ഇന്റർഫേസ് /വാർത്ത /World / Birthrate Down | വിവാഹങ്ങൾ കുറയുന്നു; ചൈനയിൽ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്

Birthrate Down | വിവാഹങ്ങൾ കുറയുന്നു; ചൈനയിൽ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്

എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ആണ് ചൈനയിലെ ജനനനിരക്ക് എത്തിച്ചേർന്നിരിക്കുന്നത്.

എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ആണ് ചൈനയിലെ ജനനനിരക്ക് എത്തിച്ചേർന്നിരിക്കുന്നത്.

എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ആണ് ചൈനയിലെ ജനനനിരക്ക് എത്തിച്ചേർന്നിരിക്കുന്നത്.

  • Share this:

ചൈനയിൽ (China) വിവാഹങ്ങൾ (Marriages) കുറയുന്നു. വിവാഹ രജിസ്ട്രേഷനുകളുടെ (marriage registrations)എണ്ണത്തിൽ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിവാഹിതരായ ദമ്പതികളുടെ കുറവ് ചൈനയിലെ ജനന നിരക്കും ( birth rates) കുത്തനെ കുറിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ആണ് ചൈനയിലെ ജനനനിരക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്ന് എൻഡി ടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019നെ അപേക്ഷിച്ച് 2020ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം 17.5 ശതമാനം കുറഞ്ഞു. തുടർച്ചയായ അഞ്ച് വർഷമായി ജിയാങ്‌സു പ്രവിശ്യയിലെ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2011-ൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ 80 ശതമാനത്തിൽ താഴെ മാത്രമാണ് ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌സൗ നഗരത്തിൽ 2021ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിവാഹിതരായ ചൈനക്കാരിൽ 46.5 ശതമാനം പേരും 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചൈന നടപ്പിലാക്കിയ കടുത്ത നടപടിയായ ഒറ്റക്കുട്ടി എന്ന നയവും വിവാഹം ചെയ്യുന്നവരുടെ എണ്ണത്തിലെ കുറവും ജനന നിരക്ക് കുറയാനുള്ള പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടി കാട്ടുന്നു. ജനസംഖ്യാപരമായ പ്രതിസന്ധി രൂക്ഷമായപ്പോൾ ചൈന 2016-ൽ എല്ലാ ദമ്പതികൾക്കും രണ്ട് കൂട്ടികൾ ആകാമെന്ന അനുമതി നൽകി, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒറ്റ കുട്ടി നയം റദ്ദാക്കിയിരുന്നു. ഈ വർഷം മൂന്ന് കുട്ടികളെ അനുവദിച്ചുകൊണ്ട് നിയമം പരിഷ്ക്കരിച്ചു. എന്നാൽ ജനനസംഖ്യ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ചൈനയുടെ കണക്കു പ്രകാരം ചൈനയിലെ ജനനനിരക്ക് 2021ൽ 1000 പേർക്ക് 7.52 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് താഴ്ന്നു.

'സ്ത്രീകളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചൈനയുടെ നിയമം' എന്ന തലക്കെട്ടിൽ സമീപകാലത്ത് ചൈന നടപ്പിലാക്കിയ നിയമമായ ചൈന ലോ ട്രാൻസ്ലേറ്റ് (CLT) പ്രകാരം സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും ഉറപ്പു നൽകുന്നു. ഗർഭച്ഛിദ്രങ്ങളും വാസക്‌ടമികളും നിരുത്സാഹപ്പെടുത്തികൊണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റ കുട്ടി നയത്തിന്റെ അനന്തരഫലങ്ങൾ മാറ്റാൻ ശ്രമിക്കുകയാണിപ്പോൾ.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ഡിസംബറിൽ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ 12 ആശുപത്രികളിൽ വാസക്ടമി നടത്തുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ ചൈനീസ് ഗവണ്മെന്റ് ജനസംഖ്യ നിരക്ക് ഉയർത്താൻ ശ്രമിക്കുന്ന നടപടികൾ ഒന്നും തന്നെ ഫലം കാണുന്നില്ല എന്നാണ് ഗവൺമെന്റ് ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നത്. ഈ നടപടികൾ ഒന്നും തന്നെ ജനങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നില്ല.

First published:

Tags: China, Marriage, Population