്ടത്. ഈ ക്ലിപ്പ് ഇൻസ്റ്റഗ്രാമിലും തൽക്ഷണം വൈറലായി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്റ്റിന്റെ സെക്ഷനിൽ അവരവരുടെ രസകരമായ പ്രതികരണങ്ങൾ രേഖപ്പെടുത്തി.

  “ഞാൻ കുഴിയിലേക്ക് വീണ്‌ അപ്രത്യക്ഷമായപ്പോൾ ആകെ സ്തബ്ധനായിപ്പോയി, ഞാൻ താഴേക്ക് പൊയ്ക്കൊണ്ടിരുന്നു. കുഴി ഏതാണ്ട് ഒൻപത് മുതൽ പത്ത് അടി വരെ ആഴമുള്ളതായിരിക്കണം. പതിനഞ്ച് അടിവരെ നീളമുള്ള ടൈഗര്‍ സ്രാവുകളുമായി ഒരാഴ്ച ഇവിടെ ഡൈവിംഗ് നടത്തിയപ്പോള്‍ പോലും ഇത്രത്തോളം ഭയപ്പെട്ടിരുന്നില്ല,” ഡെയ്‌ലി മെയിലിനോട് സംസാരിച്ച മാർട്ടിൻ പറഞ്ഞു.

  മാർട്ടിന്റെ ഭാര്യയുടെ ചിരിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “10 മിനിറ്റ് നേരം അവള്‍ ഒന്നാന്തരം ചിരി തന്നെ ചിരിച്ചു. എന്തായാലും എന്റെ വീഴ്ച കൊണ്ട് അവള്‍ക്കെങ്കിലും ഒരു ഗുണമുണ്ടായല്ലോ.”
  Published by:user_57
  First published:
  )}