• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അമേരിക്കയോടുള്ള ഇസ്രായേലിന്റെ നന്ദി; ഗോലാൻ കുന്നിലെ പട്ടണം ട്രംപ് നഗരമാകും

1967 ലെ അറബ‌് -ഇസ്രയേൽ യുദ്ധത്തിനിടെയാണ‌് സിറിയയുടെ ഭാഗമായ ഗോലാൻകുന്ന് ഇസ്രായേൽ പിടിച്ചെടുത്തത്.

news18
Updated: April 25, 2019, 8:25 AM IST
അമേരിക്കയോടുള്ള ഇസ്രായേലിന്റെ നന്ദി; ഗോലാൻ കുന്നിലെ പട്ടണം ട്രംപ് നഗരമാകും
trump-Benjamin-Netanyahu
news18
Updated: April 25, 2019, 8:25 AM IST
ജറുസലേം: ഗോലാൻകുന്നുകളിലെ സർവാധികാരം ഇസ്രായേലിന് ആണെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇസ്രായേലിന്റെ ആദരം. ഗോലാൻകുന്നിലെ ഒരു നഗരത്തിന് ട്രംപിന്റെ പേര് നൽകി തങ്ങളുടെ നന്ദി അറിയിക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്. കുടുംബവുമൊത്ത് ഗോലാൻ കുന്നില്‍ സന്ദർശനത്തിനെത്തിയതായിരുന്നു നെതന്യാഹു. ഇതിനിടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Also Read-മുസ്ലീം വിരുദ്ധര്‍ക്ക് മുന്നില്‍ ചിരിച്ചുകൊണ്ടൊരു സെല്‍ഫി; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

1967 ലെ അറബ‌് -ഇസ്രയേൽ യുദ്ധത്തിനിടെയാണ‌് സിറിയയുടെ ഭാഗമായ ഗോലാൻകുന്ന് ഇസ്രായേൽ പിടിച്ചെടുത്തത്.. 1981 ൽ അത് തങ്ങളുടെ അധീന മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ആഗോളതലത്തിൽ ഇതിനെതിരെ വിമര്‍‌ശനം ഉയർന്നിരുന്നു. യുഎൻ അടക്കം ഇതിനെ എതിർത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ യുഎൻ പ്രമേയത്തിന് വിരുദ്ധമായി ഗോലാൻകുന്ന് ഇസ്രായേലിന്റെതാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ് ട്രംപ് നടത്തിയതെന്നായിരുന്നു വിഷയത്തിൽ സിറിയയുടെ പ്രതികരണം.

Also Read-Sri Lanka Terror Attack:ഇന്ത്യ മുന്നറിയിപ്പ് നൽകി; ജാഗ്രത പുലർത്തിയില്ല: ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം

ഇതിന് പിന്നാലെയാണ് ട്രംപിന് നന്ദി അറിയിക്കാനുള്ള ഇസ്രായേൽ നീക്കം, ഗോലാൻകുന്നുകളിൽ ഇസ്രായേലിന്റെ പരമാധികാരത്തിന് അംഗീകാരം പ്രഖ്യാപിച്ച് ചരിത്രപരമായ തീരുമാനമാണ് ട്രംപ് എടുത്തതെന്നും പ്രസിഡന്‌റ് ട്രംപിൻറെ ഈ നീക്കം ഇസ്രായേലി ജനതയെ വളരെയധികം സ്പർശിച്ചുവെന്നുമാണ് നെതന്യാഹു അറിയിച്ചത്. ഇതിനുള്ള നന്ദി സൂചകമായി ഗോലാൻ കുന്നിലെ ഒരു നഗരത്തിന് ട്രംപിന്റെ പേര് നൽകി ആദരിക്കാനാണ് തീരുമാനം. ഇതിനായി സർക്കാർ ഒരു പ്രമേയം കൊണ്ടു വരുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഗോലാൻകുന്നിൽ ഇസ്രായേലിന്റെ പരമാധികാത്തെ നേരത്തെ യുഎസ് അംഗീകരിച്ചിരുന്നില്ല. എന്നാൽ ട്രംപ് അധികാരത്തിലേറിയ ശേഷം ഇക്കഴിഞ്ഞ മാർച്ച് 21 നാണ് വിഷയത്തിൽ യുഎസ് പോളിസി മാറ്റുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്.

First published: April 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...