• HOME
  • »
  • NEWS
  • »
  • world
  • »
  • Longest Place Name | 85 അക്ഷരമുള്ള ഈ സ്ഥലപ്പേര് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും നീളമുള്ള പേരിന് റെക്കോർഡ് നേടിയ സ്ഥലം പരിചയപ്പെടാം

Longest Place Name | 85 അക്ഷരമുള്ള ഈ സ്ഥലപ്പേര് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും നീളമുള്ള പേരിന് റെക്കോർഡ് നേടിയ സ്ഥലം പരിചയപ്പെടാം

വലിയ കാലുകളുള്ള, പർവ്വതാരോഹകനായ, ഒരുപാട് യാത്ര ചെയ്യുന്ന തമറ്റീ എന്നയാൾ തന്റെ പ്രിയതമയ്ക്ക് വേണ്ടി പുല്ലാങ്കുഴൽ വായിക്കുന്ന കൊടുമുടി" എന്നതാണ് ഈ പേരിന്റെ അർത്ഥം

longest_name

longest_name

  • Share this:
    വ്യത്യസ്ഥമായ പല സ്ഥലപ്പേരുകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ശരിയായി ഉച്ചരിക്കാൻ പോലും കഴിയാത്ത ഒരു സ്ഥലപ്പേരുണ്ടെങ്കിലോ? ന്യൂസിലാൻഡിലെ (New Zealand) നോർത്ത് ദ്വീപിലാണ് അങ്ങനെയൊരു സ്ഥലം സ്ഥിതി ചെയ്യുന്നത്. പേരിൽ ഏറ്റവും കൂടുതൽ അക്ഷരങ്ങൾ ഉള്ളതിന് സ്വന്തമായി ലോക റെക്കോർഡുമുണ്ട് (World Record) ഈ പ്രദേശത്തിന്.

    തൗമാറ്റ (Taumata) എന്നറിയപ്പെടുന്ന ഒരു പർവതത്തിന്റെ യഥാർത്ഥ പേരാണ് നമ്മളെ ഇങ്ങനെ കുഴപ്പിക്കുന്നത്. 'Taumatawhakatangihangakoauauotamateaturipukakapikimaungahoronukupokaiwhenuakitanatahu' എന്നതാണ് ഈ പർവതത്തിന്റെ യഥാർത്ഥ പേര്. പ്രാദേശിക ഭാഷയായ മാവോറിയിലാണ് (Maori) ഈ പേര് എഴുതിയിരിക്കുന്നത്. "വലിയ കാലുകളുള്ള, പർവ്വതാരോഹകനായ, ഒരുപാട് യാത്ര ചെയ്യുന്ന തമറ്റീ എന്നയാൾ തന്റെ പ്രിയതമയ്ക്ക് വേണ്ടി പുല്ലാങ്കുഴൽ വായിക്കുന്ന കൊടുമുടി" എന്നതാണ് ഈ പേരിന്റെ അർത്ഥം.

    305 മീറ്ററാണ് ഈ കുന്നിന്റെ ഉയരം. പ്രദേശവാസികൾ ഈ സ്ഥലത്തെ തൗമാറ്റ ഹിൽ എന്നാണ് വിളിക്കുന്നത്. സമതലത്തിൽ നിന്ന് 1,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് അധികമാരും താമസിക്കുന്നില്ല. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഈ സ്ഥലത്തിന് 'തമറ്റീ' എന്ന യോദ്ധാവിന്റെ പേരാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെയുള്ള ആളുകൾക്ക് വളരെ പ്രിയപ്പെട്ടതും അവരുടെ അഭിമാന സ്തംഭമായി നിലനിൽക്കുന്നതുമായ സ്ഥലമാണിത്.

    ഇത് കൂടാതെ, 105 അക്ഷരങ്ങളുള്ള മറ്റൊരു പേരു കൂടി ഈ പ്രദേശത്തിനുണ്ട്. അത് 'Taumata-whakatangihanga-koauau-o-Tamatea-haumai-tawhiti-ure-haea-turi-pukaka-piki-maunga-horo-nuku-pokai-whenua-ki-tana-tahu' എന്നതാണ്. മുൻപത്തെ പേര് വേണ്ടത്ര വിവരണാത്മകമല്ലെന്ന് പ്രദേശവാസികൾ കരുതിയത് കൊണ്ടാണ് വിശദമായ ഈ പേര് കൂടി രൂപപ്പെട്ടത്.

    യൂറോപ്പ് ഭൂഖണ്ഡത്തിൽ വെയ്ൽസിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിന്റെ പേരും ഇതുപോലെ നീളമേറിയതാണ്. അതിന്റെ പേര് 'Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch' എന്നാണ്. ഈ പേരിൽ മൊത്തം 58 അക്ഷരങ്ങളുണ്ട്. ഇവിടുത്തെ റെയിൽവേ സ്റ്റേഷന്റെ പേരും ഇതു തന്നെയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ കൂടിയാണിത്.

    Also Read- Viral Video | കൊടുംതണുപ്പിലും 40 സെക്കൻഡിൽ 47 പുഷ്-അപ്പ് ചെയ്ത് അമ്പരപ്പിക്കുന്ന BSF ജവാൻ; വീഡിയോ വൈറൽ

    ഈ പേരുകൾ കണ്ടാൽ ആരും അത് വായിക്കാൻ പോലും മിനക്കെടില്ല. എന്നാൽ ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളുടെ അവസ്ഥ ഒന്നോർത്ത് നോക്കൂ. ഏതെങ്കിലും ഔദ്യോഗിക രേഖയിൽ തന്റെ ഗ്രാമത്തിന്റെ പേര് എഴുതേണ്ടി വന്നാൽ ആകെ കുഴഞ്ഞു പോകും. അതുപോലെ ആരെങ്കിലും അവരുടെ സ്ഥലപ്പേര് ചോദിച്ചാൽ ആദ്യത്തെ തവണ കേൾക്കുന്ന ആർക്കും അത് മനസ്സിലാകില്ല. ഈ പേരുകളൊക്കെ കാണാതെ പഠിക്കാൻ തന്നെ ഒരുപാട് സമയമെടുക്കുമെന്നത് തീർച്ചയാണ്.
    Published by:Anuraj GR
    First published: