ആഗോളതലത്തിൽ ആകെ വൈദ്യുതിയുടെ ഉത്പാദനത്തിൽ (Electricity) കാറ്റിന്റെയും സൗരോർജ സ്രോതസുകളുടെയും (Solar Energy) വിഹിതം 2021ൽ ആദ്യമായി 10 ശതമാനം കടന്നതായി റിപ്പോർട്ട്. ലോകത്തിലെ അമ്പത് രാജ്യങ്ങള്‍ക്ക് തങ്ങൾക്ക് വേണ്ട ആകെ ഊർജത്തിന്റെ പത്തിലൊന്നിൽ കൂടുതൽ ലഭിക്കുന്നത് കാറ്റില്‍ നിന്നും സൗരോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുമാണ്. കാലാവസ്ഥയും ഊര്‍ജ്ജവും സംബന്ധിച്ച വിഷയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായ
എംബറിന്റെ (Ember) ഗവേണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2021ല്‍ കോവിഡ്-19 മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് ലോക സമ്പദ്‌വ്യവസ്ഥ തിരിച്ചുകയറിത്തുടങ്ങിയത്തോടെ ഊര്‍ജത്തിന്റെ ആവശ്യകതയും കുതിച്ചുയര്‍ന്നു. ഈ കാലത്ത് വൈദ്യുതിയുടെ ആവശ്യകത റെക്കോര്‍ഡ് വേഗത്തിലാണ് കൂടിയത്.
2021ല്‍ ലോകത്ത് ആകെ വൈദ്യുതിയുടെ 38 ശതമാനവും ഉത്പാദിപ്പിച്ചത് സൗരോര്‍ജ്ജവും കാറ്റും പുനഃരുപയോഗിക്കാവുന്ന മറ്റ് സ്രോതസ്സുകളും ഉപയോഗിച്ചാണ്. ലോകത്ത് ആദ്യമായി കാറ്റാടി ടര്‍ബൈനുകളും സോളാര്‍ പാനലുകളും ഉപയോഗിച്ച് ആഗോള വൈദ്യുതിയുടെ 10% ഉത്പാദിപ്പിച്ചു. പാരീസിൽ കാലാവസ്ഥാ ഉടമ്പടി ഒപ്പുവെച്ച 2015 മുതല്‍ കാറ്റില്‍ നിന്നും സൂര്യനില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ വിഹിതം ഇരട്ടിയായി. ''കഴിഞ്ഞ വര്‍ഷം സൗരോര്‍ജ്ജ ഉല്‍പാദനത്തില്‍ വന്‍ മുന്നേറ്റമാണ് ദൃശ്യമായത്,'' എന്ന് എംബറിന്റെ ആഗോള ലീഡ് ഡേവ് ജോണ്‍സ് പറഞ്ഞു.
വൈദ്യുതി ഉത്പാദനത്തിന് കൂടുതലായി കാറ്റിനെയും സൗരോര്‍ജ്ജത്തെയും ആശ്രയിക്കുന്നത് നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ്. ഈ മൂന്ന് രാജ്യങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തങ്ങളുടെ വൈദ്യുതി ആവശ്യകതയുടെ പത്തിലൊന്ന് ഉത്പാദിപ്പിക്കാൻ ഫോസില്‍ ഇന്ധനങ്ങൾക്ക് പകരം ഹരിത സ്രോതസ്സുകളെയാണ് ആശ്രയിച്ചത്. ഡെന്മാര്‍ക്ക് പോലെയുള്ള ചില രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും 50% ത്തിലധികം വൈദ്യുതി ലഭിക്കുന്നുണ്ട്.
Also Read-
World Idli Day: ഇന്ന് ലോക ഇഡ്ഡലി ദിനം; ദക്ഷിണേന്ത്യക്കാരുടെ പ്രിയഭക്ഷണം ഉണ്ടായതെങ്ങനെ?അതേസമയം കല്‍ക്കരിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. 2021ല്‍ വൈദ്യുതിയ്ക്ക് ഉണ്ടായ വര്‍ദ്ധിച്ച ഡിമാൻഡിൽ ഭൂരിഭാഗവും പരിഹരിച്ചത് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉപയോഗിച്ചായിരുന്നു. അതേ തുടര്‍ന്ന് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 9% വര്‍ദ്ധിച്ചു. 1985 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കാണിത്. കല്‍ക്കരി ഉപയോഗത്തിലെ വർദ്ധനവ് പ്രധാനമായും ചൈനയും ഇന്ത്യയുമുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് ഉണ്ടായത്.
2021ല്‍ കല്‍ക്കരി ഉപയോഗം കൂടിയെങ്കിലും യുഎസ്, യുകെ, ജര്‍മ്മനി, കാനഡ എന്നിവയുള്‍പ്പെടെയുള്ള ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങള്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ഊര്‍ജ്ജ വിതരണം 100% വൈദ്യുതിയിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നതായി ഗവേഷകര്‍ പറയുന്നു. ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്തുന്നത് സംബന്ധിച്ച ആശങ്കകളാണ് ലോക രാജ്യങ്ങളെ ഈ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.