നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഗർഭിണിയായിരിക്കെ ഡോക്ടർ അപമര്യാദയായി പെരുമാറി; വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയുടെ ഭാര്യ

  ഗർഭിണിയായിരിക്കെ ഡോക്ടർ അപമര്യാദയായി പെരുമാറി; വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയുടെ ഭാര്യ

  ലൈംഗിക വൈകൃതം ഉള്ളയാളായിരുന്നു തന്‍റെ ഡോക്ടർ. എന്നാൽ, കുഞ്ഞിന്‍റെ ആരോഗ്യം വലുതായി കരുതിയിരുന്ന തനിക്ക് ആ സമയത്ത് ഡോക്ടറെ മാറ്റുകയെന്നത് സാധ്യമായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   വിവാദ വെളിപ്പെടുത്തലുമായി അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിയുടെ ഭാര്യ. ഡെമോക്രാറ്റിക് സ്ഥാനാർഥി ആൻഡ്രൂ യങിന്‍റെ ഭാര്യ ഈവ്ലിൻ യങ് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. വോട്ടർമാരിൽ നിന്ന് തന്‍റെ ഭർത്താവിന് ലഭിച്ച കത്തുകൾ വായിക്കുകയായിരുന്ന ഈവ്ലിൻ പെട്ടെന്നു തന്നെ അത് നിർത്തി. തന്‍റെ കമ്പനിയിലെ നിക്ഷേപകന് എതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകാൻ തീരുമാനിച്ചതായുള്ള ഒരു സ്ത്രീയുടെ കത്ത് വായിച്ചാണ് യങ് പ്രസംഗം നിർത്തിയത്. വനിതാ സംരംഭകർക്ക് എന്തുകൊണ്ടാണ് ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതെന്ന് യങിന്‍റെ പ്രചരണത്തിൽ വ്യാപകമായി ചർച്ച ചെയ്തിരുന്നു. അതിനെ തുടർന്നായിരുന്നു ഈ കത്ത്.

   എന്നാൽ, കത്ത് വായിച്ച് നിർത്തിയ ഈവ്ലിൻ യങ് ചില കാര്യങ്ങൾ വോട്ടർമാരുമായി പങ്കു വെയ്ക്കാൻ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞു. എനിക്ക് എന്‍റേതായ കഥയുണ്ടെന്ന മുഖവുരയോടെ ആയിരുന്നു യങ് ഇങ്ങനെ പറഞ്ഞു തുടങ്ങിയത്. തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം അങ്ങേയറ്റം രഹസ്യമായാണ് താൻ വെച്ചിട്ടുള്ളതെന്നും കുടുംബത്തിലുള്ളവർക്ക് ആർക്കും മാതാപിതാക്കൾക്ക് പോലും അതിനെക്കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു.   ഈവ്ലിൻ യങ്

   സിലിയെ ജോളി കൊന്നത് ഷാജുവിനെ സ്വന്തമാക്കാൻ; കൂടത്തായ് കേസിൽ രണ്ടാം കുറ്റപത്രം

   എല്ലാവർക്കും അവരവരുടേതായ ഒരു മീടു സ്റ്റോറിയുണ്ട്. എന്നാൽ, എല്ലാവർക്കും അവരുടെ കഥ പറയാൻ കഴിയില്ല. എല്ലാവർക്കും അവരുടെ കഥ പറയാൻ പ്രേക്ഷകരോ പ്ലാറ്റ്ഫോമോ ഇല്ലെന്നും ഈവ്ലിൻ യങ് പറഞ്ഞു. 2012 ൽ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന കാലത്തായിരുന്നു ആ സംഭവം. പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. റോബർട് ഹാഡ്ഡൻ ആയിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും ഈവ്ലിൻ വെളിപ്പെടുത്തി.

   ആദ്യഘട്ടങ്ങളിൽ തനിക്ക് മോശമായി ഒന്നും തോന്നിയില്ലെന്നും എന്നാൽ പിന്നെ പിന്നെ ലൈംഗികതയെക്കുറിച്ചുള്ള കാര്യങ്ങളായി ചർച്ചാവിഷയമെന്നും അവർ വെളിപ്പെടുത്തി. ഭർത്താവുമൊത്തുള്ള ലൈംഗികതയെക്കുറിച്ച് ചോദിക്കുക പതിവായി. എന്നാൽ, ഇത് ഒരു തരത്തിലും തന്നെയോ ജനിക്കാൻ പോകുന്ന കുഞ്ഞിനെയോ ബാധിക്കുന്ന വിഷയമായിരുന്നില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തന്നെ ലൈംഗികമായി മുതലെടുക്കാനുള്ള ശ്രമമാണ് ഡോക്ടർ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും അവർ പറഞ്ഞു. ലൈംഗിക വൈകൃതം ഉള്ളയാളായിരുന്നു തന്‍റെ ഡോക്ടർ. എന്നാൽ, കുഞ്ഞിന്‍റെ ആരോഗ്യം വലുതായി കരുതിയിരുന്ന തനിക്ക് ആ സമയത്ത് ഡോക്ടറെ മാറ്റുകയെന്നത് സാധ്യമായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി.

   ഭർത്താവ് ആൻഡ്രുവിനെ ഒപ്പം കൊണ്ടു പോയിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു. എന്നാൽ, ജോലി സംബന്ധമായ കാര്യങ്ങളുമായി തിരക്കിലായ ഭർത്താവിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല. ഇക്കാര്യം അദ്ദേഹത്തിനോട് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് ചിലപ്പോൾ കുറ്റബോധം ഉണ്ടായേനെ. അതുകൊണ്ടാണ് അദ്ദേഹത്തെയും വീട്ടിലുള്ളവരെയും ഇക്കാര്യങ്ങൾ അറിയിക്കാതെ ഇരുന്നതെന്നും അവർ പറഞ്ഞു.
   Published by:Joys Joy
   First published:
   )}