• HOME
  • »
  • NEWS
  • »
  • world
  • »
  • വീട്ടിൽ ഓമനിച്ചു വളർത്തിയ കംഗാരുവിന്റെ ആക്രമണത്തിൽ വീട്ടുടമ മരിച്ചു; പൊലീസെത്തി വെടിവെച്ചുകൊന്നു

വീട്ടിൽ ഓമനിച്ചു വളർത്തിയ കംഗാരുവിന്റെ ആക്രമണത്തിൽ വീട്ടുടമ മരിച്ചു; പൊലീസെത്തി വെടിവെച്ചുകൊന്നു

കംഗാരു ആംബുലൻസിലെത്തിയ സംഘത്തെ അകത്തേക്ക് കയറ്റി വിടാതെ തടഞ്ഞെന്നും പൊലീസ്

(Image: Shutterstock)

(Image: Shutterstock)

  • Last Updated :
  • Share this:
    സിഡ്നി: ഓസ്ട്രേലിയയിൽ വീട്ടിൽ വളർത്തിയിരുന്ന കംഗാരുവിന്റെ ആക്രമണത്തിൽ 77കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 86 വർഷത്തിനിടെ കംഗാരുക്കളിൽനിന്ന് ഉണ്ടായ ആദ്യ മാരക ആക്രമണമാണ് ഇതെന്ന് ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റെഡ്മോൻഡിലാണ് സംഭവം. ഗുരുതരമായ പരുക്കുകളോടെ ബന്ധുവാണ് ഇയാളെ വീട്ടിൽ കണ്ടെത്തിയത്.

    Also Read- അമേരിക്കൻ സേനാ ഹെലികോപ്ടര്‍ പറത്താന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന് മൂന്നു താലിബാൻകാർ കൊല്ലപ്പെട്ടു

    വയോധികനെ കംഗാരു ആക്രമിച്ചതായി കരുതുന്നു എന്നാണ് പൊലീസ് അറിയിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് എത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന കംഗാരു ആംബുലൻസിലെത്തിയ സംഘത്തെ അകത്തേക്ക് കയറ്റി വിടാതെ തടഞ്ഞെന്നും പൊലീസ് അറിയിച്ചു.



    Also Read- മലമ്പാമ്പ് കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ 55കാരനെ വലിഞ്ഞുമുറുക്കി കൊന്നു

    അപകടം അറിഞ്ഞ് അടിയന്തര സഹായത്തിനെത്തിയവരെ തടഞ്ഞ കംഗാരുവിനെ വെടിവച്ചു കൊന്നതായും പൊലീസ് വ്യക്തമാക്കി. വന്യമൃഗമായ കംഗാരവിനെ മരിച്ച വ്യക്തി വീട്ടിൽ വളർത്തുകയായിരുന്നെന്നാണ് വിവരം. ഏതു വർഗത്തിൽപ്പെട്ട കംഗാരുവാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പടിഞ്ഞാറൻ ഓസ്ട്രേലിയ ‘വെസ്റ്റേൺ ഗ്രേ’ എന്ന വിഭാഗത്തിന്റെ കേന്ദ്രമാണ്. ആൺ വെസ്റ്റേൺ ഗ്രേയ്ക്ക് ഏഴടിയിലധകം ഉയരത്തിൽ വളരും. 70 കിലോഗ്രാം ഭാരം വരെയും ഉണ്ടാകാം.\

    Also Read- Kohinoor | ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂർ രത‍്‍നം പുരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടത്; അവകാശവാദവുമായി സംഘടനകൾ

    1936ലാണ് അവസാനമായി കംഗാരു ഇത്തരത്തിൽ മാരകമായ ആക്രമണം നടത്തിയതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്ന് നടന്ന സംഭവത്തിൽ മാരകമായി പരിക്കേറ്റ 38 കാരനായ വില്യം ക്രൂക്ക്ഷാൻക് ഒരു മാസം ന്യൂ സൗത് വേൽസിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരിച്ചുവെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. തന്റെ നായ്ക്കളെ കംഗാരുവിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വില്യമിന് പരിക്കേറ്റത്. ആക്രമണത്തിൽ താടിയെല്ലിന് പൊട്ടലും തലയ്ക്ക് സാരമായ പരിക്കുകളുമേറ്റിരുന്നു.
    Published by:Rajesh V
    First published: