നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കടത്തിൽ മുങ്ങി പാകിസ്താൻ: കടം വാങ്ങി റെക്കോഡിട്ട് ഇമ്രാൻ ഖാൻ സർക്കാർ

  കടത്തിൽ മുങ്ങി പാകിസ്താൻ: കടം വാങ്ങി റെക്കോഡിട്ട് ഇമ്രാൻ ഖാൻ സർക്കാർ

  ആഗസ്റ്റ് 2018 നും ആഗസ്റ്റ് 2019 നും ഇടയ്ക്ക് വിദേശ സ്രോതസുകളിൽ നിന്ന് 2804 ബില്യണും ആഭ്യന്തരമായി 4705 ബില്യണും പാക് സർക്കാർ കടം വാങ്ങിയെന്നാണ് കണക്കുകൾ.

  Imran Khan

  Imran Khan

  • News18
  • Last Updated :
  • Share this:
   ഇസ്ലാമാബാദ്: അധികാരത്തിലേറിയ ആദ്യ വർഷത്തിൽ തന്നെ കടം വാങ്ങലിൽ മുൻ കാല കണക്കുക്കളെല്ലാം തകർത്ത് ഇമ്രാൻ ഖാന്‍ സർക്കാർ റെക്കോഡിട്ടതായി റിപ്പോർട്ട്. ചില ഔദ്യോഗിക കണക്കുകൾ പ്രകാരം ഭരണത്തിലെ ആദ്യ വർഷത്തിൽ തന്നെ രാജ്യത്തിന്റെ കടബാധ്യതയിൽ 7509 ബില്യൺ രൂപയുടെ (പാകിസ്താൻ കറന്‍സി) വർധനയാണുണ്ടായത്.

   Also Read-അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന എട്ടുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി: സ്ത്രീയെ തിരഞ്ഞ് പൊലീസ്

   കടം വാങ്ങിയ തുകയുടെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായും പാക് മാധ്യമങ്ങളെ ഉദ്ദരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളുണ്ട്. ആഗസ്റ്റ് 2018 നും ആഗസ്റ്റ് 2019 നും ഇടയ്ക്ക് വിദേശ സ്രോതസുകളിൽ നിന്ന് 2804 ബില്യണും ആഭ്യന്തരമായി 4705 ബില്യണും പാക് സർക്കാർ കടം വാങ്ങിയെന്നാണ് കണക്കുകൾ.

   Also Read-ഫുഡ് ഡെലിവറി ചെയ്യാനെത്തിയ ആൾ നായ്ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി: പരാതിയുമായി യുവതി

   പാകിസ്താൻ സ്റ്റേറ്റ് ബാങ്കിന്റെ കണക്കനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ പൊതു കടത്തിൽ 1.43 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ ആഗസ്റ്റിൽ 24,732 ബില്യൺ ആയിരുന്ന ഫെഡറൽ ഗവൺമെന്റിന്റെ കടം 32,240 ബില്യണ്‍ ആയി ഉയർന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു ട്രില്യൺ ആണ് നികുതി വരുമാനം പ്രതീക്ഷിച്ചതെങ്കിലും സർക്കാർ ആകെ പിരിച്ച നികുതി തുക 960 ബില്യണ്‍ രൂപയാണ്.

   First published:
   )}