അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിയവെ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോർട്ട്. 48കാരനായ ഇദ്ദേഹത്തിന് അഭിഭാഷകരിൽ ഒരാളായ സ്റ്റെല്ലാ മോറിസുമായുള്ള ബന്ധത്തിലാണ് കുട്ടികൾ പിറന്നത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റൈല്ലാ മോറിസ് പുറത്തുവിട്ടതിന് പിന്നിൽ അസാഞ്ജിന്റെ ജീവൻ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങൾ. ജയിലിൽ കൊറോണ വൈറസ് പടർന്നാൽ അസാഞ്ജിന്റെ ജീവൻ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്.
You may also like:ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ [PHOTOS]ലോക്ക് ഡൗൺ | പഞ്ചാബിൽ കർഫ്യു പാസ്സ് ചോദിച്ച പൊലീസുകാരന്റെ കൈപ്പത്തി വെട്ടിമാറ്റി [NEWS]'കെ സുരേന്ദ്രന് എന്തുപറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ച് പോലെയാണോ?' വിമർശനവുമായി ജ്യോതികുമാർ ചാമക്കാല [NEWS]ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ് അസാഞ്ജ് ഇപ്പോഴുള്ളത്. ചാരവൃത്തി ആരോപിച്ചാണ് ജൂലിയൻ അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തത്. ഇതിൽ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
കോവിഡ് ബാധയെ തുടർന്ന് ചില തടവുകാരെ ബ്രിട്ടീഷ് സർക്കാർ താത്‌കാലികമായി മോചിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ഈ ആനുകൂല്യം അസാഞ്ജിന് നൽകണമെന്നാണ് സെറ്റല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാൻ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് രഹസ്യബന്ധം വെളിഡപ്പെടുത്തി സ്റ്റെല്ല രംഗത്ത് വന്നിരിക്കുന്നത്.
അഫ്ഗാനിസ്താൻ, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയെന്ന കുറ്റമാണ് അസാഞ്ജിനെതിരെ അമേരിക്ക ആരോപിക്കുന്നത്. തുടർന്ന് 2012ൽ ഇദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടി. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയത്. എംബസിയിൽ അഭയം തേടി താമസിക്കവെ നിയമപരമായ വഴികൾ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും കണ്ടുമുട്ടുന്നത്.
2016 ലാണ് അസാഞ്ജിന് ആദ്യത്തെ കുട്ടി പിറന്നത്. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി വീക്ഷിച്ചിരുന്നു. രണ്ടുകുട്ടികളും ഇദ്ദേഹത്തെ ജയിലിൽ വെച്ച് കണ്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.