• HOME
  • »
  • NEWS
  • »
  • world
  • »
  • Ukraine | മഞ്ഞുകാലം യുക്രൈനിലെ യുദ്ധ സാഹചര്യം കൂടുതൽ രൂക്ഷമാക്കുമോ? ശൈത്യകാല പോരാട്ടം എങ്ങനെ?

Ukraine | മഞ്ഞുകാലം യുക്രൈനിലെ യുദ്ധ സാഹചര്യം കൂടുതൽ രൂക്ഷമാക്കുമോ? ശൈത്യകാല പോരാട്ടം എങ്ങനെ?

അടുത്ത ഏതാനും മാസങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് യുക്രൈന്‍ നിശ്ചലമാകുമെങ്കിലും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഇതിനര്‍ത്ഥമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  • Share this:
ശൈത്യകാലം (winter) അടുത്തതോടെ യുക്രൈനിലെ യുദ്ധ സാഹചര്യം കൂടുതൽ ദുഷ്കരമായേക്കും. മഞ്ഞ് വീഴ്ച, തണുപ്പ്, ചെളി തുടങ്ങിയവ യുക്രൈനിലെ (Ukraine) നിലവിലെ അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കാം. ഇത് യുദ്ധത്തില്‍ ഇരുപക്ഷത്തെയും പ്രതിസന്ധിയിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഏതാനും മാസങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് യുക്രൈന്‍ നിശ്ചലമാകുമെങ്കിലും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഇതിനര്‍ത്ഥമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'തങ്ങളുടെ നഷ്ടപ്പെട്ട പ്രദേശം വീണ്ടെടുക്കാനും യുദ്ധക്കളത്തില്‍ കൂടുതല്‍ സജീവമാകാനും യുക്രൈന്‍ ശൈത്യകാലം മുഴുവന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കഴിഞ്ഞ ആഴ്ച ബ്രസല്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. യുദ്ധസമയങ്ങളില്‍ ശീതകാലം എല്ലായ്‌പ്പോഴും വെല്ലുവിളി ഉയര്‍ത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഉപദേശകനും വിരമിച്ച യുഎസ് മറൈന്‍ കോര്‍പ്‌സ് ഉദ്യോഗസ്ഥനുമായ മാര്‍ക്ക് കാന്‍സിയന്‍ പോരാട്ടം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ശീതകാല ഉപകരണങ്ങള്‍

എന്നിരുന്നാലും, ശൈത്യകാല പോരാട്ടം ഒട്ടും എളുപ്പമായിരിക്കില്ല. സൈനികര്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ നന്നേ പാടുപെടും. ഇതിന് പുറമെ വാഹനങ്ങളും ആയുധങ്ങളും സൂക്ഷിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. മഞ്ഞ് വീഴ്ച കുഴിബോംബുകള്‍ കണ്ടെത്തുന്നത് പ്രയാസമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുദ്ധ മേഖലയിൽ തന്നെ താമസിച്ച് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയും താപനില കുറയുമ്പോള്‍ വാഹനങ്ങള്‍ ഓടിച്ചും ഈ പ്രതിസന്ധി മറികടക്കാമെന്ന് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ മൈക്കല്‍ ഒ'ഹാന്‍ലോണ്‍ പറയുന്നു.

അതേസമയം, നാറ്റോയില്‍ നിന്ന് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ശീതകാല ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നത് യുക്രൈന് അനുകൂല ഘടകമാണ്. ഇതിന് പുറമെ, ജാക്കറ്റുകള്‍, പാന്റുകള്‍, ബൂട്ടുകള്‍, കയ്യുറകള്‍ എന്നിവയുള്‍പ്പെടെ 500,000 ഇനം ശൈത്യകാല വസ്ത്രങ്ങള്‍ കാനഡ യുക്രൈന് കൈമാറിയിട്ടുണ്ട്. ലിത്വാനിയ യുക്രൈനിലെ ഏകദേശം 25,000 സൈനികര്‍ക്ക് തണുത്ത കാലാവസ്ഥവയില്‍ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളും മറ്റും നല്‍കിയിട്ടുണ്ട്.

Also read : 'റഷ്യൻ സൈന്യത്തിലെ ഏറ്റവും വലിയ ക്രൂരൻ'; ആരാണ് യുക്രൈനിൽ റഷ്യ നിയമിച്ച സൈനിക മേധാവി സെർജി സുറോവിക്ക്?

ജര്‍മ്മനി ശീതകാലത്ത് ധരിക്കാവുന്ന ലക്ഷക്കണക്കിന് തൊപ്പികളും ജാക്കറ്റുകളും പാന്റും യുക്രൈനില്‍ എത്തിച്ചിട്ടുണ്ട്. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സും ബ്രിട്ടനും യുക്രൈയിന് പ്രഖ്യാപിച്ച പാക്കേജുകളില്‍ ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ റഷ്യ യുക്രൈനെതിരെ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ യുക്രൈന് യുദ്ധത്തില്‍ എത്രയും പെട്ടെന്ന് ഒരു വിജയം നേടേണ്ടത് പ്രധാനമാണ്. എന്നാല്‍ റഷ്യക്കെതിരെ കൂടുതല്‍ സൈനികരെ യുദ്ധക്കളത്തിലേക്ക് എത്തിക്കാനാണ് യുക്രൈനിന്റെയും ലക്ഷ്യം.

Also read : റഷ്യൻ ആക്രമണത്തിനെത്തിരെ കൂട്ടലൈംഗിക വേഴ്ച നടത്തി പ്രതിഷേധിക്കാൻ യുക്രൈയ്നിൽ ആഹ്വാനം

മനഃശാസ്ത്രപരമായ ഘടകം

കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിലൂടെയും കാലാവസ്ഥ വ്യതിയാനവും കാരണം യുക്രൈന്‍ സൈനികരെ എളുപ്പത്തില്‍ കീഴിടക്കാന്‍ സാധിക്കുമെന്നാണ് റഷ്യ പ്രതീക്ഷിക്കുന്നതെന്ന് കാന്‍സിയന്‍ പറഞ്ഞു.

കൂടാതെ യുക്രൈനിലെ നഗരങ്ങളെയും ഊര്‍ജ മേഖലയെയും ലക്ഷ്യമിട്ട് റഷ്യ ആക്രണം നടത്തിയിരുന്നു. രാജ്യത്തെ ജനങ്ങളെ റഷ്യ ദുരിതത്തിലാക്കി. നിരവധി ദുരിതങ്ങളിലൂടെയാണ് യുക്രൈന്‍ ജനത കടന്നു പോകുന്നത്. എന്നാല്‍ അവര്‍ എവിടെയും പരാജയപ്പെടുകയില്ല. ആര്‍ക്കും യുക്രൈന്‍ ജനതയുടെ മനോവീര്യം തകര്‍ക്കാന്‍ സാധിക്കില്ലെന്നും കാന്‍സിയന്‍ പറഞ്ഞു.
Published by:Amal Surendran
First published: