• HOME
 • »
 • NEWS
 • »
 • world
 • »
 • Explainer | മാലിദ്വീപിനെയും തുവാലുവിനെയും കടല്‍ വിഴുങ്ങുമോ? രാജ്യങ്ങള്‍ തുടച്ചു നീക്കപ്പെടുമോ?

Explainer | മാലിദ്വീപിനെയും തുവാലുവിനെയും കടല്‍ വിഴുങ്ങുമോ? രാജ്യങ്ങള്‍ തുടച്ചു നീക്കപ്പെടുമോ?

സാഹചര്യം വഷളായാൽ അഞ്ച് രാജ്യങ്ങൾ (മാലദ്വീപ്, തുവാലു, മാർഷൽ ദ്വീപുകൾ, നൗറു, കിരിബാത്തി) 2100-ഓടെ വാസയോഗ്യമല്ലാതായി തീരുകയും ഇത് 600,000 അഭയാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് യുഎന്നിന്റെ പഠനം.

 • Share this:
  കടൽ കരയിലേക്ക് കയറി വരുന്നത് മാലിദ്വീപിനെയും (Maldives) തുവാലുവിനെയും (Tuvalu) വിഴുങ്ങുമോ എന്ന ആശങ്കയിലാണ് ഇരു രാജ്യങ്ങളും. ഇവ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുമോ? ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് എന്ത് സംഭവിക്കും? എന്ന കാര്യങ്ങളും ചർച്ചയാകുകയാണ്.

  ''ഒരു ജനതയും രാജ്യവും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്'', എന്നാണ് ഈ പ്രതിസന്ധിയെക്കുറിച്ച് മാലിദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞത്. 1900 മുതൽ ഇതുവരെ സമുദ്രനിരപ്പ് 15 മുതൽ 25 സെന്റീമീറ്റർ വരെ (ആറ് മുതൽ 10 ഇഞ്ച് വരെ) ഉയർന്നിട്ടുണ്ടെന്നും ചില ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് അതിവേ​ഗതയിലാണെന്നും പറയുന്നു. ഐക്യരാഷ്ട്രസഭയിലെ കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

  ആഗോളതാപനം ഇനിയും ഉയരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പസഫിക്കിനും ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾക്കും ചുറ്റും സമുദ്രങ്ങൾ ഏകദേശം ഒരു മീറ്റർ (39 ഇഞ്ച്) കൂടി കരയിലേക്കു കയറി വരുമെന്ന് വിദഗ്ധർ പറയുന്നു. സാഹചര്യം വഷളായാൽ അഞ്ച് രാജ്യങ്ങൾ (മാലദ്വീപ്, തുവാലു, മാർഷൽ ദ്വീപുകൾ, നൗറു, കിരിബാത്തി) 2100-ഓടെ വാസയോഗ്യമല്ലാതായി തീരുകയും ഇത് 600,000 അഭയാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനൽ പഠനം വ്യക്തമാക്കുന്നു.

  രാജ്യങ്ങൾ തുടച്ച് നീക്കപ്പെടുമോ?

  യുദ്ധങ്ങളെ തുടർന്ന് രാജ്യങ്ങൾ തുടച്ച് നീക്കപ്പെടാറുണ്ട്. എന്നാൽ ഭൗതിക സംഭവങ്ങൾ, അതായത്, കടൽ കയറ്റം, കാലാവസ്ഥാ വ്യത്യാനങ്ങൾ പോലുള്ള കാരണങ്ങൾ മൂലം രാജ്യങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് മാഡിസണിലെ വിസ്‌കോൺസിൻ സർവകലാശാലയിലെ മുതിർന്ന അധ്യാപകയായ സുമുദു അടപ്പട്ടു പറയുന്നു.

  Also read : കരഞ്ഞ് തളര്‍ന്നിരിക്കുന്നതിനിടെയും ബില്‍ ഗേറ്റ്‌സുമായി വീഡിയോ കോണ്‍ഫറന്‍സ്; വിവാഹമോചനത്തെക്കുറിച്ച് തുറന്?

  'റൈസിംഗ് നേഷൻസ്' സംരംഭം

  വെള്ളത്തിൽ മുങ്ങിയാലും തങ്ങളുടെ രാജ്യത്തെ അംഗീകരിക്കാൻ യുഎൻ അംഗങ്ങളെ ഓർമപ്പെടുത്തുകയെന്നതാണ് 'റൈസിംഗ് നേഷൻസ്' എന്ന സംരംഭത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് തുവാലു പ്രധാനമന്ത്രി, കൗസിയ നടാനോ എഎഫ്പിയോട് വിശദീകരിച്ചു. പസഫിക് മേഖലയിലെ രാജ്യങ്ങളാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.

  ഈ പ്രതിസന്ധിയിൽ തുടർന്നാൽ ഭൂമി ഒരിടത്തും ജനങ്ങൾ മറ്റൊരിടത്തും, സർക്കാർ മറ്റൊരു സ്ഥലത്തുമാകുന്ന സാഹര്യം ഉണ്ടാകുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗ്ലോബൽ സെന്റർ ഫോർ ക്ലൈമറ്റ് മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടർ കമൽ അമക്രെയ്ൻ എഎഫ്പിയോട് പറഞ്ഞു.

  ഒഴുകുന്ന നഗരങ്ങൾ

  പസഫിക്കിൽ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികമായി (1.3 ദശലക്ഷം ചതുരശ്ര മൈൽ) ചിതറിക്കിടക്കുന്ന 33 ദ്വീപുകളുള്ള കിരിബാത്തി, ഭൂവിസ്തൃതിയുടെ കാര്യത്തിൽ, ലോകത്തിലെ ഏറ്റവും വലിയ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണുകളിലൊന്നാണ് (EEZs). ഇത്തരം ദ്വീപുകൾ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിൽ, ഒരു രാജ്യവും അപ്രത്യക്ഷമാകില്ലെന്ന് ചില വിദഗ്ധർ പറയുന്നു.

  Also read : ഹിന്ദുസമൂഹം യുകെയുടെ അവിഭാജ്യ ഘടകം, ഹിന്ദുഫോബിയക്കെതിരെ പോരാടണം: യുകെ പ്രതിപക്ഷ നേതാവ്

  എന്നാൽ കടൽ കയറുന്നുണ്ടെങ്കിലും ജനങ്ങൾ പല ആളുകളും സ്വന്തം രാജ്യം വിട്ടുപോകാൻ തയ്യാറല്ല. ''മനുഷ്യൻ കഴിവുള്ളവനാണ്, അവൻ അവരുടെ സ്വന്തം രാജ്യത്ത് ജീവിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഫ്ളോട്ടിങ്ങ് വിദ്യകൾ പോലുള്ള രീതികൾ കണ്ടെത്തുമെന്ന് മാലിദ്വീപിന്റെ മുൻ നേതാവ് നഷീദ് പറഞ്ഞു.

  എന്നാൽ തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് അവിടെ തന്നെ തുടരുന്നതിനായി ഒരു പ്ലാൻ ബി ഉണ്ടായിരിക്കണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ വാസയോഗ്യമല്ലാത്ത സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനായി എത്രയും വേഗം രാഷ്ട്രീയ നടപടികൾ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ഇത് ഒരു ജനതയെ തന്നെ സാരമായി ബാധിക്കുന്ന പ്രശ്നമായി മാറുമെന്നും വിദ​ഗ്ധർ മുന്നറിയിപ്പു നൽകുന്നു.
  Published by:Amal Surendran
  First published: