• HOME
  • »
  • NEWS
  • »
  • world
  • »
  • WILL CONSIDER IT MY SEVA IF TALIBAN KILL ME SAYS HINDU PREIEST IN AFGHANISTAN

'ക്ഷേത്രം ഉപേക്ഷിച്ച് പോകില്ല, താലിബാന്‍ കൊലപ്പെടുത്തിയാൽ എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമായി കരുതും'; കാബൂൾ ഹിന്ദു ക്ഷേത്രത്തിലെ പൂജാരി

കാബൂളിലെ രത്തന്‍നാഥ് ക്ഷേത്രത്തിലെ പൂജാരിയാണ്‌ പണ്ഡിറ്റ് രജീഷ് കുമാര്‍. രാജ്യത്ത് താലിബാന്‍ പിടിമുറുക്കിയതിന് പിന്നാലെ രാജ്യം വിടാന്‍ പലരും രജീഷ് കുമാറിനെ നിര്‍ബന്ധിച്ചിരുന്നു. അദ്ദേഹത്തിനുള്ള യാത്രാ സൗകര്യങ്ങള്‍ അടക്കം പല ഹിന്ദുക്കളും വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ക്ഷേത്രം ഉപേക്ഷിച്ച് പോകാനില്ലെന്ന നിലപാടിലാണ് രജീഷ് കുമാര്‍.

പണ്ഡിറ്റ് രജീഷ് കുമാർ

പണ്ഡിറ്റ് രജീഷ് കുമാർ

  • Share this:
    കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ കൂട്ടപ്പലായനത്തിന്റെ കാഴ്ചകളാണ് കാബൂളിൽ. ജീവൻരക്ഷിക്കാൻ രാജ്യം വിട്ടുപോവാനായുള്ള ജനക്കൂട്ടം പരക്കം പായുന്നതിന്റെ കാഴ്ചകള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കും തിരക്കും വിമാനത്തില്‍ തിങ്ങിക്കൂടിയ ആളുകളുടെ ദൃശ്യങ്ങളും അടക്കം ഹൃയദഭേദകമായ കാഴ്ചകളാണ് കാബൂളിൽ നിന്ന് പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍നിന്നും വേറിട്ടതാണ് കാബൂളിലെ ഒരു ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയായ രജീഷ്‌കുമാർ സ്വീകരിച്ചിരിക്കുന്ന നിലപാട്.

    Also Read- താലിബാന്‍ പിടിച്ച അഫ്ഗാനിസ്ഥാനില്‍ സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വെല്ലുവിളികള്‍

    കാബൂളിലെ രത്തന്‍നാഥ് ക്ഷേത്രത്തിലെ പൂജാരിയാണ്‌ പണ്ഡിറ്റ് രജീഷ് കുമാര്‍. രാജ്യത്ത് താലിബാന്‍ പിടിമുറുക്കിയതിന് പിന്നാലെ രാജ്യം വിടാന്‍ പലരും രജീഷ് കുമാറിനെ നിര്‍ബന്ധിച്ചിരുന്നു. അദ്ദേഹത്തിനുള്ള യാത്രാ സൗകര്യങ്ങള്‍ അടക്കം പല ഹിന്ദുക്കളും വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ക്ഷേത്രം ഉപേക്ഷിച്ച് പോകാനില്ലെന്ന നിലപാടിലാണ് രജീഷ് കുമാര്‍.

    Also Read- In photos | താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കുമ്പോൾ; ലോകത്തെ പ്രധാന ഭീകര സംഘങ്ങൾ ഏതൊക്കെ?

    "ചില ഹിന്ദുക്കള്‍ കാബൂള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും യാത്രയ്ക്കും താമസത്തിനുമുള്ള ക്രമീകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്റെ പൂര്‍വികര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചു. ഇവിടം ഉപേക്ഷിച്ച് ഞാന്‍ പോകില്ല. താലിബാന്‍ എന്നെ കൊലപ്പെടുത്തിയാല്‍ അത് എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമായി കരുതും " - രജീഷ് കുമാറിനെ ഉദ്ധരിച്ച് വിവിധ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വീറ്റ് ചെയ്യുന്നു.

    Also Read- അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അടിയന്തര ഇ-വിസ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

    അഫ്ഗാനിസ്ഥാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. അഫ്ഗാനിസ്താനിലെ ഹിന്ദു, സിഖ് പ്രതിനിധികളുമായി ആശയവിനിമനം നടത്തി വരികയാണ്. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

    അഫ്ഗാന്‍ താലിബാൻ പിടിച്ചടക്കിയതോടെ കാബൂളിലെ കർത്തേ പർവാൻ ഗുരുദ്വാരയില്‍ നിരവധി ഹിന്ദുക്കളും സിഖുകാരുമാണ് അഭയാർത്ഥികളായി കഴിയുന്നത്. 50 ഹിന്ദുക്കൾ ഉൾപ്പെടെ 32ൽ അധികം പേർ ഗുരുദ്വാരയിൽ കഴിയുന്നതായാണ് വിവരം ലഭിച്ചതെന്ന് ഡിഎസ്ജിഎംസി പ്രസിഡന്റ് മജീന്ദർ സിംഗ് സിർസ പറയുന്നു. താലിബാൻ നേതാക്കൾ അവരുമായി ചർച്ച നടത്തിയെന്നും സുരക്ഷ ഉറപ്പുവരുത്തിയെന്നും അദ്ദേഹം പറയുന്നു.
    Published by:Rajesh V
    First published:
    )}